Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മന്ത്രിമാരുടെ സ്വത്ത് വിവരം നാട്ടുകാർ അറിയുന്നതിനെ എന്തിനാണ് മോദി അങ്ങു ഭയപ്പെടുന്നത്? യുപിഎ സർക്കാർ കൊണ്ടു വന്ന സുതാര്യതയുടെ കടയ്ക്കൽ കത്തി വച്ച് ബിജെപി സർക്കാർ

മന്ത്രിമാരുടെ സ്വത്ത് വിവരം നാട്ടുകാർ അറിയുന്നതിനെ എന്തിനാണ് മോദി അങ്ങു ഭയപ്പെടുന്നത്? യുപിഎ സർക്കാർ കൊണ്ടു വന്ന സുതാര്യതയുടെ കടയ്ക്കൽ കത്തി വച്ച് ബിജെപി സർക്കാർ

ന്യൂഡൽഹി: അഴിമതി തടയുമെന്നും ഭരണം സുതാര്യമാക്കുമെന്നും വീരവാദം മുഴക്കി കേന്ദ്രത്തിൽ അധികാരത്തിലെത്തിയ ബിജെപി സർക്കാർ മുൻ യുപിഎ സർക്കാർ നടപ്പിലാക്കിയ സുതാര്യ നടപടികൾ ഒന്നൊന്നായി നിർത്തലാക്കുന്നു. 2010 മുതൽ യുപിഎ സർക്കാർ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയ കേന്ദ്ര മന്ത്രിമാരുടെ സ്വത്തു വിവരങ്ങൾ വീണ്ടും പ്രധാനമന്ത്രി നേരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ വീണ്ടും രഹസ്യമാക്കി മാറ്റിയിരിക്കുന്നു. ഓൺലൈനായി ആർക്കും ലഭ്യമായിരുന്ന വിവരമായിരുന്ന ഇത് രഹസ്യ കോഡ് നൽകി മറച്ചു പിടിച്ചിരിക്കുകയാണിപ്പോൾ. ഇതു തുറക്കാൻ അനുമതിയുള്ള ഉദ്യോഗസ്ഥർക്കു മാത്രമെ ഈ വിവരങ്ങൾ ഇനി ലഭിക്കുകയുള്ളൂ.

നിലവിൽ ബിജെപി സർക്കാരിലെ മന്ത്രിമാരുടെ സ്വത്തു വിവരങ്ങളിൽ ഈയിടെ വരെ പൊതുജനങ്ങൾക്ക് ലഭ്യമായിരുന്നു. ുാശിറശമ.ഴീ്.ശി നൽകുന്ന വിവരമനുയരിച്ച് ഈ പട്ടിക അവസാനമായി പുതുക്കിയത് 2015 ഫെബ്രുവരി 11ന് ആണ്. ഇതിനു ശേഷം ഈ വിവരങ്ങൾ പ്രത്യേക യുസർ നെയിമും പാസ് വേഡും നൽകി രഹസ്യമാക്കി മാറ്റിയെന്നാണ് കരുതപ്പെടുന്നത്. 'സുതാര്യത ഉണ്ടായിരിക്കരുതെന്നാണ് പ്രധാനമന്ത്രി മോദി ആഗ്രഹിക്കുന്നതെന്ന് ഇപ്പോൾ ബോധ്യമായിരിക്കുന്നു,' നാഷണൽ ക്യാമ്പയിൽ ഫോർ പീപ്പ്ൾസ് റൈറ്റ് റ്റു ഇൻഫൊമേഷൻ എന്ന സംഘടനയിലെ അഞ്ജലി ഭരദ്വാജ് പറയുന്നു. ഇതിലെറെ ആശങ്കപ്പെടുത്തുന്ന കാര്യം വിവരാകവകാശം സംബന്ധിച്ച് പരാതിപ്പെടാൻ ആരുമില്ലാത്ത അവസ്ഥയാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസിൽ വിവരങ്ങളുമായി ബന്ധപ്പെട്ട പരാതി നൽകേണ്ട അധികാരി ചീഫ് ഇൻഫൊമേഷൻ കമ്മീഷണർ ആണ്. 2014 ഓഗസ്റ്റ് മുതൽ ഇന്നു വരെ ഈ പദവിയിൽ ഒരാളേയും സർക്കാർ നിയമിച്ചിട്ടില്ല. ഇതു മൂലം സർക്കാരിനെതിരേ ഒരു പരാതി നൽകാൻ പോലും വകുപ്പില്ലാതായിരിക്കുകയാണെന്നും അഞ്ജലി ചൂണ്ടിക്കാട്ടുന്നു. മന്ത്രിമാരുടെ സ്വത്തു വിവരം പരസ്യപ്പെടുത്താൻ സർക്കാരിനെ നിർബന്ധിതരാക്കിയത് എസ് സി അഗർവാൾ എന്ന വിവരാവകാശ പ്രവർത്തകന്റെ പോരാട്ടങ്ങളായിരുന്നു. പുതിയ നീക്കം സുതാര്യതയ്‌ക്കേറ്റ തിരിച്ചടിയാണെന്ന് അഗർവാൾ പ്രതികരിച്ചു. വിവരാവകാശ നിയമം ഉണ്ടായ ഭരണ സുതാര്യതയിലെ പുരോഗതിയെ തടസ്സപ്പെടുത്താൻ സർക്കാരിന്റെ ഭാഗത്തു നിന്ന് പല ശ്രമങ്ങളും നടക്കുന്നുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പു നൽകുന്നു. വിവരാവകാശ കമ്മീഷനു മുമ്പിൽ ഇപ്പോൾ കെട്ടിക്കിടക്കുന്നത് 37,000 കേസുകളാണ്. കെട്ടിക്കിടക്കുന്ന കേസുകളുടെ പെരുപ്പവും കമ്മീഷനിൽ മതിയായ ജീവനക്കാരെ നിയമിക്കാത്തതും വലിയ കമ്മീഷന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

അഗൾവാളിന്റെ ഒരു വർഷത്തോളം നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് ഭരണ തലത്തിൽ സുതാര്യതയും വിശ്വസ്ഥതയും ഉറപ്പു വരുത്തുന്ന വിപ്ലവകരമായ നടപടിയായി കേന്ദ്ര മന്ത്രിമാരുടെ സ്വത്തു വിവരങ്ങൾ വെളിപ്പെടുത്താൻ മുൻ യുപിഎ സർക്കാർ നിർബന്ധിതരായത്. ഇതു പൊതു താൽപര്യമുള്ള വിവരമാണെന്ന് കാണിച്ച് ചീഫ് ഇൻഫൊമേഷൻ കമ്മീഷണർക്ക് അഗർവാൾ നൽകിയ പരാതിയെ തുടർന്ന് കമ്മീഷൻ മന്ത്രിമാരുടെ സ്വത്തു വിവരങ്ങളും ബാധ്യതകളും അവരുടെയും കുടുംബത്തിന്റേയും ബിസിനസ് താൽപര്യങ്ങളും പരസ്യപ്പെടുത്താൻ ഉത്തരവിടുകയായിരുന്നു. ലോക്‌സഭാ ചട്ടം മൂന്ന് പ്രകാരം സത്യപ്രതിജ്ഞ ചെയ്ത് 90 ദിവസങ്ങൾക്കകം എംപിമാർ 2004-ലെ സ്വത്തു പ്രഖ്യാപന ചട്ടപ്രകാരം തങ്ങളുടെ സ്വത്തു വിവരങ്ങൾ പര്യപ്പെടുത്തേണ്ടതുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP