Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തെരഞ്ഞെടുപ്പ് പ്രകടന പത്രിക ഭഗവത് ഗീത പോലെ; ദിവസവും പത്രിക വായിക്കുക, വാഗ്ദാനങ്ങൾ പൂർണ്ണമായും പാലിക്കാൻ തയ്യാറാകുക: മന്ത്രിമാരോട് പ്രധാനമന്ത്രി

തെരഞ്ഞെടുപ്പ് പ്രകടന പത്രിക ഭഗവത് ഗീത പോലെ; ദിവസവും പത്രിക വായിക്കുക, വാഗ്ദാനങ്ങൾ പൂർണ്ണമായും പാലിക്കാൻ തയ്യാറാകുക: മന്ത്രിമാരോട് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യൻ ജനതയുടെ പ്രതീക്ഷയുടെ ഭാരങ്ങളുമേന്തിയാണ് മോദിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ അധികാരമേറ്റത്. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും എടുത്തുപറയാവുന്ന നേട്ടം സ്വന്തമാക്കാൻ സർക്കാറിന് സാധിച്ചിട്ടില്ല. മാത്രമല്ല, ഡീസൽ വില നിയന്ത്രണം നീക്കുകയും അടക്കമുള്ള കഠിനമായ നടപടികൾ കൈക്കൊള്ളുകയും ചെയ്തു. കള്ളപ്പണം തിരികെ ഇന്ത്യയിൽ എത്തിക്കുമെന്ന വാഗ്ദാനവും പാതിവഴിയിലായി. ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കിലും ബിജെപി സർക്കാറിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ മറക്കരുതെന്നാണ് മോദി മന്ത്രിമാരോട് അഭിപ്രായപ്പെടുന്നത്.

തെരഞ്ഞെടുപ്പ് പ്രകടന പത്രികയെ ഭഗവത് ഗീത പോലെ കണ്ട് വാഗ്ദാനങ്ങൾ നടപ്പിലാക്കണമെന്നാണ് മോദി മന്ത്രിമാരോട് നിർദേശിച്ചിരിക്കുന്നത്. എല്ലാ ദിവസവും പ്രകടന പത്രിക വായിച്ചു നോക്കുക. ഓരോന്നായി ദിവസവും നടപ്പിലാക്കുക മോദി മന്ത്രിമാരോട് നിർദേശിച്ചു. ഇന്നലെ നടന്ന കേന്ദ്രമന്ത്രിസഭയുടെ മീറ്റിംഗിലാണ് മോദിയുടെ നിർദ്ദേശം. അതേസമയം യോഗത്തിൽ മന്ത്രിമാരുമായി വളരെ സ്വതന്ത്രമായും മോദി സംസാരിച്ചുവെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മികച്ച ഭരണം കാഴ്‌ച്ചവെക്കാൻ ആവശ്യമായി കാര്യങ്ങൾ ചെയ്യണമെന്നാണ് മോദിയുടെ നിർദ്ദേശം. ഓരോ മന്ത്രിമാരും അവരുടെ വകുപ്പുകളിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള വിശദമായ റിപ്പോർട്ടും മോദി തെടിയിട്ടുണ്ട്. പുതിയ കാര്യങ്ങൾ പഠിക്കാൻ തയ്യാറാകണമെന്നുമാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശം.

പുതിയ പദ്ധതികൾ അവതരിപ്പിക്കുമ്പോൾ അതിൽ മറ്റുള്ളവർക്കു കൂടി എളുപ്പം മനസിലാക്കാൻ സാധിക്കുന്ന കാര്യങ്ങൾ ചെയ്യണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. ഡീസൽ വില നിയന്ത്രണം എടുത്തുകളയേണ്ടി വന്ന സാഹചര്യം വിശദീകരിക്കാനും മോദി ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയോട് നിർദേശിച്ചു. തുടർന്ന് ജെയ്റ്റ്‌ലി ഇതിന്റെ ഗുണഗണങ്ങളും ദോഷഫലങ്ങളും മന്ത്രിമാർക്ക് മുമ്പിൽ വിശദീകരിച്ചു. പെട്രോളിയം പ്രകൃതിവാതക മന്ത്രി ധർമേന്ദ്ര പ്രധാനും പ്രകൃതിവാകത വില കൂട്ടിയ സാഹചര്യത്തെ കുറിച്ച് വിശദീകരിച്ചു.

ഒരു എംപി ജനങ്ങളോട് എങ്ങനെയാണ് പെരുമാറുന്നതെന്ന കാര്യത്തിൽ പോലും പ്രധാനമന്ത്രി ശ്രദ്ധപതിപ്പിക്കുന്നുണ്ടെന്ന് ഒരു മന്ത്രി വ്യക്തമാക്കി. സംസ്ഥാന ഗവൺമെന്റുകളുടെ താൽപ്പര്യങ്ങളും മുഖവിലയ്‌ക്കെടുക്കുമെന്നാണ് മോദിയുടെ പരിഗണനയെന്നും മന്ത്രി പറഞ്ഞു. മന്ത്രാലയങ്ങളിൽ ഫയലുകൾ കെട്ടിക്കിടക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നും ഫയലുകൾ അതിവേഗം തീർപ്പാക്കണമെന്ന നിർദേശവും മോദി മുന്നോട്ട് വച്ചിട്ടുണ്ട്.

സ്വച്ഛ് ഭാരത് പദ്ധതിക്കാണ് പ്രധാനമന്ത്രി ഇപ്പോൾ മുൻതൂക്കം നൽകുന്നത്. രണ്ട് വർഷം കൊണ്ട് ഇത് വിജയത്തിലെത്തിക്കണമെന്നാണ് മോദി മന്ത്രിമാരോട് നിർദേശിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP