Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രണബ് ആർഎസ്എസ് യോഗത്തിൽ പറയുന്നത് എന്താകുമെന്ന ടെൻഷനിൽ കോൺഗ്രസ്; റിപ്പബ്ലിക് പരേഡിൽ ആർഎസ്.എസിനെ പങ്കെടുപ്പിച്ച നെഹ്‌റുവിനെ വിമർശിക്കാത്തവർ പ്രണബിനെ വിമർശിക്കുന്നതെന്തെന്ന് ചോദിച്ച് ആർഎസ്എസ്; കടുത്ത ബിജെപി വിരുദ്ധ നിലപാടിലേക്ക് രാഹുൽ മാറുമ്പോൾ മുൻ രാഷ്ട്രപതി ചതിച്ചതെന്തെന്നറിയാതെ പ്രതിപക്ഷ വൃത്തങ്ങൾ

പ്രണബ് ആർഎസ്എസ് യോഗത്തിൽ പറയുന്നത് എന്താകുമെന്ന ടെൻഷനിൽ കോൺഗ്രസ്; റിപ്പബ്ലിക് പരേഡിൽ ആർഎസ്.എസിനെ പങ്കെടുപ്പിച്ച നെഹ്‌റുവിനെ വിമർശിക്കാത്തവർ പ്രണബിനെ വിമർശിക്കുന്നതെന്തെന്ന് ചോദിച്ച് ആർഎസ്എസ്; കടുത്ത ബിജെപി വിരുദ്ധ നിലപാടിലേക്ക് രാഹുൽ മാറുമ്പോൾ മുൻ രാഷ്ട്രപതി ചതിച്ചതെന്തെന്നറിയാതെ പ്രതിപക്ഷ വൃത്തങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബിജെപിക്കും സംഘപരവാറിനുമെതിരേ പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയൊരുക്കാൻ കോൺഗ്രസ് കൊണ്ടുപിടിച്ച ശ്രമം നടത്തുന്നതിനിടെയാണ് മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ തീരുമാനം രാഹുൽ ഗാന്ധിക്ക് തിരിച്ചടിയായി മാറിയത്. ജൂൺ ഏഴിന് നടക്കുന്ന ആർഎസ്എസ്. യോഗത്തിൽ പങ്കെടുക്കാൻ പ്രണബ് സമ്മതിച്ചത് കോൺഗ്രസ്സിന്റെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുമെന്നാണ് ഒരുവിഭാഗത്തിന്റെ നിലപാട്. യോഗത്തിൽ പ്രണബ് ആർഎസ്എസിന് അനുകൂലമായി എന്തെങ്കിലും സംസാരിക്കുമോ എന്ന അങ്കലാപ്പും കോൺഗ്രസ് നേതൃത്വത്തിനുണ്ട്.

രാഷ്ട്രപതിയായതോടെ പ്രണബ് മുഖർജി സജീവ രാഷ്ട്രീയം അവസാനിപ്പിച്ചിരുന്നുവെന്നും അദ്ദേഹം നാഗ്പുരിലെ ആർഎസ്എസ് യോഗത്തിൽ പങ്കെടുക്കുന്നതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നുമാണ് കോൺഗ്രസ് വക്താവ് അഭിഷേക് സിങ്‌വിയുടെ നിലപാട്. ഒരു പരിപാടിയിൽ പങ്കെടുത്തതുകൊണ്ട് അത് പ്രണബിന്റെ രാഷ്ട്രീയമായി കാണേണ്ടെന്നും അദ്ദേഹം പറയുന്നു. അദ്ദേഹം കഴിഞ്ഞ 50 വർഷത്തെ ജീവിതത്തിലൂടെ സ്ഥാപിച്ചതാണ് പ്രണബിന്റെ രാഷ്ട്രീയമെന്നും സിങ്‌വി വാദിക്കുന്നു.

എന്നാൽ, കോൺഗ്രസ്സിന്റ മതേതരത്വ മുഖത്തിന് പ്രണബിന്റെ യോഗത്തിലെ പങ്കാളിത്തം വെല്ലുവിളിയാകുമെന്ന് കരുതുന്നവരുണ്ട്. മതേതരപാർട്ടിയുടെ പ്രതീകമായ ഒരു നേതാവ് ആർഎസ്എസ് ആസ്ഥാനത്തെത്തുന്നത് ആർഎസ്എസിനുള്ള അംഗീകാരമായി വ്യാഖ്യാനിക്കപ്പെടുമെന്നാണ് അവരുടെ വാദം. കി്ട്ടുന്ന അവസരങ്ങളിലെല്ലാം ആർഎസ്എസിനെ കടന്നാക്രമിക്കുന്ന പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് അത് വലിയ ക്ഷീണമായി മാറുമെന്നും ആർഎസ്എസിനോടുള്ള കോൺഗ്രസ്സിന്റെ അയിത്തം ഇല്ലാതായെന്ന് ഇതിലൂടെ വ്യാഖ്യാനിക്കപ്പെടുമെന്നും അവർ വാദിക്കുന്നു.

എന്നാൽ, ആർഎസ്എസ് പക്ഷം ഇതിന് ബദൽ ചോദ്യങ്ങളും ഉയർത്തുന്നുണ്ട്. കോൺഗ്രസ്സിന് ആർഎസ്എസിനോട് പറയത്തക്ക അയിത്തം ഉണ്ടായിരുന്നില്ലെന്ന് ചരിത്രത്തിലെ തെളിവുകൾ ഉയർത്തിക്കാട്ടി അവർ വാദിക്കുന്നു. 1963-ലെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ 3000-ത്തോളം വരുന്ന ആർഎസ്എസ് വോളണ്ടിയർമാരെ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റു ക്ഷിണിച്ചത് അവർ തെളിവായി എടുത്തുകാട്ടുന്നു. 1962-ലെ ഇന്ത്യ-ചൈന യുദ്ധത്തിനിടെ അതിർത്തിയിൽ സംഘം പ്രവർത്തർ നടത്തിയ പ്രവർത്തനത്തിനുള്ള അംഗീകാരമായാണ് തൊട്ടടുത്ത വർഷം റിപ്പബ്ലിക് പരേഡിൽ ആർഎസ്എസിനെ നെഹ്‌റു ക്ഷണിച്ചതെന്നും ആർഎസ്എസിന്റെ മാധ്യമവിഭാഗം അംഗമായ രത്തൻ ശ്രദ്ധ പറയുന്നു.

ആർഎസ്എസ് ആസ്ഥാനത്ത് പ്രണബ് മുഖർജി എത്തുന്നത് കോൺഗ്രസ്സിന്റെ മതേതര മുഖം ഇല്ലാതാക്കുമെന്ന വാദത്തെയും രത്തൻ ഖണ്ഡിക്കുന്നുണ്ട്. 1977-ൽ നാഗ്പുരിലെ ആർഎസ്എസ് ആസ്ഥാനത്ത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി നടത്തിയ സന്ദർശനം അദ്ദേഹം എടുത്തുകാണിക്കുന്നു. മുൻ ആർഎസ്എസ് നേതാവും ആസ്ഥാനത്തെ വിവേകാനന്ദപ്പാറ സ്മാരകത്തിന്റെ ശില്പിയുമായ ഏക്‌നാഥ് റാനഡെയുട ക്ഷണമനുസരിച്ചാണ് ഇന്ദിരാ ഗാന്ധി നാഗ്പുരിലെത്തിയതും സ്മാരകം ഉദ്ഘാടനം ചെയ്തതുമെന്നും രത്തൻ പറയുന്നു. മഹാത്മാഗാന്ധിയടക്കമുള്ളവരും ആർഎസ്എസ് പരിപാടികളിൽ മുമ്പ് പങ്കെടുത്തിരുന്നതായും രത്തൻ ചൂണ്ടിക്കാട്ടുന്നു.

ആർഎസ്എസിന്റെ മുഖപത്രമായ ഓർഗനൈസറിന്റെ ഏറ്റവും പുതിയ ലക്കത്തിൽ ഈ വിവാദം സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. സർവോദയ നേതാവ് പ്രഭാകർ റാവു, ലോകമാന്യ ജയപ്രകാശ് നാരായൺ, ജസ്റ്റിസ് കെടി തോമസ, വിഖ്യാത ശാസ്ത്രജ്ഞന്മാരായ ജി. മാധവൻ നായർ, കെ.രാധാകൃഷണൻ, കെ. കസ്തൂരിരംഗൻ എന്നിവർ നാഗ്പുരിൽ ആർഎസ്എസ് പരിപാടികളിൽ പങ്കെടുത്തിട്ടുണ്ടെന്ന് ഓർഗനൈസർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP