Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാമക്ഷേത്രം നിർമ്മിക്കാൻ എല്ലാവരും ഒരുങ്ങുക; എന്റെ ജീവിതകാലത്ത് ഞാൻ അതു കാണും; അയോധ്യ പ്രശ്‌നം സജീവമാക്കി വീണ്ടും മോഹൻ ഭാഗവത്

രാമക്ഷേത്രം നിർമ്മിക്കാൻ എല്ലാവരും ഒരുങ്ങുക; എന്റെ ജീവിതകാലത്ത് ഞാൻ അതു കാണും; അയോധ്യ പ്രശ്‌നം സജീവമാക്കി വീണ്ടും മോഹൻ ഭാഗവത്

ന്യൂഡൽഹി: തന്റെ ജീവിതകാലത്ത് തന്നെ അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാമെന്ന് ഉറപ്പുണ്ടെന്ന് ആർഎസ്എസ് സർസംഘചാലക് ഡോക്ടർ മോഹൻ ഭാഗവത്. ഇതിനായി കരുതലോടെ പ്രവർത്തിക്കണം. രാമക്ഷേത്രം എവിടെ വേണമെങ്കിലും നിർമ്മിക്കാം. എന്നാൽ രാമന്റ് ജന്മസ്ഥലമാണ് അയോധ്യ. അതുകൊണ്ടാണ് അവിടെ ക്ഷേത്രം ഉയരേണ്ടതെന്നും കൊൽക്കത്തയിൽ ഭാഗവത് പറഞ്ഞു.

അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ തീവ്രവാദികൾ ആക്രമിച്ചത് സാമ്പത്തിക കേന്ദ്രമെന്ന നിലയിലാണ്. പാരമ്പര്യത്തിൽ ഇടപെടാനാണ് ആയോധ്യയെ പലവട്ടം ആക്രമിച്ചത്. ഇത് സംസ്‌കാരത്തിനെതിരെയുള്ള യുദ്ധമാണ്. രാമജന്മഭൂമിയിലെ രാമക്ഷേത്ര നിർമ്മാണം സമൂഹത്തിന്റെയാകെ ദൗത്യമാക്കി മാറ്റണമെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ റാവു ഭാഗവത് നേരത്തേയും അഭിപ്രായപ്പെട്ടിരുന്നു. രോഗബാധിതനായി കിടന്ന അശോക് സിംഗാളിനെ കാണുന്നതിനായി ആശുപത്രിയിലെത്തിയ തന്നോട് സിംഗാൾ ആവശ്യപ്പെട്ട രണ്ടുകാര്യങ്ങൾ അയോധ്യയിലെ ക്ഷേത്ര നിർമ്മാണ പൂർത്തീകരണവും വേദപ്രചാരണവുമാണെന്ന് മോഹൻ ഭാഗവത് വിശദീകരിച്ചിരുന്നു.

അയോധ്യയിലെ മന്ദിര നിർമ്മാണം നമ്മുടെയെല്ലാം ലക്ഷ്യമാണ്. അതിനായി എന്തൊക്കെയാണോ ചെയ്യേണ്ടത് അതു എല്ലാവരും ഏറ്റെടുത്തു ചെയ്യണം, സർസംഘചാലക് പറഞ്ഞു. രാമക്ഷേത്ര നിർമ്മാണമെന്നത് അശോക് സിംഗാളിന്റെ മാത്രമല്ല, നമ്മുടെയെല്ലാം കർത്തവ്യമാണ്. അദ്ദേഹം മാത്രമേ യാത്രയായിട്ടുള്ളൂ. അദ്ദേഹത്തിന്റെ ലക്ഷ്യം ഇനിയും ബാക്കിയാണ്. അശോക് സിംഗാളിന്റെ ശ്രദ്ധാഞ്ജലി ചടങ്ങിലും രാമക്ഷേത്രമായിരുന്നു പ്രധാന വിഷയം. അതുകൊണ്ട് തന്നെ താമസിയാതെ അയോധ്യയിൽ രാമക്ഷേത്രം നിർമ്മാണവുമായി ആർഎസ്എസ് മുന്നോട്ട് പോകുമെന്ന സൂചനയാണ് ആർഎസ്എസ് നൽകുന്നത്.

എന്നാൽ ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് ബിജെപി പ്രതികരിച്ചിട്ടില്ല. ഇതേ പറ്റി അറിയില്ലെന്നാണ് പാർട്ടി വക്താവ് നിർമ്മല സീതാരമാൻ അറിയിച്ചത്. എന്നാൽ സംഘപരിവാർ സംഘടനകൾ വിഷയം സജീവമാക്കുമെന്നാണ് സൂചന. ജനവരിയിൽ ഇതിനായുള്ള യോഗം ഡൽഹിയിൽ ചേരുമെന്നാണ് സൂചന. ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ് ഇതിന്റെ സൂചനകൾ പുറത്തുവിട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP