Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അനാവശ്യവിവാദങ്ങളുടെ പുറകേ പോയി രാജ്യവികസനം തടസ്സപ്പെടുത്തരുത്; സ്ത്രീശാക്തീകരണത്തിലൂടെ സമൂഹവും ശാക്തീകരിക്കപ്പെടും; ഹിംസയ്ക്ക് സമൂഹത്തിൽ സ്ഥാനമില്ലെന്നും സ്വാതന്ത്ര്യദിനസന്ദേശത്തിൽ രാഷ്ട്രപതി

അനാവശ്യവിവാദങ്ങളുടെ പുറകേ പോയി രാജ്യവികസനം തടസ്സപ്പെടുത്തരുത്; സ്ത്രീശാക്തീകരണത്തിലൂടെ സമൂഹവും ശാക്തീകരിക്കപ്പെടും; ഹിംസയ്ക്ക് സമൂഹത്തിൽ സ്ഥാനമില്ലെന്നും സ്വാതന്ത്ര്യദിനസന്ദേശത്തിൽ രാഷ്ട്രപതി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അനാവശ്യ വിവാദങ്ങളിൽപെട്ട് രാജ്യത്തിന്റെ വികസനം തടസപ്പെടുത്തരുതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സ്വാതന്ത്ര്യ സമരസേനാനികളുടെ ത്യാഗത്തിന്റെ ഫലമാണ് ഇന്ത്യ. സ്വാതന്ത്ര്യ സമരനായകരുടെ സ്വപ്നങ്ങൾക്കൊത്ത് ഇന്ത്യയെ മാറ്റിത്തീർക്കണം. ഇത് ചെറിയൊരു പരിശ്രമമാണ്. ഇത് ജീവിതത്തിന്റെ ഭാഗമാക്കിമാറ്റണം. ഹിംസയേക്കാൾ ശക്തമാണ് അഹിംസയെന്നാണ് ഗാന്ധി പറഞ്ഞിട്ടുള്ളതെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യമെന്നത് വിശാലമായ ആശയമാണെന്നും അദ്ദേഹം പറഞ്ഞു.

ദീർഘകാലമായി കാത്തിരുന്ന ലക്ഷ്യങ്ങൾ പൂർത്തിയാക്കുന്നതിന്റെ മുനമ്പിലാണ് നാമിപ്പോഴെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും വൈദ്യുതി, രാജ്യത്തെ സമ്പൂർണ വെളിയിട വിസർജന മുക്തമാക്കൽ, എല്ലാവർക്കും വീട്, ദാരിദ്ര്യ നിർമ്മാർജനം തുടങ്ങിയ ലക്ഷ്യങ്ങൾ പൂർത്തിയാകുന്നതിന്റെ നിർണായക ഘട്ടത്തിലാണ് നാമിപ്പോഴെന്ന് രാഷ്ട്രപതി പറഞ്ഞു.

വനിതകൾ ശാക്തീകരിക്കപ്പെടുമ്പോൾ സമൂഹവും ശാക്തീകരിക്കപ്പെടുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാജ്യത്തോട് സ്വാതന്ത്ര്യദിന സന്ദേശം അറിയിക്കുകയായിരുന്നു അദ്ദേഹം. വനിതകൾ അവരുടേതായ വഴികളിൽ ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. സുരക്ഷിതമായ അന്തരീക്ഷവും അവസരവും ഉണ്ടായാൽ സ്ത്രീകൾക്ക് അവരുടെ മുഴുവൻ കഴിവുകളും ഉപയോഗിക്കാൻ സാധിക്കും. സ്ത്രീകൾക്ക് സമൂഹത്തിൽ പ്രധാനപ്പെട്ട കർത്തവ്യം നിർവഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP