Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അധികാരത്തിനായി ഞാൻ എന്തും ചെയ്യും; ബലഹീനരെ അന്വേഷിക്കും, ഞാൻ അടിച്ചമർത്തും, ഞാനാരാണെന്ന് പറയോമോ? ; മോദിയെ നൈസായി ട്രോളി വീണ്ടും രാഹുൽ ഗാന്ധി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സ്വാമി അഗ്നിവേശിനെ ബിജെപി ആർ.എസ്.എസ് പ്രവർത്തകർ ഝാർഖണ്ഡിൽ ആക്രമിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പേരെടുത്ത് പറയാതെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് പറയാതെ പറഞ്ഞായിരുന്നു ഇത്തവണ രാഹുലിന്റെ ട്വീറ്റ്. പോപ്പ് ക്വിസ് എന്ന പേരിൽ ചില ടിപ്‌സുകൾ നൽകിയായിരുന്നു രാഹുലിന്റെ ട്വീറ്റ്.

രാഹുലിന്റെ ട്വിറ്റ് ഇങ്ങനെ:-

പോപ്പ് ക്വിസ്

അധികാരമുള്ളവന് മുന്നിൽ ഞാൻ വണങ്ങും. ഒരു വ്യക്തിയുടെ ശക്തിയും അധികാരവും എന്നെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. അധികാരം നിലനിർത്തുന്നതിന് വേണ്ടി ഞാൻ വിദ്വേഷവും ഭയവും ഉപയോഗപ്പെടുത്തും. ഞാൻ ബലഹീനരെ അന്വേഷിക്കും. അവരെ ഞാൻ അടിച്ചമർത്തും. എനിക്ക് എങ്ങനെ ഉപയോഗപ്പെടുത്താൻ കഴിയുമോ ആ രീതിയിൽ ഞാൻ എല്ലാത്തിനേയും ഉപയോഗിക്കും. ഞാൻ ആരാണെന്ന് പറയാമോ ?''എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

അധികാരത്തിന്റെ ബലത്തിൽ എന്തും ചെയ്യാമെന്നുള്ള ബി.ജെപിയുടെ ധാർഷ്ട്യത്തെ കൂടിയായിരുന്നു രാഹുൽ വിമർശിച്ചത്. ഇന്നലെയും മോദിയുടെ 'മുസ്ലിം പാർട്ടി' പരാമർശത്തിൽ രൂക്ഷപ്രതികരണവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. ഒരു വരിയിൽ ഏറ്റവും പിന്നിൽ നിൽക്കുന്നവർക്കൊപ്പമാണ് താനെന്ന് പറഞ്ഞായിരുന്നു ട്വിറ്ററിൽ രാഹുൽ മറുപടി നൽകിയത്.

'ഒരു വരിയിൽ ഏറ്റവും പിന്നിൽ നിൽക്കുന്നവർക്കൊപ്പമാണ് ഞാൻ. ചൂഷിതർ, പാർശ്വവത്ക്കരിക്കപ്പെട്ടവർ, ഉപദ്രവിക്കപ്പെടുന്നവർ...അവരുടെ മതമോ ജാതിയോ വിശ്വാസമോ എന്നെ സംബന്ധിച്ച് വിഷയമല്ല. വേദനിക്കുന്നവരെയാണ് ഞാൻ തേടുന്നത്. അവരിലെ വെറുപ്പും ഭയവും ഇല്ലാതാക്കാനാണ് ഞാൻ ശ്രമിക്കുന്നത്. എല്ലാ സഹജീവികളേയും ഞാൻ സ്നേഹിക്കുന്നു..ഞാൻ കോൺഗ്രസാണ്''- എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

ഇന്നലെ ഝാർഖണ്ഡിലെ പാകൂരിൽ വച്ചാണ് ബിജെപി, ആർ.എസ്.എസ്, വി.എച്ച്.പി പ്രവർത്തകർ ചേർന്ന് അഗ്നിവേശിനെ ആക്രമിച്ചത്. അഗ്‌നിവേശിനെ തടഞ്ഞു വച്ച് മർദ്ദിച്ച സംഘം അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തിരുന്നു.ക്രിസ്ത്യൻ മിഷനറിമാർക്കൊപ്പം ചേർന്ന് ആദിവാസികളെ സ്വാധീനിച്ചുവെന്നാരോപിച്ചായിരുന്നു മർദ്ദനമെന്ന് ദൈനിക് ജാഗരൺ റിപ്പോർട്ടു ചെയ്യുന്നു. ബിജെപി ക്രൂരതയെ വിമർശിച്ച് പ്രതിപക്ഷ കക്ഷികളും രംഗത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP