Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജീവ് ഗാന്ധി വധത്തിൽ പ്രതികൾക്ക് മോചനം ഉടനുണ്ടാകില്ല; പ്രതികളെ വെറുതെ വിടണമെന്ന തമിഴ്‌നാടിന്റെ ആവശ്യം കേന്ദ്രം തള്ളി; സുപ്രീം കോടതിയിൽ പല ആവർത്തി തമിഴ്‌നാട് വാദിച്ചിട്ടും പിന്നോട്ടില്ലെന്ന് ഉറച്ച് സിബിഐയും

രാജീവ് ഗാന്ധി വധത്തിൽ പ്രതികൾക്ക് മോചനം ഉടനുണ്ടാകില്ല; പ്രതികളെ വെറുതെ വിടണമെന്ന തമിഴ്‌നാടിന്റെ ആവശ്യം കേന്ദ്രം തള്ളി; സുപ്രീം കോടതിയിൽ പല ആവർത്തി തമിഴ്‌നാട് വാദിച്ചിട്ടും പിന്നോട്ടില്ലെന്ന് ഉറച്ച് സിബിഐയും

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഘാതകരെവിട്ടയക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ.കേസിൽ ശിക്ഷിക്കപ്പെട്ട ഏഴൂ പേർ ഇപ്പോഴും തമിഴ്‌നാട് ജയിലിൽ ശിക്ഷ അനുഭവിച്ചുവരികയാണ്. ഇവരെ വെറുതെ വിടണമെന്ന തമിഴ്‌നാടിന്റെ ആവശ്യത്തിന് മേലാണ് കേന്ദ്രം വീണ്ടും എതിർപ്പ് പ്രകടിപ്പിച്ചത്. രാജീവ് ഗാന്ധിയെ വധിച്ച് 27 വർഷം പിന്നീട്ടിട്ടും പ്രതികൾ ഇപ്പോഴും ജയിലിൽ തന്നെയാണ്. നീതി ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭയെ വരെ വിഷയം ധരിപ്പിച്ചിട്ടും കേന്ദ്രവും സിബിഐയും പിന്നോട്ട് മാറിയില്ല.

മുൻ പ്രധാനമന്ത്രിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസാണിതെന്നും കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ ഊന്നിപ്പറഞ്ഞത്. തമിഴ്‌നാടിന്റെ ആവശ്യത്തോട് പ്രതികരിച്ചാണ് കേന്ദ്രം കോടതിയിൽ നിലപാട് വ്യക്തമാക്കിയത്. സുപ്രീംകോടതി കേന്ദ്ര സർക്കാരിനോട് വിശദീകരണം ചോദിച്ചെങ്കിലും പ്രതികളെ വിട്ടകയക്കാൻ പറ്റില്ലെന്ന നിലപാടാണ് സുപ്രീംകോടതിയും ആവർത്തിച്ചത്. കേന്ദ്രത്തിന്റെ അനുമതിയില്ലായെ കുറ്റവാളികളെ വിട്ടയക്കാൻ കഴിയില്ലെന്ന് 2015ൽ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

പ്രതികളെ വിട്ടയക്കുന്നതിൽ അന്വേഷണ ഏജൻസിയായ സിബിഐയും എതിർപ്പ് ഉന്നയിച്ചിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി. പ്രതികളെ വിട്ടയക്കണമെന്ന ആവശ്യം ഏപ്രിൽ 18നാണ് തമിഴ്‌നാട് മുന്നോട്ടുവച്ചതെന്ന് കേന്ദ്രം അറിയിച്ചു. ഏഴൂ പ്രതികളും 27 വർഷമായി ജയിൽ ശിക്ഷ അനുഭവിച്ചുവരികയാണ്.രാജീവ് ഗാന്ധി വധക്കേസിലെ പ്രതിയായ മുരുൻ(ശ്രീഹരൻ) ഭാര്യയായ നളിനി, എന്നിവരായിരുന്നു കേസിൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാടിനോട് അഭ്യർത്ഥന നടത്തിയത്. നീതി ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയെ വരെ സമീപിച്ചിരുന്നു.

രണ്ട് മാസം ഗർഭിണിയായിരിക്കെയാണ്  നളിനി അറസ്റ്റിലായത്. തനിക്കോ തന്റെ ഭർത്താവിനോ കൊലപാതക പദ്ധതിയെ കുറിച്ച് അറിവില്ലായിരുന്നില്ലെന്നും സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് താൻ തടവുകാരിയായതെന്നും പ്രിയങ്കയോട് പറഞ്ഞതായി നളിനി പിന്നീട് അത്മകഥയിൽ വ്യക്തമാക്കിയിരുന്നു. വി. ശ്രീരാം എന്ന മുരുകൻ, എ.ജി. പേരറിവാളൻ എന്ന അറിവ്, ടി. സുതേന്ദ്രരാജ എന്ന ശാന്തൻ, നളിനി റോബർട്ട് പയസ്, ജയകുമാർ, രവിചന്ദ്രൻ എന്നിവരാണ് കേസിൽ ഇപ്പോഴും ജയിലിൽ കഴിയുന്നത്. പേരറിവാളന്റെ മോചനത്തിൽ മുൻപ് രാഹുൽഗാന്ധി വരെ അഭിപ്രായം വ്യക്തമാക്കിയിരുന്നു.

ശ്രീലങ്കയിലെ അഭ്യന്തര കലാപത്തിൽ ഇന്ത്യയിൽ നിന്നുള്ള സുരക്ഷാ സേനയുടെ നടപടിയാണ് തമിഴ്പുലികളെ രാജീവ് ഗാന്ധി വധത്തിനായി പ്രേരിപ്പിച്ചത്. 1991 മെയ് 21 തമിഴ്പുലി നേതാവായ തനുവിന്റെ അരയിൽ കെട്ടിയ മനുഷ്യബോബിലാണ് രാജീവ് ഗാന്ധി വധിക്കപ്പെടുന്നത്. ശ്രീപെരുംപത്തൂരിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലായിരുന്നു സ്‌ഫോടനം. രാജീവ് ഗാന്ധി വധത്തിൽ തമിഴ്‌നാട്ടിലെ പ്രാദേശിക നേതാക്കൾക്കും അറിവുണ്ടായിരുന്നതായി ആരോപണം ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP