Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഗോരഖ് പൂരിലെ തോൽവിക്ക് രാജ്യസഭയിൽ തിരിച്ചടിച്ച് അമിത് ഷായും യോഗിയും; മയാവതിയുടെ വിശ്വസ്തന്റെ പരാജയത്തിൽ ആഘോഷം വേണ്ടെന്ന് വച്ച് എസ് പി; തോൽവിയിലും യുപിയിലെ മഹാസഖ്യത്തെ പൊളിയില്ലെന്ന് സൂചന; അടുത്ത ഉപതിരഞ്ഞെടുപ്പിലും വിശാല മുന്നണി തന്നെ മത്സരിക്കും; ബിജെപിയെ തോൽപ്പിക്കാൻ സ്ഥാനാർത്ഥിയാവുക ബി എസ് പിയെന്നും സൂചന; മായാവതിയുടെ മനസ്സ് അഖിലേഷിനൊപ്പം തന്നെ

ഗോരഖ് പൂരിലെ തോൽവിക്ക് രാജ്യസഭയിൽ തിരിച്ചടിച്ച് അമിത് ഷായും യോഗിയും; മയാവതിയുടെ വിശ്വസ്തന്റെ പരാജയത്തിൽ ആഘോഷം വേണ്ടെന്ന് വച്ച് എസ് പി; തോൽവിയിലും യുപിയിലെ മഹാസഖ്യത്തെ പൊളിയില്ലെന്ന് സൂചന; അടുത്ത ഉപതിരഞ്ഞെടുപ്പിലും വിശാല മുന്നണി തന്നെ മത്സരിക്കും; ബിജെപിയെ തോൽപ്പിക്കാൻ സ്ഥാനാർത്ഥിയാവുക ബി എസ് പിയെന്നും സൂചന; മായാവതിയുടെ മനസ്സ് അഖിലേഷിനൊപ്പം തന്നെ

ന്യൂഡൽഹി: ഉത്തർപ്രദേശിൽ ഒൻപത് സീറ്റിൽ ബിജെപി. സ്ഥാനാർത്ഥികൾ ജയിച്ചത് പുതിയ ധ്രൂവീകരണങ്ങൾക്ക് സാധ്യതയൊരുക്കുമെന്ന അമിത് ഷായുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയുണ്ടാകാൻ സാധ്യത. രാജ്യസഭാ തിരഞ്ഞെടുപ്പിൽ അംഗബലം കൂട്ടി ബിജെപി. പാർട്ടിമാറി വോട്ട് ചെയ്യൽ നടന്നപ്പോൾ ബിഎസ്‌പിയും എസ് പിയും തമ്മിലെ സഖ്യം പൊളിയുമെന്നാണ് ബിജെപി പ്രതീക്ഷിച്ചത്. എന്നാൽ എസ് പിയ്‌ക്കൊപ്പം നിൽക്കാൻ തന്നെയാണ് മായാവതിയുടെ തീരുമാനം. തന്റെ സ്ഥാനാർത്ഥി തോറ്റെങ്കിലും അത് ബിജെപിയുടെ കള്ളക്കളിയുടെ ഭാഗമായാണ് മായാവതി വിലയിരുത്തുന്നത്. ഗോരഖ്പുർ, ഫൂൽപുർ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകളിൽ വൻതോൽവി ഏറ്റുവാങ്ങി സീറ്റ് കൈവിട്ട ബിജെപിക്ക് രാജ്യസഭയിലെ അപ്രതീക്ഷിത ജയം തൽക്കാലത്തേക്ക് ആശ്വാസമായി.

ഈ സാഹചര്യത്തിൽ യുപിയിൽ എസ് പി-ബിഎസ്‌പി സഖ്യം തുടരാനാണ് സാധ്യത. ഒരു സീറ്റിൽ സമാജ്വാദി പാർട്ടി സ്ഥാനാർത്ഥിയും. നിയമസഭയിലെ അംഗബലമനുസരിച്ച് എട്ടുസീറ്റിലാണ് ബിജെപി. ജയിക്കേണ്ടിയിരുന്നത്. ഇവിടെ പത്താം സീറ്റിൽ എസ്‌പി. പിന്തുണയോടെ വിജയം പ്രതീക്ഷിച്ചിരുന്ന ബി.എസ്‌പി. സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയാണ് ബിജെപി. അധികസീറ്റ് നേടിയത്. ഇതോടെ മായവതിയും അഖിലേഷും രണ്ട് വഴിക്ക് പോകുമെന്ന് ബിജെപി വിലയിരുത്തി. എന്നാൽ തോൽവിയിൽ ബിഎസ്‌പിയുടെ ആദ്യ പ്രതികരണം ഈ പ്രതീക്ഷകൾക്ക് വിരുദ്ധമാണ്. ബിഎസ് പി സ്ഥാനാർത്ഥി ജയിക്കാനായി എല്ലാം എസ് പി ചെയ്തുവെന്ന് ബിഎസ്‌പി പ്രതികരിച്ചു.

അതിനിടെ എസ് പി സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച ജയാ ബച്ചന്റെ വിജയാഘോഷത്തിന് ഇല്ലെന്ന് അഖിലേഷ് പ്രഖ്യാപിക്കുകയും ചെയ്തു. ഇത് ബി എസ് പിയുടെ തോൽവിയുടെ പശ്ചാത്തലത്തിലാണ്. ഇതിലൂടെ താൻ ബി എസ് പി വിജയത്തിൽ ദുഃഖിതനാണെന്ന സന്ദേശം അഖിലേഷ് നൽകുകയും ചെയ്തു. വരുന്ന ഉപതെരഞ്ഞെടുപ്പിലും ബിഎസ്‌പി-എസ് പി സഖ്യം തുടരും. അടുത്ത തവണ ബി എസ് പിക്ക് മത്സരിക്കാൻ എസ് പി അവസരം കൊടുക്കും. എങ്ങനേയും ബിജെപി വിരുദ്ധ സഖ്യം തുടരാനാണ് അഖിലേഷിന്റെ തീരുമാനം.

യുപിയിൽ ആദ്യറൗണ്ടിൽ കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലി ഉൾപ്പെടെ എട്ടു ബിജെപി സ്ഥാനാർത്ഥികളും എസ്‌പിയുടെ ജയ ബച്ചനും ജയിച്ചെങ്കിലും പത്താമനു വിജയിക്കാനാവശ്യമായ 37 വോട്ട് മറ്റു രണ്ടുപേർക്കും ലഭിച്ചില്ല. ബിഎസ്‌പിയുടെ ബി.ആർ.അംബേദ്കറിന് 32 വോട്ടും ബിജെപിയുടെ അനിൽ അഗർവാളിനു 16 വോട്ടുമാണു ലഭിച്ചത്. തുടർന്നു രണ്ടാം മുൻഗണനാ വോട്ടിന്റെ അടിസ്ഥാനത്തിൽ അഗർവാൾ വിജയിയായി. ബിഎസ്‌പിയുടെയും എസ്‌പിയുടെയും ഓരോ എംഎൽഎമാർ ബിജെപിക്കു വോട്ടുചെയ്തു; ബിജെപി സഖ്യത്തിലുള്ള സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി എംഎൽഎ ബിഎസ്‌പിക്കും. എസ്‌പിയുടെയും ബിഎസ്‌പിയുടെയും ഓരോ എംഎൽഎമാർ വിവിധ കേസുകളിൽ ജയിലിലായതിനാൽ വോട്ടുചെയ്യാൻ അനുമതി ലഭിച്ചതുമില്ല.

നാടകീയ സംഭവങ്ങൾക്കൊടുവിലാണ് കർണാടകയിൽ കോൺഗ്രസിന്റെ മൂന്നാം സ്ഥാനാർത്ഥി രാജ്യസഭയിലെത്തിയത്. കോൺഗ്രസിലെ ഡോ. എൽ.ഹനുമന്തയ്യ, ഡോ. സയദ് നസീർ ഹുസൈൻ, ജി.സി.ചന്ദ്രശേഖർ എന്നിവരും ബിജെപിയുടെ രാജീവ് ചന്ദ്രശേഖറുമാണു വിജയിച്ചത്. കോൺഗ്രസിന്റെ മന്ത്രി കഗൊഡു തിമ്മപ്പയും ബാബുറാവു ചിഞ്ചൻസുറും ആദ്യം ലഭിച്ച ബാലറ്റ് പേപ്പറിൽ 'തെറ്റുപറ്റിയതിനാൽ' രണ്ടാമതും ബാലറ്റ് ആവശ്യപ്പെട്ടു. നടപടി ചോദ്യംചെയ്ത ജനതാദൾ (എസ്) വോട്ടെടുപ്പു ബഹിഷ്‌കരിച്ചു. ഏഴു ജെഡിഎസ് വിമതർ കോൺഗ്രസിനു വോട്ട് നൽകി.

ഗുജറാത്തും മധ്യപ്രദേശും മഹാരാഷ്ട്രയും ഉൾപ്പെടെ 10 സംസ്ഥാനങ്ങളിലെ 33 സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 59 സീറ്റിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. രാജ്യസഭയിൽ എൻഡിഎ 86, യുപിഎ 64, മറ്റുള്ളവർ 89 എന്നിങ്ങനെയായി പുതിയ കക്ഷിനില. ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ നാലുപേരും കോൺഗ്രസിന്റെ അഭിഷേക് മനു സിങ്വിയും വിജയിച്ചു. സിപിഎമ്മിന്റെ രബിൻ ദേവ് പരാജയപ്പെട്ടു. ഝാർഖണ്ഡിൽ ബിജെപിയും കോൺഗ്രസും ഓരോ സീറ്റ് നേടി. മഹാരാഷ്ട്രയിൽ ബിജെപിക്കു മൂന്നും ശിവസേന, എൻസിപി, കോൺഗ്രസ് എന്നിവയ്ക്ക് ഓരോ സീറ്റും ലഭിച്ചു. തെലങ്കാനയിലെ മൂന്നു സീറ്റിലും തെലങ്കാന രാഷ്ട്ര സമിതി ജയിച്ചു.

245-അംഗസഭയിൽ 58 സീറ്റുകളിലാണ് ഒഴിവു വന്നത്. കേരളത്തിലെ ഒരു സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതോടൊപ്പം നടന്നു. ഇതിൽ 33 സീറ്റുകളിൽ സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 59 സീറ്റിൽ 28 സീറ്റ് ബിജെപി.ക്കു ലഭിച്ചു. കോൺഗ്രസിന് പത്തും. 10 സീറ്റുകളിലേക്ക് 11 സ്ഥാനാർത്ഥികൾ രംഗത്തുവന്ന ഉത്തർപ്രദേശിലായിരുന്നു വാശിയേറിയ മത്സരവും അണിയറക്കളികളും അരങ്ങേറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP