Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ന്യൂനപക്ഷം എന്ന സംജ്ഞ ഒഴിവാക്കണം; ജെ എൻ യു പിടിക്കാൻ എ ബി വി പി ഇറക്കിയ മുസ്ലിം വിദ്യാർത്ഥി നേതാവിന് പറയാനുള്ളത്

ന്യൂനപക്ഷം എന്ന സംജ്ഞ ഒഴിവാക്കണം; ജെ എൻ യു പിടിക്കാൻ എ ബി വി പി ഇറക്കിയ മുസ്ലിം വിദ്യാർത്ഥി നേതാവിന് പറയാനുള്ളത്

ന്യൂഡൽഹി: ന്യൂനപക്ഷം എന്ന ആശയം തന്നെ ഇന്ത്യയിൽ നിന്ന് ഉന്മൂലനം ചെയ്യണം. ഇത് വിവിധ സമുദായങ്ങൾക്കിടയിൽ അസ്വസ്ഥയുണ്ടാക്കുന്ന ഒന്നാണ്. പറയുന്നത് ദൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ വിദ്യാർത്ഥി യൂണിയനിലേക്ക് മത്സരിക്കാൻ എ ബി വി പി ഇറക്കിയ സംഘടനയുടെ മുസ്ലിം മുഖമായ മുഹമ്മദ് ജാഹിദുൽ ദിവാൻ. ഹിന്ദുത്വയുടെ ശക്തനായ വക്താവ് കൂടിയാണ് ദിവാൻ. ഹിന്ദു-മുസ്ലിം സൗഹൃദത്തിനായി പ്രവർത്തിക്കുമെന്ന് അവകാശപ്പെടുന്ന ഇദ്ദേഹം ഹിന്ദുത്വ ദുർവ്യാഖ്യാനം ചെയ്യപ്പെട്ട പ്രത്യയശാസ്ത്രമാണെന്നും കരുതുന്നു.

'നമ്മുടെ രാജ്യത്തു നിന്ന് എടുത്തു കളയേണ്ട ഒന്നാണ് ന്യൂനപക്ഷം എന്ന സംജ്ഞ. ജനങ്ങൾക്കിടയിൽ ഇത് അസ്വസ്ഥതയുണ്ടാക്കുന്നു. ഈ പ്രയോഗം എടുത്തു കളഞ്ഞാലും വിദ്യാഭ്യാസപരമായും സാംസ്‌കാരികമായു പിന്നാക്കം നിൽക്കുന്ന ഇക്കൂട്ടരുടെ ഉന്നമനത്തിനായി ശ്രമങ്ങൾ വേണം,' ദിവാൻ പറയുന്നു. അവർക്ക് വിദ്യാഭ്യാസവും നൽകി പ്രോത്സാഹിപ്പിക്കാം പക്ഷെ ന്യൂനപക്ഷമെന്ന ടാഗ് ഒഴിവാക്കണം അദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദി സാഹിത്യത്തിൽ പി എച്ച് ഡി ഗവേഷണ വിദ്യാർത്ഥിയായ ദിവാൻ വിദ്യാർത്ഥി യൂണിയനിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ എബിവിപി സ്ഥാനാർത്ഥി കൂടിയാണ്. ആർ എസ് എസിന്റെ വിദ്യാർത്ഥി വിഭാഗമായ ഈ സംഘടന 1998-നു ശേഷം മത്സര രംഗത്തേക്കിറക്കുന്ന രണ്ടാമത്തെ മുസ്ലിം സ്ഥാനാർത്ഥിയാണ് ദിവാൻ.

ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നിവരെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നാളെയാണ് നടക്കുന്നത്. ആർ എസ് എസിനുള്ള ദുഷ്‌പേര് കാരണമാണ് ഹിന്ദുത്വത്തെ ദുർവ്യാഖ്യാനത്തിനിടയാക്കിയതെന്ന് ദിവാൻ അഭിപ്രായപ്പെടുന്നു. 'ഹിന്ദുത്വ ഒരു മതമല്ല. ഒരു ഭാഷയും സംസ്‌കാരവും സഹവർത്തിത്വവും ചേർന്നതാണ്. ഇവ തെറ്റായ പ്രചരിപ്പിക്കപ്പെട്ടതിനാൽ ഇവ മനസ്സിലാക്കേണ്ടതുണ്ട്,' ഹിന്ദുത്വ വിശ്വാസിയായ ദിവാൻ പറയുന്നു. അസമിലെ ബർപെട്ടയിൽ നിന്നുള്ള ദിവാന് ചെറുപ്പ കാലം തൊട്ടെ വർഗീയ സംഘർഷങ്ങൾ പരിചിതമാണ്. അസമിലായാലും മുസഫർനഗറിലായാലും രണ്ട് സമുദായങ്ങൾ തമ്മിൾ കാരണമില്ലാതെ സംഘർഷമുണ്ടാകില്ല. കുത്സിത താൽപര്യക്കാരും രാഷ്ട്രീയ മുതലെടുപ്പ് ലാക്കാക്കുന്നവരുമാണ് ഇതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

ആർഎസ്എസ് ആയാലും ബിജെപി ആയാലും ഇരു സംഘടനകളും വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നവരല്ലെന്ന് 2011-ൽ ജെഎൻയുവിൽ എത്തിയതു മുതൽ എബിവിപിയിൽ സജീവമായ ദിവാൻ പറയുന്നു. മുസ്ലിംകൾ ചൂഷണത്തിനിരയാകുന്നു എന്നു പറഞ്ഞു വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഇടതു പക്ഷ വിദ്യാർത്ഥി സംഘടനയായ ഐസ രംഗത്തുള്ളത്. എബിവിപി അങ്ങനെ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു സമുദായത്തെക്കുറിച്ച് മാത്രം പറഞ്ഞ് ഒരു രാഷ്ട്രീയപാർട്ടിക്കും മുന്നോട്ടു പോകാനാകില്ലെന്നും തന്റെ പ്രവർത്തനം ഹിന്ദു-മുസ്ലിം ഐക്യത്തിനു വേണ്ടിയാണെന്നും രാഷ്ട്രീയത്തിൽ മികച്ച ഭാവി സ്വപ്നം കാണുന്ന ദിവാൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP