Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശമ്പളവും ആനുകൂല്യവും അടക്കം പ്രതിമാസം ലഭിക്കുന്ന 84,000 രൂപ ചെലവിന് തികയുന്നില്ല; ആം ആദ്മി എംഎൽഎമാർ നൂറ് ശതമാനം ശമ്പളവർദ്ധനവ് ആവശ്യപ്പെട്ട് കെജ്രിവാളിനെ കണ്ടെന്ന് വാർത്ത

ശമ്പളവും ആനുകൂല്യവും അടക്കം പ്രതിമാസം ലഭിക്കുന്ന 84,000 രൂപ ചെലവിന് തികയുന്നില്ല; ആം ആദ്മി എംഎൽഎമാർ നൂറ് ശതമാനം ശമ്പളവർദ്ധനവ് ആവശ്യപ്പെട്ട് കെജ്രിവാളിനെ കണ്ടെന്ന് വാർത്ത

ന്യൂഡൽഹി: പാർലമെന്റിൽ എംപിമാരുടെ ശമ്പളവദ്ധനവും മറ്റ് ആനുകൂല്യങ്ങളും വർദ്ധിപ്പിക്കാനുള്ള നിർദ്ദേശം കഴിഞ്ഞ ദിവസമാണ് സർക്കാർ താൽക്കാലികമായി തടഞ്ഞുവച്ചത്. ഇതിനിടെയിൽ ശമ്പള വർദ്ധനവ് ആവശ്യം ഉന്നയിച്ച് ഡൽഹിയിലെ ആം ആദ്മി എംഎൽഎമാർ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കണ്ടെന്ന് വാർത്ത പുറത്തുവരുന്നത. ഇന്ത്യൻ എക്സ്‌പ്രസാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.

ജോലി ഉപേക്ഷിച്ചെത്തിയ പല എംഎൽഎമാരും സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നതിനാലാണ് ശമ്പളവർദ്ധനവ് ആവശ്യപ്പെട്ടുവെന്നാണ് മാദ്ധ്യമവാർത്തകൾ. ആം ആദ്മി എംഎൽഎ നിതിൻ ത്യാഗി അടക്കമുള്ളവരാണ് ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടതെന്നാണ് പുറത്തുവരുന്ന വാർത്തകൾ. അതേസമയം ആം ആദ്മി എംഎൽഎമാരുടെ നീക്കത്തിനെതിരെ ബിജെപി രംഗത്തെത്തി. ജനസേവനമാണ് രാഷ്ട്രീയമെന്ന് എഎപി തിരിച്ചറിയണമെന്ന് ബിജെപി പ്രതികരിച്ചു.

യോഗി ആദിത്യനാഥിന്റെ അദ്ധ്യക്ഷതയിലുള്ള പാർലമെന്ററി സമിതി എംപിമാരുടെ ആനുകൂല്യങ്ങളിൽ നൂറ് ശതമാനത്തിന്റെ വർദ്ധന വേണമെന്ന് കഴിഞ്ഞ ദിവസം ശുപാർശ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശമ്പളത്തിൽ നൂറ് ശതമാനം വർദ്ധന വേണമെന്ന ആവശ്യവുമായി ഇരുപത് ആം ആദ്മി പാർട്ടി എംഎൽഎമാർ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കണ്ടത്.

നിലവിൽ ന്യൂഡൽഹി എംഎൽഎമാരുടെ ശമ്പളം 12,000 രൂപയാണ്. മറ്റ് ആനുകൂല്യങ്ങൾ അടക്കം പ്രതിമാസം 84,000 രൂപ ലഭിക്കുകയും ചെയ്യും. ഓഫീസ് കെട്ടിടത്തിന്റെ വാടക, ഫോൺ, വൈദ്യുതി, ഇന്ധന ചെലവ് എന്നിവക്ക് പോലും ഈ തുക തികയുന്നില്ലെന്നാണ് എംഎൽഎമാർ പറയുന്നത്. ആവശ്യം പരിഗണിക്കാമെന്ന് കെജ്രിവാൾ ഉറപ്പ് നൽകിയതായി എംഎൽഎമാർ പറഞ്ഞു. അതേസമയം എഎപി നീക്കത്തിനെതിരെ കോൺഗ്രസും ബിജെപി രംഗത്തെത്തി. കഴിഞ്ഞ 2011ലാണ് ഡൽഹിയിൽ എംഎൽഎമാരുടെ ആനൂകൂല്യങ്ങൾ വർദ്ധിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP