Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആർ എസ് എസിന് ബദലൊരുക്കി കോൺഗ്രസും; ആർ എസ് എസിന് തുല്യമായി സേവാദള്ളിനെ വളർത്തിയെടുക്കാൻ പദ്ധതിയൊരുക്കി രാഹുൽ ഗാന്ധി; സംഘപരിവാർ മാതൃകയിൽ ധ്വജ വന്ദനം എന്ന് പേരിട്ട് 1000 നഗരങ്ങളിൽ പതാക ഉയർത്തി തുടക്കം; ദേശീയത ഉയർത്തി പിടിക്കുന്ന സംഘടനാ സംവിധാനം ഉണ്ടാക്കിയെടുത്ത് ചെറുപ്പക്കാരെ ആകർഷിക്കാൻ ഒരുക്കുന്നത് വൻ പദ്ധതി

ആർ എസ് എസിന് ബദലൊരുക്കി കോൺഗ്രസും; ആർ എസ് എസിന് തുല്യമായി സേവാദള്ളിനെ വളർത്തിയെടുക്കാൻ പദ്ധതിയൊരുക്കി രാഹുൽ ഗാന്ധി; സംഘപരിവാർ മാതൃകയിൽ ധ്വജ വന്ദനം എന്ന് പേരിട്ട് 1000 നഗരങ്ങളിൽ പതാക ഉയർത്തി തുടക്കം; ദേശീയത ഉയർത്തി പിടിക്കുന്ന സംഘടനാ സംവിധാനം ഉണ്ടാക്കിയെടുത്ത് ചെറുപ്പക്കാരെ ആകർഷിക്കാൻ ഒരുക്കുന്നത് വൻ പദ്ധതി

ന്യൂഡൽഹി: ദേശീയത ഉയർത്തിപ്പിടിച്ചുള്ള ആർഎസ്എസിന്റെ പ്രചാരണ പ്രവർത്തനങ്ങളെ പ്രതിരോധിക്കാൻ മറുതന്ത്രവുമായി കോൺഗ്രസ്. ഇതിന്റെ ഭാഗമായി കോൺഗ്രസ് സേവാദളിന്റെ നേതൃത്വത്തിൽ രാജ്യത്തെ എല്ലാ നഗരങ്ങളിലും പ്രത്യേക പരിപാടികൾ നടത്തും. മഹാത്മാഗാന്ധി, ജവഹർ ലാൽ നെഹ്‌റു എന്നിവരുടെ ആദർശങ്ങൾ ചർച്ചയാക്കാൻ സംവാദങ്ങളും നടത്തും. ഇതോടെ ദേശീയത ഉയർത്തി യുവാക്കളെ കോൺഗ്രസിനോട് അടുപ്പിക്കാനാണ് നീക്കം.

ആർ എസ് എസ് ദിവസ ശാഖകളിലൂടെയാണ് യുവാക്കളെ ആകർഷിക്കുന്നത്. ഇതിന്റെ ചെറു മോഡൽ കോൺഗ്രസും നടപ്പിലാക്കും. 1000 നഗരങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ പതാക ഉയർത്തൽ ചടങ്ങുകൾ സംഘടിപ്പിക്കുന്നതാണ് ഇതിൽ ഏറ്റവും പ്രധാനം. എല്ലാ മാസവും അവസാനത്തെ ഞായറാഴ്ചയായിരിക്കും 'ധ്വജ് വന്ദന' എന്ന പേരിൽ പതാക ഉയർത്തൽ ചടങ്ങ് സംഘടിപ്പിക്കുക. അതായത് എല്ലാ ഞായറാഴ്ചയുടെ പ്രവർത്തകർ ഒത്തുകൂടുന്ന പരിപാടിയായി ഇത് മാറ്റും. വൈകാതെ തന്നെ സേവാ ദളിന്റെ യുവാൾക്കായുള്ള വിഭാഗവും ആരംഭിക്കും.

മതനിരപേക്ഷതയിൽ അടിസ്ഥാനമായുള്ള ദേശീയത, സഹിഷ്ണുത, ബഹുമതവിശ്വാസം തുടങ്ങിയ വിഷയങ്ങളിലും ചർച്ച നടത്തും. പദ്ധതിയുടെ അന്തിമ അംഗീകാരത്തിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പരിഗണനയിലാണ്. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ജൂൺ 11നു പുറത്തു വിടും. 'കഴിഞ്ഞ ഏതാനും വർഷങ്ങളായി സേവാദൾ ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടിരുന്നില്ല. ഇനി സംഘടന ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾക്കാണു തീരുമാനം; സേവാദൾ ചീഫ് ഓർഗനൈസർ ലാൽജി ഭായ് ദേശായ് പറഞ്ഞു.

ദേശീയതയെപ്പറ്റിയുള്ള പഠനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വരുംമാസങ്ങളിൽ രാജ്യമെമ്പാടും പരിശീലന കേന്ദ്രങ്ങൾ രൂപീകരിക്കും. ഇത്തരത്തിലുള്ള ആദ്യത്തെ ക്യാംപ് ജൂൺ 11നു മണിപ്പൂരിൽ സംഘടിപ്പിക്കും. കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള സേവാദൾ പ്രവർത്തതർ പങ്കെടുക്കും. രാജ്യത്താകെ എഴുനൂറോളം സേവാദൾ യൂണിറ്റുകളുണ്ട്. ഇതിലെല്ലാം 20 മുതൽ 200 വരെ അംഗങ്ങളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP