Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202411Saturday

ഐസിസുകാരും കമ്മ്യൂണിസ്റ്റുകളും ശത്രുപക്ഷത്ത്; സിപിഎമ്മിന്റേത് അസഹിഷ്ണുതയുടെയും അക്രമത്തിന്റെയും പാതയെന്നും സംഘപരിവാർ; കേരളത്തിലെ സ്ഥിതിഗതികൾ ഗുരുതരമെന്നും ആർഎസ്എസ് ദേശീയ നിർവാഹക സമിതി

ഐസിസുകാരും കമ്മ്യൂണിസ്റ്റുകളും ശത്രുപക്ഷത്ത്; സിപിഎമ്മിന്റേത് അസഹിഷ്ണുതയുടെയും അക്രമത്തിന്റെയും പാതയെന്നും സംഘപരിവാർ; കേരളത്തിലെ സ്ഥിതിഗതികൾ ഗുരുതരമെന്നും ആർഎസ്എസ് ദേശീയ നിർവാഹക സമിതി

ന്യൂഡൽഹി : രാജ്യത്തെ തീവ്രവാദ ശക്തികളെയും കേരളത്തിലെ കമ്യൂണിസ്റ്റുകാരെയും മുഖ്യശത്രുക്കളെന്ന് പ്രഖ്യാപിച്ച് ആർഎസ്എസ്. കേരളത്തിലെ കമ്യൂണിസ്റ്റ് അക്രമങ്ങളും ബംഗാൾ, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലെ തീവ്രവാദ അക്രമങ്ങളും അവസാനിപ്പിക്കാൻ നടപടിയെടുക്കണമെന്ന് ആർഎസ്എസ് കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ തീവ്രവാദ ശക്തികൾക്ക് ഐസിസ് ഉൾപ്പെടെയുള്ള രാജ്യാന്തര ഭീകര സംഘടനകളുമായി ബന്ധമുണ്ട്. ഈയിടെ കേരളത്തിലും തെലങ്കാനയിലുമുണ്ടായ അറസ്റ്റുകൾ ഐസിസ് ബന്ധം സ്ഥിരീകരിക്കുന്നതാണ്. തീവ്രവാദ സംഘടനകൾക്കെതിരെ നടപടിയെടുക്കാൻ കേരള സർക്കാർ തയാറാകാത്തത് ഏറെ അപലപനീയമാണെന്നും ആർഎസ്എസ് വ്യക്തമാക്കി.

ഹൈദരാബാദിൽ സമാപിച്ച ആർഎസ്എസ് ദേശീയ നിർവാഹക സമിതി യോഗത്തിന്റേതാണ് തീരുമാനം. തൊഴിലാളിവർഗം ആർഎസ്എസിൽ ചേരുന്നതു തടയാൻ കഴിയാത്തതിനാലാണു സിപിഐ(എം) അസഹിഷ്ണുതയുടെയും അക്രമത്തിന്റെയും പാത സ്വീകരിക്കുന്നതെന്ന് യോഗം വിലയിരുത്തി. അറുപതുകളിൽ രാജ്യഭരണം സ്വപ്നംകണ്ടിരുന്ന കമ്യൂണിസ്റ്റ് പാർട്ടിക്ക് ഇന്നു രാജ്യത്തു സ്വാധീനമുള്ള ഏകമേഖല കേരളമാണ്. 'നെഹ്‌റുവിനു ശേഷം ഇഎംഎസ്' എന്നായിരുന്നു കമ്യൂണിസ്റ്റുകാരുടെ വിഖ്യാത മുദ്രാവാക്യം. ഇത് തകർന്നുവെന്നാണ് ആർഎസ്എസ് വിലയിരുത്തൽ

കേരളത്തിൽ 1969ൽ ആർഎസ്എസിന്റെ ആദ്യ ബലിദാനി വാടിക്കൽ രാമകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണു നിലവിലെ മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാപിതാവ് രാജുവായിരുന്നു രണ്ടാം പ്രതി. പിണറായി സർക്കാർ അധികാരത്തിലെത്തിയതോടെ കേരളത്തിൽ കമ്യൂണിസ്റ്റ് അക്രമം രൂക്ഷമായെന്നും സ്ഥിതിഗതികൾ ഗുരുതരമാണെന്നും ആർഎസ്എസ് യോഗം ആരോപിച്ചു.

ബംഗാളിൽ ഹിന്ദുക്കൾക്കെതിരായ അക്രമങ്ങൾ വർധിച്ചുവരികയാണെന്നു നിർവാഹകസമിതി പാസാക്കിയ പ്രമേയത്തിൽ കുറ്റപ്പെടുത്തി. കഴിഞ്ഞ രണ്ടു മാസത്തിനിടെ തമിഴ്‌നാട്ടിലെ ചെന്നൈ, കോയമ്പത്തൂർ, മധുര, ഡിണ്ടിഗൽ എന്നിവിടങ്ങളിൽ ആർഎസ്എസ്, വിഎച്ച്പി, ബിജെപി, ഹിന്ദുമുന്നണി പ്രവർത്തകർക്കു നേരെ അക്രമങ്ങളുണ്ടായെന്നും യോഹം വിലയിരുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP