Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗസൽ ഗായകന് സ്വാഗതമോതിയപ്പോൾ ഉത്തർ പ്രദേശ് ശിവസേനയ്ക്ക് 'ഇസ്ലാമിക് സ്റ്റേറ്റ്'; അഖിലേഷ് സർക്കാർ 'ഇസ്ലാമിക് യാദവ് സർക്കാർ'; വിമർശനം മുഖപത്രമായ സാമ്‌നയിൽ

ഗസൽ ഗായകന് സ്വാഗതമോതിയപ്പോൾ ഉത്തർ പ്രദേശ് ശിവസേനയ്ക്ക് 'ഇസ്ലാമിക് സ്റ്റേറ്റ്'; അഖിലേഷ് സർക്കാർ 'ഇസ്ലാമിക് യാദവ് സർക്കാർ'; വിമർശനം മുഖപത്രമായ സാമ്‌നയിൽ

മുംബൈ: പ്രമുഖ ഗസൽ ഗായകനും പാക്കിസ്ഥാൻകാരനുമായ ഗുലാം അലിക്ക് സ്വാഗതമോതിയതോടെ ഉത്തർപ്രദേശ് ശിവസേനയ്ക്ക് 'ഇസ്ലാമിക് സ്റ്റേറ്റ്' ആയി. മുഖപത്രമായ സാമ്‌നയിലാണ് ശിവസേന ഉത്തർപ്രദേശിനെ രൂക്ഷമായി വിമർശിച്ചിരിക്കുന്നത്.

പ്രീണനരാഷ്ട്രീയം കളിക്കുന്ന ഉത്തർപ്രദേശ് സർക്കാർ ദേശ വിരുദ്ധ ബിസിനസും ആരംഭിച്ചെന്ന് ശിവസേന ആരോപിച്ചു. അഖിലേഷ് സർക്കാരിനെ ഇസ്‌ളാമിക് യാദവ് സർക്കാർ എന്ന് വിശേഷിപ്പിച്ച പത്രം ഹിന്ദുമുസ്‌ളീം ഐക്യത്തിന് വേണ്ടിയാണ് ഗുലാം അലിയെ സ്വാഗതം ചെയ്തത് എന്ന യുപി സർക്കാരിന്റെ വാദത്തെ രൂക്ഷമായാണ് വിമർശിച്ചത്.

രാജ്യത്ത് തന്നെ മിടുക്കന്മാരും പേരുകേട്ടവരുമായ അനേകം ഇസ്‌ളാമിക കലാകാരന്മാർ ഉള്ളപ്പോൾ ഇന്ത്യയിൽ ഐക്യത്തിന് പാക്കിസ്ഥാനി കലാകാരന്മാരുടെ ആവശ്യമുണ്ടോ എന്നും ചോദിക്കുന്നു. വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമായി യാദവ് സർക്കാർ ദേശവിരുദ്ധ ബിസിനസ് നടപ്പാക്കുക ആണെന്ന് ആരോപിക്കുന്നു.

ഒന്നാന്തരം കലാകാരന്മാരുടെ അക്ഷയഖനിയായിട്ടും യാദവന്മാർക്ക് താൽപ്പര്യം പാക്കിസ്ഥാനിലെ കൽക്കരികളാണെന്നും ന്യൂനപക്ഷ പ്രീണനത്തിനായി നാളെ യാദവ് ഹഫീസ് സയീദിനെ വേണമെങ്കിലും ക്ഷണിക്കുമെന്നും പറയുന്നു. പത്താൻ കോട്ട് ഭീകരാക്രമണം ഉൾപ്പെടെയുള്ളവ മനസ്സിലുള്ളവരെ അത് മറക്കാൻ പ്രേരിപ്പിച്ച് ഗുലാം അലിയെ പോലെയുള്ളവരെ അനുവദിക്കുന്നത് രാജ്യദ്രോഹികളാണ്. ഗുലാം അലിയെ അനുവദിക്കുന്നവർ ധീര ജവാന്മാരേയും അവരുടെ കുടുംബങ്ങളെയും അപമാനിക്കുന്നവരും ദേശവിരുദ്ധ പ്രവർത്തികൾ ചെയ്യുന്നവരുമായി മുദ്ര കുത്തണമെന്നും പത്രം പറയുന്നു.

ബിജെപിക്കാർ മിണ്ടാതിരുന്ന് ഗുലാം അലിയുടെ പരിപാടി ആസ്വദിക്കുകയായിരുന്നെന്നും ശിവസേന കുറ്റപ്പെടുത്തി. ഇസ്‌ളാമിക് സ്‌റ്റേറ്റിനെ പോലെയുള്ള തീവ്രവാദ സംഘടനകൾ ഇന്ത്യൻ സർക്കാരിനെ തകർക്കാൻ ഒരുങ്ങുമ്പോൾ മറുവശത്ത് യാദവന്മാർ ഗുലാം അലിയെ പോലെയുള്ളവർക്ക് സ്വാഗതം അരുളുകയാണെന്നും സാമ്‌ന വിമർശിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP