Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

`ബിജെപിയുടെ മുഖ്യ ശത്രുക്കൾ ഞങ്ങളാണ്'; ആരെ അംഗീകരിച്ചാലും രാജ്യം മോദിയേയും അമിത്ഷായേയും ഇനി അംഗീകരിക്കില്ല; ഇപ്പോൾ നടത്തുന്നത് തങ്ങളെ ഇല്ലാതാക്കാനുള്ള പദ്ധതി; ബിജെപിക്കെതിരെ ആഞ്ഞടിച്ച് ശിവസേന എംപി സഞ്ജയ് റാവത്ത്

`ബിജെപിയുടെ മുഖ്യ ശത്രുക്കൾ ഞങ്ങളാണ്'; ആരെ അംഗീകരിച്ചാലും രാജ്യം മോദിയേയും അമിത്ഷായേയും ഇനി അംഗീകരിക്കില്ല; ഇപ്പോൾ നടത്തുന്നത് തങ്ങളെ ഇല്ലാതാക്കാനുള്ള പദ്ധതി; ബിജെപിക്കെതിരെ ആഞ്ഞടിച്ച് ശിവസേന എംപി സഞ്ജയ് റാവത്ത്

മുംബൈ: ബിജെപിയുടെ ഇപ്പോഴത്തെ മുഖ്യ ശത്രു തങ്ങളാണെന്ന് ശിവസേന.പാൽഘറിലെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയാണ് ബിജെപിക്കെതിരെ രൂക്ഷ വിമർശവുമായി ശിവസേന എംപി. സഞ്ജയ് റാവത്ത് രംഗത്ത് വന്നിരിക്കുന്നത്. ആരെ അംഗീകരിച്ചാലും രാജ്യം അംഗീകരിക്കാത്തവരാണ് മോദിയും കൂട്ടരുമെനന്ും റാവത്ത് വിമർശിക്കുന്നു.കോൺഗ്രസിനെയോ എച്ച്.ഡി. ദേവഗൗഡയേയോ രാജ്യം അംഗീകരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി. അധ്യക്ഷൻ അമിത് ഷായെയും രാജ്യത്തിന് ആവശ്യമില്ല.ബിജെപിയുടെ ഏറ്റവും വലിയ രാഷ്ട്രീയ ശത്രുവാണ് ശിവസേന.

ശിവസേനയുടെ തീവ്ര ഹിന്ദുത്വം ബിജെപി.ക്ക് പ്രശ്‌നമുണ്ടാക്കുന്നതാണ്. പാർട്ടി മുഖപത്രമായ സാമ്‌നയിൽ എഴുതിയ ലേഖനത്തിലാണ് പത്രത്തിന്റെ എഡിറ്റർ കൂടിയായ റാവത്ത് ബിജെപിയെ വിമർശിക്കുന്നത്. അന്തരിച്ച മുൻ എംപി. ചിന്താമാൻ വനാഗയുടെ മകനെ പാൽഘറിൽ തോൽപ്പിച്ച് ബിജെപി അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി. ശിവസേനയുമായി അധികാരം തുടരുകയും അതേസമയം അധികാരവും പണവും ഉപയോഗിച്ച് പാർട്ടിയെ ദുർബലമാക്കാൻ ശ്രമിക്കലുമാണ് ബിജെപിയുടെ പദ്ധതി. പാൽഘറിലെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ശിവസേനയുടെ പരാജയം ഉറപ്പാക്കാൻ ബിജെപി ശ്രമിച്ചു.

പാൽഘറിൽ വോട്ടിങ് മെഷീനുകളിൽ ബിജെപി കള്ളക്കളി നടത്തിയതായും ശിവസേന ആരോപിച്ചിരുന്നു. വോട്ടിങ് ദിവസം കുറഞ്ഞത് 100 സ്ഥലങ്ങളിൽ ഇ.വി എം തകരാർ റിപ്പോർട്ട് ചെയ്യപ്പെട്ടു. വോട്ടിങ് സമയം നീട്ടണമെന്ന ശിവസേനയുടെ അഭ്യർത്ഥന തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിക്കളഞ്ഞു. എന്നാൽ ബിജെപി. സ്ഥാനാർത്ഥി രാജേന്ദ്ര ഗാവിത് ഇതേ ആവശ്യം ഉന്നയിച്ചപ്പോൾ കമീഷൻ അംഗീകരിച്ചിരുന്നു.

വോട്ടിങ്ങിന് ശേഷം ജില്ലാ കലക്ടർ 46 ശതമാനം പോളിംഗാണ് പ്രഖ്യാപിച്ചത്. എന്നാൽ, പിറ്റേദിവസം അത് 56 ശതമാനമായി ഉയർന്നു. അതായത് അന്ന് രാത്രി 82,000 വോട്ടുകൾ വർധിച്ചു. ആർ.എസ്.എസ് ബന്ധമുള്ളവരെ പ്രധാന ഭരണഘടനാ സ്ഥാനങ്ങളിലേത്ത് നിയമിക്കുകയും തെരഞ്ഞെടുപ്പ് പ്രക്രിയ നിയന്ത്രിക്കുകയും ചെയ്തതായി സഞ്ജയ് റാവത്ത് വ്യക്തമാക്കി. പൽഘാർ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപി. വിജയിച്ചെങ്കിലും രാജ്യത്തിന്റെ പല ഭാഗങ്ങളിൽ തോൽക്കുകയുണ്ടായി. കാറ്റ് മാറി വീശുന്നതായി കാണിക്കുന്നതായും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP