Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാക്കിയിട്ട് കുറുവടിയും പിടിച്ച് രാഷ്ട്രപതിയുടെ സിംഹാസനത്തിൽ ഇരിക്കാൻ ഓരാളെത്തുമോ. ആർഎസ്എസ് നേതാവ് മോഹൻ ഭാഗവത്തിനെ പ്രസിഡന്റ് ആക്കണമെന്ന ആവശ്യം ഉന്നയിച്ച് ശിവസേന.ആർഎസ്എസ് കൂടി ആവശ്യപ്പെട്ടാൽ കുടുങ്ങുന്നത് മോദി തന്നെ

കാക്കിയിട്ട് കുറുവടിയും പിടിച്ച് രാഷ്ട്രപതിയുടെ സിംഹാസനത്തിൽ ഇരിക്കാൻ ഓരാളെത്തുമോ. ആർഎസ്എസ് നേതാവ് മോഹൻ ഭാഗവത്തിനെ പ്രസിഡന്റ് ആക്കണമെന്ന ആവശ്യം ഉന്നയിച്ച് ശിവസേന.ആർഎസ്എസ് കൂടി ആവശ്യപ്പെട്ടാൽ കുടുങ്ങുന്നത് മോദി തന്നെ

ന്യൂഡൽഹി: നിയസഭാതെരഞ്ഞെടുപ്പുകളിലെ മിന്നും പ്രകടനത്തോടെ രാഷ്ട്രപതി തെരഞ്ഞെടുപ്പ് ആനായാസമാകുമെന്ന് കരുതിയ ബിജെപ്പിക്കും നരേന്ദ്ര മോദിക്കും വെല്ലുവിളിയാകാവുന്ന ആവശ്യവുമായി ശിവസേന.

ആർഎസ്എസ് അധ്യക്ഷനായ മോഹൻ ഭാഗവതിനെ രാഷ്ട്രപതിയാക്കണമെന്ന ആവശ്യമാണ് ശിവസേന മുന്നോട്ട് വെച്ചിരിക്കുന്നത്. ഹിന്ദുരാഷ്ട്രം യാഥാർത്ഥ്യമാകുന്നതിനായാണ് ഇത്തരമൊരു ആവശ്യമെന്നാണ് ശിവസേന പറയുന്നത്. എൽ.കെ.അധ്വാനിയെ രാഷ്ട്രപതിയാക്കി പാർട്ടിക്കുള്ളിലെ എതിർ ശബ്്ദങ്ങളെ പൂർണ്ണമായി ഒതുക്കാനുള്ള ശ്രമവുമായി മുന്നോട്ട് പോകുന്ന മോദിക്ക് ഈ ആവശ്യം ഇപ്പോൾ വെല്ലുവിളിയായിട്ടില്ല. എന്നാൽ ആർഎസ്എസ്‌കൂടി ഈ ആവശ്യം ഉന്നയിച്ചാൽ പരിഹാരം കാണാൻ ഏറെ വിയർക്കേണ്ടി വരും.

ശിവസേനയുടെ മുതിർന്ന നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റാവത്താണ് ഈ കടുത്ത ആവശ്യവുമായി രംഗത്തെത്തിയത്. ഹിന്ദുത്വവാദികളായ നരേന്ദ്ര മോദി പ്രധാനമന്ത്രിയായും ആദിത്യനാഥ് ഉത്തർ പ്രദേശിന്റെ മുഖ്യമന്ത്രിയായുമുണ്ട് മോഹൻ ഭാഗവത്ത് ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തുകൂടിയെത്തിയാൽ ഹിന്ദുരാഷ്ട്രം എന്ന സ്വപ്നം സഫലമാകുമെന്നാണ് ശിവസേന പറയുന്നത്. നിലവിൽ ശിവസേനയുമായി നല്ല ബന്ധമല്ല ബിജെപ്പിക്കുള്ളത്. മഹാരാഷ്ട്ര തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കാണ് ഇരു പാർട്ടികളും മത്സരിച്ചത്. എന്നാൽ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ശിവസേനയെ അനുനയിപ്പിച്ച് കൂടെ നിർത്താനുള്ള ശ്രമം ബിജെപി ഭാഗത്തു നിന്ന് ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

ഇപ്പോഴത്തെ ശിവസേനയുടെ ആവശ്യം വരും ദിവസങ്ങളിൽ ആർഎസ്എസിനുള്ളിലും ചർച്ചയാകുമെന്നുറപ്പാണ്. ആർഎസ്എസിന്റെ പിന്തുണയോടെയാണ് നരേന്ദ്ര മോദി പാർട്ടിക്കുള്ളിലെ എതിർ ശബ്ദങ്ങളെ ഇതുവരെ നേരിട്ടിരുന്നത്. മോദിയെ പ്രധാനമന്ത്രി സ്ഥാനത്ത്് എത്തിച്ചതിലും കേന്ദ്രമന്ത്രിസഭയിലെ അംഗങ്ങളെ തീരുമാനിച്ചതിലും ഉത്തർപ്രദേശിൽ ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയതിലും വ്യക്തമായ സ്വാധീനം ആർഎസ്എസിനുണ്ടായിരുന്നു. ബിജെപിക്കുള്ളിൽ ഇത്രയും സ്വാധീനമുള്ള ആർഎസ്എസ്‌കൂടി രാഷ്ട്രപതി സ്ഥാനമെന്ന ആവശ്യം ഉന്നയിച്ചാൽ മോദിക്ക് വഴങ്ങേണ്ടി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ എൻഡിഎ സർക്കാർ രാഷ്ട്രപതി സ്ഥാനത്തേക്ക് എത്തിച്ചത് എ.പി.ജെ അബ്ദുൾ കലാമിനെയായിരുന്നു. എതിരാളികൾ പോലും ഈ നടപടിയെ സ്വാഗതം ചെയ്യുകയായിരുന്നു. മോഹൻ ഭാഗവതിനെ ഈ സ്ഥാനത്ത് എത്തിക്കാൻ വെല്ലുവിളികൾ ഏറെ തരണം ചെയ്യേണ്ടിവരും മോദിക്ക്. സംസ്ഥാനങ്ങൾ ഭരിക്കുന്ന പ്രാദേശിക പാർട്ടികളുടെ പിന്തുണകൂടി രാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുമ്പ് ഉറപ്പാക്കേണ്ടതുണ്ട്. മോഹൻ ഭാഗവത്തിനെ ഉയർത്തികാട്ടിയാൽ പ്രാദേശിക പാർട്ടികളിൽ നിന്ന് എതിർപ്പ് സ്വാഭാവികമായും ഉയരും.

അദ്വാനിക്ക് ലഭിക്കാവുന്ന സ്വീകാര്യത മോഹൻ ഭാഗവത്തിന് ലഭിക്കില്ലെന്ന് ഉറപ്പാണ്. കാക്കിയിട്ട് കുറുവടിയും പിടിച്ച് രാഷ്ട്രപതിയുടെ സിംഹാസനത്തിലിരിക്കണമെന്ന് മോഹൻ ഭാഗവത്ത് ആഗ്രഹിച്ചാൽ അത് സാധിച്ചുകൊടുക്കാൻ ഏറെ വിയർപ്പൊഴുക്കേണ്ടിവരിക നരേന്ദ്ര മോദി തന്നെയാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP