Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുസ്‌ലീങ്ങളുടെ കുടുംബാസൂത്രണം സർക്കാർ ഉറപ്പ് വരുത്തണം; മുസ്‌ലീം ജനസംഖ്യയിലെ വർധനവ് വൈകാരിക അസമത്വത്തിന് കാരണമാകുന്നു: വിവാദ പ്രസ്താവനയുമായി ശിവസേന രംഗത്ത്

മുസ്‌ലീങ്ങളുടെ കുടുംബാസൂത്രണം സർക്കാർ ഉറപ്പ് വരുത്തണം; മുസ്‌ലീം ജനസംഖ്യയിലെ വർധനവ് വൈകാരിക അസമത്വത്തിന് കാരണമാകുന്നു: വിവാദ പ്രസ്താവനയുമായി ശിവസേന രംഗത്ത്

മുംബൈ: രാജ്യത്തെ മുസ്ലിം ജനവിഭാഗങ്ങളിൽ കുടുംബാസൂത്രണം നടപ്പിലാക്കണമെന്ന ആവശ്യവുമായി ശിവസേന രംഗത്ത്. മുസ്ലിം ജനസംഖ്യ വർദ്ധിക്കുന്നതാണ് രാജ്യത്തെ അസമത്വങ്ങൾക്ക് കാണമെന്ന് ചൂണ്ടിക്കാട്ടി ശിവസേന മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗമാണ് വിവാദത്തിന് ഇടയാക്കുന്നത്. മുസ്‌ലീങ്ങൾ വർധിക്കുന്നത് രാജ്യത്ത് ഭാഷ, ഭൂമിശാസ്ത്ര, വൈകാരിക അസമത്വത്തിന് കാരണമാകുന്നുണ്ട്. അതിനാൽ മുസ്‌ലീം മത വിശ്വാസികൾ കുടുംബാസൂത്രണം നടപ്പിലാക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ഉറപ്പ് വരുത്തണമെന്നും ശിവസേന ആവശ്യപ്പെട്ടു.

മുസ്ലിംജനസഖ്യ വർധിക്കുന്നത് തടയാൻ ഹിന്ദു ജനസംഖ്യ വർധിപ്പിക്കുന്നതു കൊണ്ട് കാര്യമില്ലെന്ന വിലയിരുത്തലിലാണ് ശിവസേന ഈ ആവശ്യം ഉന്നയിച്ചത്. എല്ലാ മതങ്ങളിലുമുള്ളവർ കുടുംബാസൂത്രണം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ സംഘപരിവാർ സർക്കാരിൽ സമ്മർദ്ദം ചെലുത്തുകയാണ് വേണ്ടതെന്നും സാമ്‌ന മുഖപ്രസംഗം ആവശ്യപ്പെടുന്നു. 2001 -2011 കാലത്ത് രാജ്യത്തെ മുസ്‌ലീം ജനസംഖ്യയിൽ 24 ശതമാനത്തിന്റെ വർദ്ധനയുണ്ടായി. 2015 ൽ ഇത് 510 ശതമാനം വരെ വർധിച്ചേക്കാമെന്നതാണ് സ്ഥിതി. ഈ വർധന ഭാഷ, ഭൂമി ശാസ്ത്ര, വൈകാരിക അസമത്വത്തിന് കാരണമാകുമെന്നും ഇത് രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണിയാകുമെന്നുമാണ് ശിവസേന അഭിപ്രായപ്പെടുന്നു.

രാജ്യത്തെ നിയമം അനുസരിക്കണമെന്നും കുടുംബാസൂത്രണം നടപ്പിലാക്കണമെന്നും മുസ്ലിം വിശ്വാസികളോട് പ്രധാനമന്ത്രി ആവശ്യപ്പെടണം. ലോക്പാലിനെക്കാളും ഈ രാജ്യത്ത് ആവശ്യം ഏകീകൃത സിവിൽ കോഡാണ്. ഘർ വാപസി ചെയ്യുന്നവർക്ക് അത് ചെയ്യാം. പക്ഷേ രാജ്യത്തെ മുസ്‌ലീം കടന്നുകയറ്റം ഇല്ലാതാക്കാൻ അതുകൊണ്ടാകില്ല.

പാക്കിസ്ഥാനിലും ഇറാഖിലും ഇസ്‌ലാമിക് സർക്കാരാണ്. പക്ഷേ ആ രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതം പരിതാപകരമാണ്. എന്നാൽ ആധുനിക സാങ്കേതിക വിദ്യകളെ സ്വീകരിച്ച തുർക്്‌മെനിസ്ഥാൻ പോലുള്ള രാജ്യങ്ങൾ യൂറോപ്പിനോടും അമേരിക്കയോടും കിടപിടിക്കുന്ന രാജ്യങ്ങളാണ്. മോദി സർക്കാർ രാജ്യത്തെ ജനങ്ങളെ ഇക്കാര്യം പറഞ്ഞ് ബോധവത്ക്കരിക്കണമെന്നും ശിവസേന മുഖപത്രം സാമ്‌നിൽ പറയുയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP