Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

44-ാം വയസിൽ അധികാരത്തിലെത്തി; 1994ന് ശേഷം ആർക്കും ചോദ്യം ചെയ്യനാകാത്ത ശക്തിയായി മാറി; പഞ്ചായത്തിരാജ് സ്ഥാപനങ്ങളെ ശക്തിപ്പെടുത്തി വികസനത്തിന് പുതിയ മുഖം നൽകി; ഓർഗാനിങ് ഫാമിങിലൂടെ പ്രകൃതി സന്തുലിതാവസ്ഥയും ഉറപ്പാക്കി; ദാരിദ്രവും കുറച്ചു; സിക്കിമിലെ ജനമനസ്സുകളെ കീഴടക്കി പവൻ ചാംലിങ്; മുഖ്യമന്ത്രി കസേരയിൽ 23കൊല്ലം തികച്ച മാജിക് ഇങ്ങനെ

44-ാം വയസിൽ അധികാരത്തിലെത്തി; 1994ന് ശേഷം ആർക്കും ചോദ്യം ചെയ്യനാകാത്ത ശക്തിയായി മാറി; പഞ്ചായത്തിരാജ് സ്ഥാപനങ്ങളെ ശക്തിപ്പെടുത്തി വികസനത്തിന് പുതിയ മുഖം നൽകി; ഓർഗാനിങ് ഫാമിങിലൂടെ പ്രകൃതി സന്തുലിതാവസ്ഥയും ഉറപ്പാക്കി; ദാരിദ്രവും കുറച്ചു; സിക്കിമിലെ ജനമനസ്സുകളെ കീഴടക്കി പവൻ ചാംലിങ്; മുഖ്യമന്ത്രി കസേരയിൽ 23കൊല്ലം തികച്ച മാജിക് ഇങ്ങനെ

ഗാങ്‌ടോക്: സിക്കിം മുഖ്യമന്ത്രി പവൻ ചാംലിങ് അധികാരത്തിൽ 23 കൊല്ലം തികച്ചു. നാൽപത്തിനാലാം വയസ്സിൽ അധികാരത്തിലെത്തിയ ചാംലിങ് തുടർച്ചയായി അഞ്ചാം തവണയാണു തിരഞ്ഞെടുക്കപ്പെട്ടത്. പ്രകൃതിസ്‌നേഹിയായ ചാംലിങ് സിക്കിമിനെ സമ്പൂർണ ജൈവകൃഷി സംസ്ഥാനമാക്കി പ്രഖ്യാപിച്ചിരുന്നു.

പുറത്തുനിന്നു വിഷമടിച്ച പഴങ്ങൾ സിക്കിമിലേക്കു കടത്തുന്നതു നിരോധിച്ചു. 1994ൽ താൻ അധികാരത്തിലെത്തുമ്പോൾ 41% പേരും ദാരിദ്ര്യരേഖയ്ക്കു താഴെയായിരുന്നത് നിലവിൽ വെറും എട്ടു ശതമാനമായി കുറഞ്ഞുവെന്നു ചാംലിങ് അവകാശപ്പെട്ടു. ഇപ്പോഴുള്ള 82.6 ശതമാനത്തിൽനിന്നു സമ്പൂർണ സാക്ഷരതയിലേക്ക് എത്തുകയാണ് അടുത്ത ലക്ഷ്യം. 1994 ഡിസംബറിലാണ് ചാംലിങ് ആദ്യമായി മുഖ്യമന്ത്രിപദത്തിലെത്തി. പിന്നീട് അധികാരം സ്ഥിരമായി നിലനിർത്തി. 2014 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം സ്വന്തമാക്കി ചാംലിങ്ങിന്റെ നേതൃത്വത്തിലുള്ള എസ്.ഡി.എഫ് വീണ്ടും അധികാരത്തിലെത്തി. 32 അംഗസഭയിൽ പാർട്ടിക്ക് 22 എംഎ‍ൽഎമാരാണുണ്ടായിരുന്നു.

ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനങ്ങളിലൊന്നാണ് സിക്കിം. 1975വരെ ചോഗ്യാൽ രാജവംശത്തിന്റെ കീഴിലായിരുന്നു ഈ പ്രദേശം. 1975ൽ നടന്ന ഹിതപരിശോധനയിൽ തൊണ്ണൂറു ശതമാനത്തിലേറെ ജനങ്ങളും ആവശ്യപ്പെട്ടപ്രകാരം സിക്കിമിനെ ഇന്ത്യയുടെ ഇരുപത്തിരണ്ടാമതു സംസ്ഥാനമായി ചേർത്തു. ഹിമാലയൻ താഴ്‌വാരങ്ങളിൽ സ്ഥിതിചെയ്യുന്ന ഈ ചെറുസംസ്ഥാനം പ്രകൃതിരമണീയദൃശ്യങ്ങളാൽ സമ്പന്നമാണ്.

സിക്കിമിന് 2012 ൽ പഞ്ചായത്ത് രാജ് സ്ഥാപനങ്ങളെ ശക്തിപ്പെടുത്തിയ പ്രവർത്തനങ്ങൾ കാഴ്ചവച്ചതിന് ഏറ്റവും നല്ല സംസ്ഥാനത്തിനുള്ള അവാർഡ് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ വച്ച് പഞ്ചായത്ത് രാജ് ദിനത്തോടനുബന്ധിച്ച് 1.36 കോടി രൂപ സമ്മാനം ലഭിച്ചിട്ടുണ്ട്. നിരവധി പ്രത്യേകതകളുള്ള ഇന്ത്യൻ സംസ്ഥാനമാണ് സിക്കിം. ഭൂപ്രകൃതിയുടെ കാര്യത്തിലും കാർഷിക വിളകളുടെ എണ്ണത്തിലും ഈ പ്രത്യേകത സിക്കിം നിലനിർത്തുന്നു. മനോഹരമായ ഭൂപ്രകൃതിക്ക് കാരണം ഇവിടുത്തെ കാർഷിക സംസ്‌കാരം തന്നെ.

ഇന്ത്യയിലെ ആദ്യത്തെ ഓർഗാനിക് സംസ്ഥാനമാണ് സിക്കിം. 75,000 ഹെക്റ്റർ സ്ഥലത്ത് ജൈവകൃഷിയാണ് നടത്തുന്നത്.12 വർഷം മുൻപാണ് ജൈവകൃഷിയിലേക്ക് മാറാൻ സംസ്ഥാനം തീരുമാനിക്കുന്നത്. കീടനാശിനികളുടെ ഉപയോഗം ഘട്ടം ഘട്ടമായി കുറച്ച് കൊണ്ടുവന്നു. ചില കീടനാശിനികളുടെ വിൽപ്പന സർക്കാർ നിരോധിക്കുകയും ചെയ്തു. ഇതാണ് സംസ്ഥാനത്തെ ജൈവ സംസ്‌കാരത്തിന് തുടക്കമിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP