Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ദ്രപ്രസ്ഥത്തിൽ അസാധാരണ രാഷ്ട്രീയനീക്കം; പ്രതിപക്ഷ ഐക്യത്തിന്റെ കാഹളം മുഴക്കി കെജ്രിവാളിന് പിന്തുണയർപ്പിച്ച് പിണറായി വിജയനടക്കം നാലുമുഖ്യമന്ത്രിമാർ; ലഫ്റ്റനന്റ് ഗവർണറുടെ ഓഫീസിലെ കെജ്രിവാളിന്റെയും മന്ത്രിമാരുടെയും സമരം മോദി ഇടപെട്ട് ഒത്തുതീർക്കണമെന്നാവശ്യപ്പെട്ട് സംയുക്ത വാർത്താസമ്മളനം; ഡൽഹി സർക്കാരിനെ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് പിണറായി; മമതയുമായി കൈകോർത്തത് ബംഗാളിലെ വൈരം മറന്ന്

ഇന്ദ്രപ്രസ്ഥത്തിൽ അസാധാരണ രാഷ്ട്രീയനീക്കം; പ്രതിപക്ഷ ഐക്യത്തിന്റെ കാഹളം മുഴക്കി കെജ്രിവാളിന് പിന്തുണയർപ്പിച്ച് പിണറായി വിജയനടക്കം നാലുമുഖ്യമന്ത്രിമാർ; ലഫ്റ്റനന്റ് ഗവർണറുടെ ഓഫീസിലെ കെജ്രിവാളിന്റെയും മന്ത്രിമാരുടെയും സമരം മോദി ഇടപെട്ട് ഒത്തുതീർക്കണമെന്നാവശ്യപ്പെട്ട് സംയുക്ത വാർത്താസമ്മളനം; ഡൽഹി സർക്കാരിനെ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് പിണറായി; മമതയുമായി കൈകോർത്തത് ബംഗാളിലെ വൈരം മറന്ന്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ ഓഫിസിൽ ആറു ദിവസമായി അരവിന്ദ് കേജ്രിവാളും മൂന്നു മന്ത്രിമാരും നടത്തുന്ന സമരത്തിനു പിന്തുണയുമായി നാലുമുഖ്യമന്ത്രിമാരെത്തി. പിണറായി വിജയൻ അടക്കമുള്ള നാലുമുഖ്യമന്ത്രിമാരാണ് പിന്തുണ പ്രഖ്യാപിച്ചത്. നിതി ആയോഗിന്റെ യോഗത്തിന് ഡൽഹിയിലെത്തിയപ്പോൾ കെജ്രിവാളിനെ കാണാൻ അനുമതി ചോദിച്ചെങ്കിലും, ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ അതിനുള്ള അനുമതി നൽകിയില്ല. ഇതിനെ തുടർന്ന് മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, മമതാ ബാനർജി, ചന്ദ്രബാബു നായിഡു, എച്ച്.ഡി.കുമാരസ്വാമി എന്നിവർ കേജ്രിവാളിനു പിന്തുണയറിയിച്ച് അദ്ദേഹത്തിന്റെ വീട്ടിലെത്തി.

ഇതിനു മുമ്പായി നാലു മുഖ്യമന്ത്രിമാരും കൂടിക്കാഴ്ച നടത്തിയിരുന്നു. ബംഗാളിലെ വൈരം മറികടന്നാണ് പിണറായി വിജയനും മമതാ ബാനർജിയും കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞ മാസം കുമാരസ്വാമിയുടെ സത്യപ്രതിജ്ഞയ്ക്കിടെ പിണറായിയും മമതയും കണ്ടിരുന്നെങ്കിലും സംസാരിച്ചിരുന്നില്ല.

കെജ്‌രിവാളിനെ കാണാൻ അനുമതി നിഷേധിച്ചതോടെ നാലു മുഖ്യമന്ത്രിമാരും സംഘമായി കേജരിവാളിന്റെ വീട്ടിലെത്തി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ കണ്ട് പിന്തുണ അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസാണ് മുഖ്യമന്ത്രിമാർക്ക് അനുമതി നിഷേധിക്കാൻ നിർദ്ദേശിച്ചതെന്നും ഗവർണർ തനിയെ ഇത്തരമൊരു തീരുമാനമെടുക്കില്ലെന്നും കെജ്‌രിവാൾ ട്വീറ്റ് ചെയ്തു.സർക്കാരിനെ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് സംയുക്ത വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടു. ഡൽഹി സർക്കാരിനെ തകർക്കാനാണ് ശ്രമമെന്ന് പിണറായി വിജയൻ പറഞ്ഞു.കേന്ദ്രത്തിന്റെ നിഷേധാത്മക നിലപാട് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.ഈ നിലപാട് രാജ്യത്തെ ഫെഡറൽ സംവിധാനത്തിന് തന്നെ ഭീഷണിയാണ്.എല്ല ജനാധിപത്യ വിശ്വാസികളും കെജ്രിവാളിന് ഒപ്പമാണെന്നും പിണറായി പറഞ്ഞു.

ലഫ്‌നന്റ് ഗവർണറെ കാണാൻ അനുമതി തേടിയെങ്കിലും സാധ്യമല്ലെന്ന മറുപടിയാണ് കി്ട്ടിയതെന്ന് മമത ബാനർജി പറഞ്ഞു.നാലു മുഖ്യമന്ത്രിമാരും ചേർന്ന് എഴുതിയെങ്കിലും ലഫ്റ്റനന്റ് ഗവർണർ ്‌സഥലത്തില്ലെന്ന് മറുപടിയാണ് ലഭിച്ചതെന്നും മമത കൂട്ടിച്ചേർത്തു.കേന്ദ്ര സർക്കാരും ലഫ്റ്റനന്റ് ഗവർണറും ചേർന്ന് പ്രശ്‌നം പരിഹരിക്കണമെന്ന് ചന്ദ്രബാബു നായിഡുവും മോദി പ്രശ്‌നത്തിൽ ഇടപെടണമെന്ന് കുമാരസ്വാമിയും വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഡൽഹിയിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥർ തുടരുന്ന നിസഹകരണ സമരം അവസാനിപ്പിക്കുക, വീട്ടുപടിക്കൽ റേഷൻ എത്തിക്കാനുള്ള പദ്ധതിക്ക് അനുമതി നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണു കേജരിവാൾ ലഫ്. ഗവർണറുടെ ഔദ്യോഗിക വസതിയിൽ സമരം തുടങ്ങിയത്. മനീഷ് സിസോദിയ, സത്യേന്ദർ ജയിൻ, ഗോപാൽ റായ് എന്നീ മന്ത്രിമാരും കേജരിവാളിനൊപ്പമുണ്ട്.

മമത അദ്ദേഹത്തിന് നേരത്തേ തന്നെ പിന്തുണയുമായി രംഗത്ത് വന്നിരുന്നു.തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിക്ക് അർഹതപ്പെട്ട ബഹുമാനം നൽകണമെന്നും കേന്ദ്രം ഉടൻ തന്നെ പ്രശ്നം പരിഹരിക്കാൻ രംഗത്ത് വരണമെന്നും മമത ആവശ്യപ്പെട്ടിരുന്നു.ഐ എ എസ് ഓഫീസർമാരുടെ നിയന്ത്രണം ഡൽഹിയിൽ ലഫ്.ഗവർണർക്കാണ്. തന്റെ കീഴിലായിരുന്നെങ്കിൽ ആദ്യ ദിവസം തന്നെ പ്രശ്നം പരിഹരിക്കുമായിരുന്നുവെന്ന് കെജ്രിവാൾ നേരത്തേ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP