Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാഹുലിന്റെ ഇഫ്താറിനെ വെട്ടാൻ സ്മൃതി ഇറാനിയുടെ ഇഫ്താർ; ഒഴുകി എത്തിയത് മുത്തലാഖിന് ഇരയായ അനേകം വനിതകൾ; കേന്ദ്രമന്ത്രി നഖ് വിയുടെ വീട്ടിലെ ചടങ്ങിൽ അനേകം കേന്ദ്രമന്ത്രിമാരും മൊഴിചൊല്ലപ്പെട്ടവരുടെ കുടുംബങ്ങളും പങ്കെടുത്തു

രാഹുലിന്റെ ഇഫ്താറിനെ വെട്ടാൻ സ്മൃതി ഇറാനിയുടെ ഇഫ്താർ; ഒഴുകി എത്തിയത് മുത്തലാഖിന് ഇരയായ അനേകം വനിതകൾ; കേന്ദ്രമന്ത്രി നഖ് വിയുടെ വീട്ടിലെ ചടങ്ങിൽ അനേകം കേന്ദ്രമന്ത്രിമാരും മൊഴിചൊല്ലപ്പെട്ടവരുടെ കുടുംബങ്ങളും പങ്കെടുത്തു

ന്യൂഡൽഹി: രാഷ്ട്രീയക്കാർക്ക് ഇത് ഇഫ്താർ വിരുന്നിന്റെ കാലഘട്ടമാണ്. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി നടത്തിയ ഇഫ്താർ വിരുന്ന് ശ്രദ്ധേയമായിരുന്നു. പ്രതിപക്ഷ പാർട്ടികളെ ഒരുമിപ്പിച്ചു കൊണ്ട് ബെജിപിക്കെതിരെ സഖ്യമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെയാണ് രാഹുൽ ഗാന്ധി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്. ഇതിലേക്ക് കോൺഗ്രസിന്റേയും മുഖ്യപ്രതിപക്ഷ പാർട്ടികളുടേയും നേതാക്കളെ ക്ഷണിച്ചിരുന്നു. നിരവധി പ്രമുഖർ ഇതിൽ പങ്കെടുക്കുകയും ചെയ്തു.

ഇതേ സമയത്ത് തന്നെ രാഹുലിന്റെ ഇഫ്താർ വിരുന്നിനെ പ്രതിരോധിക്കാൻ ബിജെപിയും നടത്തി ഇഫ്താർ. സ്മൃതി ഇറാനിയാണ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്. സ്മൃതിയുടെ ഇഫ്താറിലേക്ക് ഒഴുകി എത്തിയത് മുത്തലാഖിന് ഇരയായ അനേകം സ്ത്രീകളായിരുന്നു. കേന്ദ്രമന്ത്രി നഖ് വിയുടെ വീട്ടിൽ സംഘടിപ്പിച്ച ചടങ്ങിൽ അനേകം കേന്ദ്രമന്ത്രിമാരും മൊഴിചൊല്ലപ്പെട്ടവരുടെ കുടുംബങ്ങളും പങ്കെടുത്തു.

രാഹുൽ ഗാന്ധിയുടെ ഇഫ്താർ വിരുന്നിന്റെ അതേസമയത്ത്, മുത്തലാഖിലൂടെ മൊഴിചൊല്ലപ്പെട്ടവർക്കും കുടുംബങ്ങൾക്കും വേണ്ടിയായിരുന്നു ബിജെപിയുടെ വിരുന്ന്. കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വിയുടെ നേതൃത്വത്തിൽ, അദ്ദേഹത്തിന്റെ വസതിയിലായിരുന്നു വിരുന്ന്. രാഹുൽ വിരുന്നൊരുക്കിയതു രാഷ്ട്രീയതാൽപര്യങ്ങളുടെ പേരിലാണെന്നും തങ്ങളുടേത് ആവശ്യക്കാരെ അറിഞ്ഞുള്ളതാണെന്നുമായിരുന്നു നഖ്വിയുടെ പ്രതികരണം. കേന്ദ്രമന്ത്രിമാരായ രവിശങ്കർ പ്രസാദ്, പ്രകാശ് ജാവദേക്കർ, സ്മൃതി ഇറാനി എന്നിവരും ബിജെപി നേതാക്കളും വിരുന്നിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP