Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മോദിയുടേത് വെറും നാടകം; വാഗ്ദാനങ്ങൾ മാത്രം നൽകുന്ന കേന്ദ്ര സർക്കാരിന്റേത് കർഷകവിരുദ്ധ നയങ്ങൾ: ബിജെപി സർക്കാരിനെതിരെ ആഞ്ഞടിച്ച് സോണിയ ഗാന്ധി

മോദിയുടേത് വെറും നാടകം; വാഗ്ദാനങ്ങൾ മാത്രം നൽകുന്ന കേന്ദ്ര സർക്കാരിന്റേത് കർഷകവിരുദ്ധ നയങ്ങൾ: ബിജെപി സർക്കാരിനെതിരെ ആഞ്ഞടിച്ച് സോണിയ ഗാന്ധി

പട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രംഗത്ത്. മോദി സർക്കാർ നാടകം കളിക്കുകയാണ്. വാഗ്ദാനങ്ങൾ മാത്രമാണ് അവർക്കു നൽകാൻ കഴിയുന്നതെന്നും സോണിയ ആരോപിച്ചു.

പട്‌നയിൽ ജനതാപരിവാർ പാർട്ടികൾ നടത്തിയ മഹാസഖ്യറാലിയിൽ പ്രസംഗിക്കവെയാണു സോണിയ ആഞ്ഞടിച്ചത്. ബിഹാർ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനെ നേരിടാൻ ആർജെഡിയുവും ജെഡിയുവും കൈകോർത്ത ശേഷം നടക്കുന്ന ആദ്യ മെഗാറാലിയാണിത്.

അഴിമതിക്കെതിരേ മൗനം പാലിക്കുകയാണ് പ്രധാനമന്ത്രി. കർഷകവിരുദ്ധ ഭൂമിയേറ്റെടുക്കൽ വിഷയത്തിൽ മോദി സർക്കാർ പാർലമെന്റിൽ കീഴടങ്ങി. തൊഴിലുറപ്പ് പദ്ധതി പോലുള്ള സാമൂഹ്യസുരക്ഷാ പദ്ധതികൾക്കായുള്ള ഫണ്ട് സർക്കാർ വെട്ടിക്കുറച്ചു. സർക്കാർ ഒരു വർഷം അധികാരം പൂർത്തിയാക്കിയിട്ടും എന്തു ചെയ്‌തെന്ന് സോണിയ ചോദിച്ചു. നാടകങ്ങൾ മാത്രമാണ് മോദി സർക്കാർ കളിക്കുന്നത്. അല്ലാതെ ഒന്നും ചെയ്തിട്ടില്ല. അത് രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും അറിയാമെന്നും സോണിയ കുറ്റപ്പെടുത്തി.

ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം മോദി സർക്കാരിന്റെ സാമ്പത്തിക നയമാണ്. ബിഹാറിൽ ഒരു ലക്ഷം തൊഴിലവസരങ്ങളുണ്ടാക്കുമെന്നു നരേന്ദ്ര മോദി പ്രഖ്യാപിച്ചിട്ട് എന്തുണ്ടായെന്നും സോണിയ ചോദിച്ചു.

മോദിയുടെ ഡിഎൻഎ പരാമർശത്തേയും സോണിയ വിമർശിച്ചു. ബീഹാർ ജനതയെ തെറ്റായി ചിത്രീകരിക്കുന്നതാണ് മോദിയുടെ പരാമർശം. ബീഹാറിനെ പരിഹസിക്കുന്നതിൽ രസം കാണുന്നവരാണ് ചിലർ. അവസരം ലഭിക്കുമ്പോൾ അവർ ഡിഎൻഎയെക്കുറിച്ചും ബീഹാറിന്റെ സംസ്‌കാരത്തേയും കുറിച്ച് പരാമർശങ്ങൾ നടത്തുമെന്നും സോണിയ കുറ്റപ്പെടുത്തി.

ഭൂമിയേറ്റെടുക്കൽ നിയമഭേദഗതിയിൽ ജനാഭിലാഷത്തിനു മുമ്പിലാണു പ്രധാനമന്ത്രി കീഴടങ്ങിയതെന്നും സോണിയ പറഞ്ഞു. കർഷകവിരുദ്ധ സർക്കാരാണ് മോദിയുടേത്. പാവപ്പെട്ടവരിൽ നിന്നും ഭൂമി പിടിച്ചെടുത്ത് ധനികർക്ക് നൽകാനാണ് സർക്കാർ ശ്രമമെന്നും സോണിയ ആരോപിച്ചു.

കർഷകവിരുദ്ധ സർക്കാരാണ് രാജ്യം ഭരിക്കുന്നതെന്നു കഴിഞ്ഞ ദിവസം കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും ആരോപിച്ചിരുന്നു. നരേന്ദ്ര മോദിയുടേത് ബിസിനസുകാരുടെ സർക്കാരാണ്. രാജ്യം മുഴുവനുമുള്ളത് കർഷകരാണെങ്കിലും കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നത് രണ്ടോ മൂന്നോ ബിസിനസുകാർക്കു വേണ്ടിയാണെന്നും രാഹുൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP