Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോദി ഷഹൻഷാ ചമയുന്നു; ഇവിടെയുള്ളത് ചക്രവർത്തിയല്ല പ്രധാനമന്ത്രിയെന്ന് സോണിയ; ചക്രവർത്തിക്കാരെ പോലെ ഭരിച്ചത് ഗാന്ധി കുടുംബമെന്ന് തിരിച്ചടിച്ച് ബിജെപി

മോദി ഷഹൻഷാ ചമയുന്നു; ഇവിടെയുള്ളത് ചക്രവർത്തിയല്ല പ്രധാനമന്ത്രിയെന്ന് സോണിയ; ചക്രവർത്തിക്കാരെ പോലെ ഭരിച്ചത് ഗാന്ധി കുടുംബമെന്ന് തിരിച്ചടിച്ച് ബിജെപി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. മോദി ഷെഹൻഷാ (ചക്രവർത്തി) ചമഞ്ഞു പ്രവർത്തിക്കുകയാണെന്നും, ഇവിടെ ചക്രവർത്തിയല്ല പ്രധാനമന്ത്രിയാണുള്ളതെന്നും സോണിയ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ രണ്ടാം വാർഷിക ചടങ്ങുകളെ കളിയാക്കിയാണ് സോണിയയുടെ പരാമർശം.

മന്ത്രിമാർക്ക് ആഘോഷങ്ങളിൽ മാത്രമാണ് താൽപ്പര്യം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലവിലുള്ള വരൾച്ചയും കൊടിയ ക്ഷാമവും കർഷകരുടെ പ്രശ്‌നങ്ങളും മോദി സർക്കാർ കാണുന്നില്ലെന്നും സോണിയ ആരോപിച്ചു. അതിനിടെ സോണിയയുടെ പ്രസ്താവന അങ്ങേയറ്റം പരിതാപകരമാണെന്ന് ബിജെപി വക്താവ് സംപീത് പത്ര പറഞ്ഞു.

രാജ്യത്തെ അടക്കിഭരിക്കുന്നവരെയാണ് ചക്രവർത്തിമാർ എന്ന് വിളിക്കേണ്ടത്. ഗാന്ധി കുടുംബത്തിൽപ്പെട്ടവരെയല്ലാതെ വേറെ ആരെയാണ് ചക്രവർത്തിമാർ എന്ന് വിശേഷിപ്പിക്കേണ്ടത്. ഇന്ത്യ അവരുടെ സ്വകാര്യ സ്വത്താണ് എന്ന മട്ടിലാണ് അവർ കൊണ്ടു നടന്നത്. ഒരു പാവപ്പെട്ട കുടുംബത്തിൽ നിന്ന് വന്ന ഒരാൾ സ്വന്തം കഠിനദ്ധ്വാനത്തിലൂടെ ഇന്ത്യയുടെ പ്രധാനമന്ത്രിയായത് ഉൾക്കൊള്ളാൻ ഗാന്ധി കുടുംബത്തിന് ഇനിയും സാധിച്ചിട്ടില്ല. അതിലെ നിരാശയും രോക്ഷവുമാണ് അവർ ഇത്തരം പ്രസ്താനകളിലൂടെ വെളിവാക്കുന്നതെന്നും സംപീത് പത്ര പറഞ്ഞു.

പ്രയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദേരയ്‌ക്കെതിരെ തെളിവുണ്‌ടെങ്കിൽ അന്വേഷണം നടത്തട്ടെയെന്നും സോണിയ ഗാന്ധി പറഞ്ഞിരുന്നു ബിജെപി ഓരോ ദിവസവും തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. ഇവർ അന്വേഷണം നടത്തട്ടെ, സത്യം അപ്പോൾ പുറത്തുവരും. കോൺഗ്രസ് മുക്തഭാരതം എന്ന അജണ്ടയുടെ ഭാഗമായാണ് ഇത്തരം ആരോപണങ്ങളെന്നും അവർ പറഞ്ഞു. ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരി റോബർട്ട് വദേരയുടെ ബിനാമിയാണെന്ന് കഴിഞ്ഞ ദിവസം ആരോപണം ഉയർന്നിരുന്നു. ഭണ്ഡാരി 2009ൽ വദേരയ്ക്കുവേണ്ടി ലണ്ടനിൽ ആഡംബര വസതി വാങ്ങിയതായും പറയുന്നു. എന്നാൽ, ആരോപണം വാദേരയുടെ അഭിഭാഷകൻ നിഷേധിച്ചു. ആരോപണത്തെക്കുറിച്ച് കേന്ദ്ര സർക്കാർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഭണ്ഡാരിയുടെ ബന്ധു സുമിത് ഛദ്ദയ്ക്ക് വദേര അയച്ച ഇ-മെയിലുകളിൽ ലണ്ടനിലെ വസതിയെക്കുറിച്ച് പരമാർശം ഉണ്‌ടെന്നാണ് ആരോപണം. ഭണ്ഡാരിയെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. ഇയാളുടെ വീടുകളും ഓഫീസുകളും അടക്കം 18 സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. ഇതിൽനിന്നെല്ലാം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ ഏജൻസി കേന്ദ്രസർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ഇതിലാണ് വദേരയ്‌ക്കെതിരേ പരാമർശമുണ്‌ടെന്ന് ഒരു ഇംഗ്ലീഷ് ചാനൽ റിപ്പോർട്ട് ചെയ്തത്. 2009 ഒക്ടോബറിൽ 19 കോടി രൂപയ്ക്ക് വാങ്ങിയ ആഡംബര വസതി 2010 ജൂണിൽ വിറ്റതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP