Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുലായത്തെപ്പോലെയല്ല മകൻ; മോദി വിരുദ്ധ സഖ്യം ഉറപ്പിക്കാൻ ഏതറ്റംവരെയും പോകാൻ തയ്യാർ; മായാവതിയെ പിണക്കാതിരിക്കാൻ കൂടൂതൽ സീറ്റുകൾ വിട്ടുകൊടുക്കാനും ഒരുക്കം; യുപിയിൽ ബിജെപി പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചുകൊണ്ട് പ്രതിപക്ഷ നീക്കം മുന്നോട്ടുതന്നെ

മുലായത്തെപ്പോലെയല്ല മകൻ; മോദി വിരുദ്ധ സഖ്യം ഉറപ്പിക്കാൻ ഏതറ്റംവരെയും പോകാൻ തയ്യാർ; മായാവതിയെ പിണക്കാതിരിക്കാൻ കൂടൂതൽ സീറ്റുകൾ വിട്ടുകൊടുക്കാനും ഒരുക്കം; യുപിയിൽ ബിജെപി പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചുകൊണ്ട് പ്രതിപക്ഷ നീക്കം മുന്നോട്ടുതന്നെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേന്ദ്രത്തിൽനിന്ന് ബിജെപിയെ പുറത്താക്കുമെന്ന് ഉറച്ച ശപഥം ചെയ്തിരിക്കുകയാണ് സമാജ് വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. അച്ഛൻ മുലായം സിങ് യാദവിനുപോലും ഇല്ലാതിരുന്നത്ര നിശ്ചയദാർഢ്യത്തോടെയാണ് അഖിലേഷിന്റെ ഓരോ നീക്കവും. ബിജെപിയെ പുറത്താക്കുന്നതിന് പ്രതിപക്ഷ ഐക്യനിര ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ടുതന്നെയാണ് അദ്ദേഹത്തിന്റെ ഓരോ പ്രവർത്തനവും. മായാവതിയുടെ ബിഎസ്‌പിയുമായി ചേർന്ന് മൂന്ന് ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിയെ തറപറ്റിച്ചതിന്റെ ആത്മവിശ്വാസവും അദ്ദേഹത്തിന് കൂട്ടായുണ്ട്.

എസ്‌പി.യും ബിഎസ്‌പിയും ചേർന്നാൽ ബിജെപിയെ തോൽപ്പിക്കാനാവുമെന്ന് പരീക്ഷിച്ച് വിജയിച്ചതോടെ, 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുവരെ ഏതുവിധേനയും സഖ്യം തുടരാനാണ് അഖിലേഷിന്റെ തീരുമാനം. ഇതിനുവേണ്ടി കൂടുതൽ സീറ്റുകൾ ബിഎസ്‌പിക്ക് വിട്ടുകൊടുക്കാനും അദ്ദേഹത്തിന് മടിയില്ല. ബിജെപിയെ അധികാരത്തിൽനിന്ന് പുറംതള്ളാൻ സഹായിക്കുമെങ്കിൽ, സീറ്റുകളുടെ എണ്ണം കുറച്ചും സഖ്യം നിലനിർത്താൻ തന്റെ പാർട്ടി തയ്യാറാകുമെന്ന് അഖിലേഷ് പറഞ്ഞു.

ബിഎസ്‌പിയുമായുള്ള സഖ്യം തുടരണമെന്നുതന്നെയാണ് ഞങ്ങളുടെ ആഗ്രഹം. രണ്ടോ നാലോ സീറ്റ് ത്യജിച്ചിട്ടാണെങ്കിലും സഖ്യത്തിനായി നിലകൊള്ളുമെന്ന് അഖിലേഷ് പറഞ്ഞു. ഈ സഖ്യം 2019-ലെ പൊതുതിരഞ്ഞെടുപ്പ് അപ്പുറത്തേക്ക് കൊണ്ടുപോകുന്നതിലും സന്തോഷമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ തോൽപ്പിക്കുകയെന്നതിനാണ് പ്രാമുഖ്യം. അതിനായി സഖ്യം തുടരുന്നതിൽ യാതൊരു വിരോധവുമില്ല-അഖിലേഷ് പറഞ്ഞു.

മെയിൻപുരി ജില്ലയിലെ ജൗറായ് ഗ്രാമത്തിൽ പൊതുസമ്മേളനത്തിൽ സംസാരിക്കവെയാണ് ബിഎസ്‌പിയുമായുള്ള സഖ്യത്തിന്റെ വിശാല സാധ്യതകൾ അദ്ദേഹം വിവരിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ കടുത്ത വിമർശനങ്ങളും അഖിലേഷ് ഉന്നയിച്ചു. ഉപതിരഞ്ഞെടുപ്പുകളിൽ യോഗി ആദിത്യനാഥ് പ്രചാരണം നടത്തിയിടത്തൊക്കെ ബിജെപി പരാജയപ്പെട്ടുവെന്ന് അഖിലേഷ് പരിഹസിച്ചു.

കഴിഞ്ഞ നാല് ഉപതിരഞ്ഞെടുപ്പുകളിലും പ്രതിപക്ഷ സഖ്യത്തോട് ബിജെപി പരാജയപ്പെട്ടതാണ് അഖിലേഷിന്റെ ആത്മവിശ്വാസത്തിന്റെ അടിത്തറ. അടുത്തിടെ നടന്ന കൈറാന ലോക്‌സഭാ സീറ്റിലും നൂർപുർ നിയമസഭാ സീറ്റിലും അവർക്ക് തോൽവിയുണ്ടായി. നേരത്തെ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പുരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായ ഫൂൽപ്പുരിലും ബിജെപി പരാജയപ്പെട്ടിരുന്നു.

തന്റെ പാർട്ടിക്ക് അർഹിക്കുന്നത്ര സീറ്റ് നൽകുന്ന കക്ഷികളുമായേ സഖ്യത്തിലേർപ്പെടൂ എന്ന് കഴിഞ്ഞമാസം നടന്ന പാർട്ടി ദേശീയ എക്‌സിക്യുട്ടീവ് യോഗത്തിൽ മായാവതി പ്രഖ്യാപിച്ചിരുന്നു. എസ്‌പിയുമായുള്ള സഖ്യസാധ്യതകളെ ഇത് സംശയത്തിലാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സീറ്റുകൾ കുറഞ്ഞാലും സഖ്യം തുടരാനാണ് സമാജ് വാദി പാർട്ടിയുടെ തീരുമാനമെന്ന അഖിലേഷിന്റെ ഇപ്പോഴത്തെ പ്രഖ്യാപനം വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP