Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദി മന്ത്രിസഭയുടെ ആദ്യ വികസനത്തിൽ കല്ലുകടി; സുരേഷ് പ്രഭു സത്യപ്രതിജ്ഞയ്‌ക്കെത്തിയത് പാർട്ടിവിട്ടശേഷമെന്ന് ശിവസേന; രാജിക്കൊരുങ്ങി അനന്ത് ഗീഥെയും

മോദി മന്ത്രിസഭയുടെ ആദ്യ വികസനത്തിൽ കല്ലുകടി; സുരേഷ് പ്രഭു സത്യപ്രതിജ്ഞയ്‌ക്കെത്തിയത് പാർട്ടിവിട്ടശേഷമെന്ന് ശിവസേന; രാജിക്കൊരുങ്ങി അനന്ത് ഗീഥെയും

ന്യൂഡൽഹി: സുരേഷ് പ്രഭു കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് പാർട്ടി വിട്ടശേഷമെന്ന് ശിവസേന നേതാക്കൾ. പാർട്ടിയിൽ നിന്ന് രാജിവച്ചു ബിജെപിയിൽ ചേർന്നശേഷമാണ് സുരേഷ് പ്രഭു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതെന്നും ശിവസേന വൃത്തങ്ങൾ സൂചിപ്പിച്ചു. ഇതോടെ പരസ്യപോരിലേക്കാണ് ബിജെപിയും ശിവസേനയും നീങ്ങുന്നതെന്ന് വ്യക്തമായി.

മന്ത്രിസഭയിലേക്ക് ശിവസേന നേതാവ് ഉദ്ധവ് താക്കറെ നിർദേശിച്ച അനിൽ ദേശായി സത്യപ്രതിജ്ഞ ചടങ്ങിന് എത്തിയിരുന്നില്ല. സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് ശിവസേന നേതാക്കൾ നേരത്തെ അറിയിച്ചിരുന്നു. പാർട്ടി നിർദ്ദേശം അക്ഷരംപ്രതി അനുസരിച്ചാണ് അനിൽ ദേശായി ചടങ്ങിൽ നിന്ന് വിട്ടുനിന്നത്.

മഹാരാഷ്ട്രയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാതെ മന്ത്രിസഭയുടെ ഭാഗമാകില്ലെന്ന് കഴിഞ്ഞ ദിവസംതന്നെ ഉദ്ധവ് താക്കറെ അറിയിച്ചിരുന്നു. എന്നാൽ മനോഹർ പരീക്കറിന് പിന്നാലെ സുരേഷ് പ്രഭു സത്യപ്രതിജ്ഞ ചെയ്തത് ശിവസേന നിലപാടിൽ അയവുവരുത്തി എന്ന സൂചനയാണ് നൽകിയത്. എന്നാൽ അനിൽ ദേശായി എത്താതിരുന്നത് രാഷ്ട്രീയവൃത്തങ്ങളിൽ ആശയക്കുഴപ്പത്തിന് ഇടയാക്കി.

ഇതിനുപിന്നാലെയാണ് പാർട്ടിവിട്ട് ബിജെപിയിൽ ചേർന്നശേഷമാണ് സുരേഷ് പ്രഭു സത്യപ്രതിജ്ഞ ചെയതതെന്ന് ശിവസേനാവൃത്തങ്ങൾ അറിയിച്ചത്. ഇതോടെ മഹാരാഷ്ട്രയിൽ ബിജെപി-ശിവസേന സഖ്യത്തിന് വീണ്ടും കോട്ടം തട്ടുമെന്ന നിലയിലാണ് കാര്യങ്ങൾ. അതിനിടെ, മന്ത്രിസഭയിലെ ശിവസേന പ്രതിനിധിയായ അനന്ത് ഗീഥെ രാജിവയ്ക്കുമെന്ന സൂചനയും നേതാക്കൾ നൽകി.

ശിവസേന വിട്ട് ബിജെപിയിൽ എത്തിയ സുരേഷ് പ്രഭുവിന് ക്യാബിനറ്റ് പദവി നൽകിയതോടെ മഹാരാഷ്ട്രയിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന സൂചനയാണ് ബിജെപി നൽകുന്നത്. മഹാരാഷ്ട്രയിൽ ശിവസേനയുടെ പിന്തുണയില്ലെങ്കിലും കാര്യങ്ങൾ സുഗമമായി കൊണ്ടുപോകാനാകും എന്ന വിശ്വാസത്തിലാണ് തങ്ങളെന്ന് പുതിയ നീക്കത്തിലൂടെ ബിജെപി തെളിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP