Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിജെപിയുടെ ചങ്കിടിപ്പ് കൂട്ടി വീണ്ടും സർവേ ഫലങ്ങൾ; ഛത്തീസ്‌ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ബിജെപി തോൽക്കും; മൂന്നിടത്തും അധികാരത്തിലെത്തുക കോൺഗ്രസ്; മോദി പ്രഭാവം നിലനിൽക്കുന്നു; നരേന്ദ്ര മോദി രണ്ടാമതും പ്രധാനമന്ത്രിയായി കാണാൻ ഭൂരിഭാഗവും ആഗ്രഹിക്കുന്നു; 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഈ മൂന്നുസംസ്ഥാനങ്ങളിലും വിജയം ബിജെപിക്കെന്നും എ ബി പി ന്യൂസ് സി വോട്ടർ സർവേ

ബിജെപിയുടെ ചങ്കിടിപ്പ് കൂട്ടി വീണ്ടും സർവേ ഫലങ്ങൾ; ഛത്തീസ്‌ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ബിജെപി തോൽക്കും; മൂന്നിടത്തും അധികാരത്തിലെത്തുക കോൺഗ്രസ്; മോദി പ്രഭാവം നിലനിൽക്കുന്നു; നരേന്ദ്ര മോദി രണ്ടാമതും പ്രധാനമന്ത്രിയായി കാണാൻ ഭൂരിഭാഗവും ആഗ്രഹിക്കുന്നു; 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഈ മൂന്നുസംസ്ഥാനങ്ങളിലും വിജയം ബിജെപിക്കെന്നും എ ബി പി ന്യൂസ് സി വോട്ടർ സർവേ

മറുനാടൻ മലയാളി ഡസ്‌ക്‌

ഡൽഹി: ഛത്തീസ്‌ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ അടുത്ത് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി കോൺഗ്രസിനോട് പരാജയപ്പെടുമെന്ന് അഭിപ്രായ സർവേ.എന്നാൽ മോദി പ്രഭാവം 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഈ മൂന്നുസംസ്ഥാനങ്ങളിലും പാർട്ടിയെ വിജയത്തിലെത്താന് സഹായിക്കുമെന്നും സർവേ ഫലം വ്യക്തമാക്കുന്നു. എ ബി പി ന്യൂസും സി വോട്ടറും സംയുക്തമായാണ് സർവേ നടത്തിയത്.

ഛത്തീസ്‌ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടും.മധ്യപ്രദേശിലെ 230 നിയമസഭാ സീറ്റുകളിൽ 117 എണ്ണവും ഛത്തീസ്‌ഗഢിലെ 90 സീറ്റുകളിൽ 54 എണ്ണവും രാജസ്ഥാനിലെ 200 സീറ്റുകളിൽ 130 എണ്ണവും കോൺഗ്രസ് നേടുമെന്ന് സർവേ വ്യക്തമാക്കുന്നു. യഥാക്രമം 106, 33, 57 സീറ്റുകളാണ് മധ്യപ്രദേശ്, ഛത്തീസ്‌ഗഢ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ ബിജെപിക്ക് ലഭിക്കുക.

28000 ആളുകളാണ് സർവേയിൽ പങ്കെടുത്തത്. മൂന്നുസംസ്ഥാനങ്ങളിലെയും ആളുകൾ തീർത്തും വ്യത്യസ്തമായ താത്പര്യമാണ് കേന്ദ്രസർക്കാരിനെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ പ്രകടിപ്പിച്ചത്.മൂന്നുസംസ്ഥാനങ്ങളിൽനിന്നുള്ളവരുടേയും പ്രധാനമന്ത്രി പദത്തിലേക്കുള്ള ആദ്യ പരിഗണന നരേന്ദ്ര മോദിക്കാണ്. രാഹുൽ ഗാന്ധി രണ്ടാംസ്ഥാനത്താണ്. ആകെ 65 ലോക്‌സഭാ മണ്ഡലങ്ങളാണ് മൂന്നു സംസ്ഥാനങ്ങളിലുമായുള്ളത്.

രാജസ്ഥാൻ

എ ബി പി ന്യൂസ്- സി വോട്ടർ സർവേ പ്രകാരം രാജസ്ഥാനിൽ കോൺഗ്രസ് 51 ശതമാനം വോട്ടുകൾ നേടും. ബിജെപി 37 ശതമാനത്തിലേക്ക് ചുരുങ്ങും. 2013ലെ തിരഞ്ഞെടുപ്പുഫലത്തിന്റെ നേർ വിപരീതമായിരിക്കും ഇക്കുറി സംഭവിക്കുക. 2013ൽ ബിജെപി 163 സീറ്റുകളാണ് നേടിയത്.

രാജസ്ഥാനിലെ ആറ് നിയമസഭാ മണ്ഡലങ്ങളിൽ ഈ വർഷം ആദ്യം ഉപതിരഞ്ഞെടുപ്പുകൾ നടന്നിരുന്നു. ഇതിൽ ആറുസീറ്റുകളിലും കോൺഗ്രസിനായിരുന്നു ജയം. രണ്ട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകളിലും കോൺഗ്രസിനായിരുന്നു ജയം. സർവേ പ്രകാരം രാജസ്ഥാനിലെ 41 ശതമാനം ആളുകളാണ് അശോക് ഗെഹ്ലോട്ടിനെ മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നത്. 18 ശതമാനം ആളുകൾ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നത്. രാജസ്ഥാനിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 47 ശതമാനം വോട്ടുകൾ നേടും. കോൺഗ്രസിന് 43 ശതമാനം വോട്ടുകളേ നേടാനാകു. നരേന്ദ്ര മോദി രണ്ടാംവട്ടവും പ്രധാനമന്ത്രിയാകാണമെന്ന് 55 ശതമാനം ആളുകൾ ആഗ്രഹിക്കുമ്പോൾ 22 ശതമാനം ആളുകൾ മാത്രമാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നതെന്നും സർവേ പറയുന്നു.

മധ്യപ്രദേശ്

മധ്യപ്രദേശിൽ 42 ശതമാനം വോട്ടുകൾ കോൺഗ്രസ് നേടും. 40 ശതമാനം വോട്ടുകളേ ബിജെപിക്ക് നേടാൻ സാധിക്കൂ. എന്നാൽ ആകെയുള്ള 230 സീറ്റുകളിൽ 117 സീറ്റുകൾ കോൺഗ്രസിന് നേടാൻ കഴിയും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 46 ശതമാനം വോട്ടുകൾ നേടാൻ സാധിക്കും. 39 ശതമാനം വോട്ടുകളാണ് കോൺഗ്രസിന് നേടാൻ കഴിയുക. മോദി പ്രധാനമന്ത്രിപദത്തിൽ തുടരണമെന്ന് 54 ശതമാനം ആളുകൾ ആഗ്രഹിക്കുമ്പോൾ 25 ശതമാനം ആളുകൾ മാത്രമേ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നുള്ളുവെന്നും സർവേ ഫലം പറയുന്നു.

ഛത്തീസ്‌ഗഢ്

നിയമസാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 40ശതമാനം വോട്ടു നേടും. ബിജെപിക്ക് 39 ശതമാനം വോട്ടുകളും ലഭിക്കും. 90 സീറ്റുകളുള്ള നിയമസഭയിൽ കോൺഗ്രസ് 54 എണ്ണത്തിൽ വിജയിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 46 ശതമാനം വോട്ടുകളും കോൺഗ്രസ് 36 ശതമാനം വോട്ടുകളും ലഭിക്കും. ഛത്തീസ്‌ഗഢിലെ 56 ശതമാനം ആളുകളാണ് മോദി പ്രധാനമന്ത്രിപദത്തിൽ തുടരണമെന്ന് ആഗ്രഹിക്കുന്നത്. 21 ശതമാനം ആളുകൾ മാത്രമാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകമമെന്ന് അഭിപ്രായപ്പെടുന്നതെന്നും സർവേ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP