Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എട്ട് ലക്ഷം രൂപ മുടക്കി വാങ്ങിയ സാരിയുടേയും ഗണേശ വിഗ്രഹത്തിന്റേയും ബിൽ മാറാൻ ശ്രമിച്ച സ്മൃതി ഇറാനിയോട് വകുപ്പ് സെക്രട്ടറി ഉടക്കിയതായി റിപ്പോർട്ട്; ഇറാനിയെ മാനം കെടുത്താൻ ആഗ്രഹിക്കുന്നവരുടെ കെട്ടുകഥയെന്ന് പറഞ്ഞ് പുച്ഛിച്ച് തള്ളി കേന്ദ്രമന്ത്രി

എട്ട് ലക്ഷം രൂപ മുടക്കി വാങ്ങിയ സാരിയുടേയും ഗണേശ വിഗ്രഹത്തിന്റേയും ബിൽ മാറാൻ ശ്രമിച്ച സ്മൃതി ഇറാനിയോട് വകുപ്പ് സെക്രട്ടറി ഉടക്കിയതായി റിപ്പോർട്ട്; ഇറാനിയെ മാനം കെടുത്താൻ ആഗ്രഹിക്കുന്നവരുടെ കെട്ടുകഥയെന്ന് പറഞ്ഞ് പുച്ഛിച്ച് തള്ളി കേന്ദ്രമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ടെക്‌സ്റ്റൈൽ വകുപ്പിലും സ്മൃതി ഇറാനിയെ വിവാദങ്ങൾ വിട്ടൊഴിയുന്നില്ല. കേന്ദ്രമന്ത്രിസഭയിലെ ഗ്ലാമർ മുഖത്തിനെതിരെ പുതിയ ആരോപണം സജീവമാവുകായണ്. സാരി വാങ്ങിക്കൂട്ടി വകുപ്പിനെ കൊണ്ട് പണം നൽകാൻ സ്മൃതി ഇറാനി ശ്രമിച്ചുവെന്നാണ് വാർത്ത. ഇതിനെതുടർന്ന് വകുപ്പ് സെക്രട്ടറി രശ്മി വർമ്മയുമായി മന്ത്രി ഉടക്കിലാണ്. ഇതേ തുടർന്ന് വകുപ്പ ്‌സെക്രട്ടറി ക്യാബിനെറ്റ് സെക്രട്ടറിക്ക് പരാതി നൽകിയെന്നും റിപ്പോർട്ട് എത്തുന്നു. ഇന്ത്യാ സംവാദ് എന്ന ഹിന്ദി ദിനപത്രമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വാർത്ത വിശദീകരിക്കുന്നു.

കൈത്തറി കുടിൽ വ്യവസായത്തെ അടുത്തറിയാനുള്ള മന്ത്രിയുടെ യാത്രയാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഈ യാത്രയ്ക്കിടെ സാരികൾ സ്മൃതി ഇറാനി വാങ്ങിക്കൂട്ടി. ഒരു ഗണപതി വിഗ്രഹവും വാങ്ങി. എല്ലാത്തിനും കൂടെ ചെലവായത് എട്ട് ലക്ഷം രൂപ. അതിന് ശേഷം ഈ തുക തിരിച്ചു കിട്ടാനായി മന്ത്രി ടെക്‌സ്റ്റൈൽ സെക്രട്ടറിയായ രശ്മി വർമ്മയ്ക്ക് നൽകി. എന്നാൽ പണം അനുവദിക്കാൻ സെക്രട്ടറി തയ്യാറായില്ല. വ്യക്തിപരമായ ആവശ്യത്തിന് വാങ്ങിയ സാരിക്ക് ഖജനാവിലെ പണം അനുവദിക്കില്ലെന്നായിരുന്നു സെക്രട്ടറിയുടെ ഉറച്ച നിലപാട്. ഇതോടെ സെക്രട്ടറിയുമായി മന്ത്രി തെറ്റി. വിട്ടുകൊടുക്കാൻ തയ്യാറായതുമില്ല.

വകുപ്പ് മന്ത്രിയെന്ന നിലയിൽ തനിക്ക് കൈത്തറി വസ്ത്രങ്ങൾ ധരിക്കാൻ എല്ലാ അവകാശവും ഉണ്ട്. അതുകൊണ്ട് തന്നെ അതിന് പണം അനുവദിക്കുന്നതിൽ പ്രശ്‌നമില്ലെന്നും വിശദീകരിച്ചതായി പത്രം റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ തർക്കം രൂക്ഷമായി. കാബിനറ്റ് സെക്രട്ടറിക്ക് മുമ്പിൽ പരാതിയുമായി വകുപ്പ് സെക്രട്ടറിയെത്തി. സ്മൃതി ഇറാനിയുമായി ചേർന്ന് പ്രവർത്തിക്കാനുള്ള ബുദ്ധിമുട്ടുകളും അറിയിച്ചു. എന്നാൽ ഈ വാർത്തകളെ സ്മൃതി ഇറാനി നിഷേധിക്കുന്നതായും ഇന്ത്യാ സംവാദ് തന്നെ പറയുന്നു. വകുപ്പ് സെക്രട്ടറിയുമായി തർക്കമുണ്ടെന്നത് അടിസ്ഥാന രഹിതമാണ്. തന്റെ പ്രതിച്ഛായയെ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമമായി ഇതിനെ സ്മൃതി ഇറാനി വിശദീകരിക്കുന്നു. ഈ വിവാദം തെറ്റാണെന്നും ഒരു സാധനവും വാങ്ങിയിട്ടില്ലെന്നും ബില്ലുകളൊന്നും കാണാനില്ലെന്നും സെൻട്രൽ കോട്ടേജ് ഇൻഡസ്ട്രീസ് കോർപ്പറേഷൻ എംഡിയും പ്രതികരിക്കുന്നു.

ഡൽഹിയിലെ ഒരു മധ്യവർഗ കുടുംബത്തിൽ ജനിക്കുകയും സ്‌കൂൾ കാലത്തിനു ശേഷം മുംബൈയിലേക്ക് താമസം മാറുകയുമായിരുന്നു ഇറാനി. വർഷങ്ങളോളം ഇന്ത്യയിലെ സീരിയൽ പ്രേക്ഷകരുടെ കണ്ണിലുണ്ണിയായിരുന്ന ഇറാനി 2003ൽ ബിജെപിയിൽ ചേർന്നു. താമസിയാതെ പാർട്ടി വക്താവും രാജ്യസഭ അംഗവും ആയി മാറി. മോദിയുടെ അടുത്ത അനുയായി ആയ സ്മൃതി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയോട് തോറ്റു. എന്നാൽ മാനവവിഭവ ശേഷി വകുപ്പാണ് സ്മൃതിക്ക് മോദി നൽകിയത്. തെരഞ്ഞെടുപ്പിൽ രാഹുലിനെ വെള്ളം കുടുപ്പിച്ചതിനായിരുന്നു ഇത്. മന്ത്രിപദവിയിൽ വിവാദങ്ങളായിരുന്നു സ്മൃതിയെ പിന്തുടർന്നത്. ദളിത് വിദ്യാർത്ഥിയായ രോഹിത് വെമുലയുടെ ആത്മഹത്യയിലെ ഇടപെടലും ജെഎൻയു വിഷയുമെല്ലാം സ്മൃതി ഇറാനിയുടെ പ്രതിച്ഛായയെ ബാധിച്ചു.

ആർഎസ്എസ് നിർദ്ദേശത്തെ തുടർന്ന് പുനഃസംഘടനയിൽ മാനവവിഭവ ശേഷി വകുപ്പ് സ്മൃതി ഇറാനിക്ക് നഷ്ടമായി. എന്നാൽ അവിടേയും വ വിവാദം വിട്ടൊഴിയുന്നില്ലെന്നാണ് സാരി വിഷയം തെളിയിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP