Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മമതയ്ക്ക് മറുപടിയുമായി വെങ്കയ്യ; തൃണമൂൽ എംപിമാർക്കെതിരേയുള്ള സിബിഐ നടപടികളിൽ ബിജെപിക്ക് പങ്കില്ലെന്ന് കേന്ദ്രമന്ത്രി; സർക്കാരിന് മൾട്ടിനാഷണൽ അജണ്ടയെന്ന് തൃണമൂൽ

മമതയ്ക്ക് മറുപടിയുമായി വെങ്കയ്യ; തൃണമൂൽ എംപിമാർക്കെതിരേയുള്ള സിബിഐ നടപടികളിൽ ബിജെപിക്ക് പങ്കില്ലെന്ന് കേന്ദ്രമന്ത്രി; സർക്കാരിന് മൾട്ടിനാഷണൽ അജണ്ടയെന്ന് തൃണമൂൽ

ന്യൂഡൽഹി: ശാരദ ചിട്ടി തട്ടിപ്പ് കേസിൽ തൃണമൂൽ എംപിമാർക്കെതിരേയുള്ള സിബിഐ നടപടികളിൽ ബിജെപിക്ക് പങ്കില്ലെന്ന് പാർലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു.

പാർലമെന്റ് ശീതകാലസമ്മേളനത്തിനു മുന്നോടിയായി വെങ്കയ്യ നായിഡു വിളിച്ച സർവകക്ഷി യോഗം ഞായറാഴ്ച മമത ബാനർജി ബഹിഷ്‌കരിച്ചിരുന്നു. പാർലമെന്റ് സമ്മേളനം സുഗമമായി നടത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനാണ് യോഗം വിളിച്ചിരുന്നത്. തങ്ങൾക്ക് ഔദ്യോഗികമായി ക്ഷണം ലഭിച്ചിട്ടില്ലെന്നാരോപിച്ചാണ് തൃണമൂൽ കോൺഗ്രസ് യോഗത്തിൽ പങ്കെടുക്കാതിരുന്നത്. തെറ്റിധാരണ ഉണ്ടാക്കാനാണ് മമതയുടെ ശ്രമമെന്നും വെങ്കയ്യ നായിഡു പറഞ്ഞു

ശാരദാ തട്ടിപ്പു കേസിൽ തൃണമൂൽ എംപി.യെ കസ്റ്റഡിയിലെടുത്തതിനേത്തുടർന്ന് തൃണമൂലും ബിജെപിയും തമ്മിൽ ബന്ധം വഷളായിരുന്നു. ഈ സാഹചര്യത്തിലാണ് പാർട്ടി ബിജെപിക്കെതിരെ ശക്തമായ വിമർശവുമായി രംഗത്തുവന്നത്. നരേന്ദ്ര മോദി സർക്കാർ തന്നേയും പാർട്ടിയേയും പിന്തുടർന്ന് വേട്ടയാടുകയാണെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജി ആരോപിച്ചിരുന്നു.

പശ്ചിമബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനാണ് നീക്കമെങ്കിൽ അതിനെ ഭയക്കുന്നില്ല. ബിജെപിയുടെ തന്ത്രങ്ങൾക്ക് തന്റെ പാർട്ടി തിരിച്ചടി നൽകുമെന്നും അവർ പറഞ്ഞു. നരേന്ദ്ര മോദിയെ രാജ്യം ഭരിക്കാനാണ് പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്. മോദി ഭരണത്തിലേറിയ ശേഷം എത്ര തവണ ഇന്ത്യയിൽ ചിലവഴിച്ചുവെന്ന് പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനങ്ങളേയും മമത വിമർശിച്ചിരുന്നു. അതിന് തൊട്ട് പിന്നാലെയാണ് പാർലമെന്ററീകാര്യമന്ത്രിയുടെ യോഗം ബഹിഷ്‌കരിക്കുന്നത് തൃണമൂൽ വ്യക്തമാക്കിയത്.

ചുരുങ്ങിയ സമയത്തിനുള്ളിൽ വിളിച്ചുചേർത്ത പാർലമെന്റ് യോഗത്തിൽ പങ്കെടുക്കുന്നില്ലെന്ന് തൃണമൂൽ എംപി ദെരെക് ഒബ്രിയൻ ട്വിറ്റർ സന്ദേശത്തിലാണ് അറിയിച്ചത്. സർക്കാർ മൾട്ടിനാഷണലുകളുടെ അജൻഡയാണ് പിന്തുടരുന്നത്. തങ്ങൾ ജനങ്ങൾക്കൊപ്പമാണ്. പ്രവൃത്തി ദിനത്തിൽ യോഗം വെക്കാതെ ധൃതിപിടിച്ച് ഞായറാഴ്ച യോഗം വിളിച്ച് സർക്കാർ പരിഭ്രാന്തി സൃഷ്ടിക്കുകയാണ്. തൃണമൂലിന്റെ നിലപാടറിയിച്ച് കത്തു നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ലോക് സഭാ സ്പീക്കർ സുമിത്ര മഹാജൻ യോഗം വിളിച്ചു ചേർത്തതിന് തൊട്ടടുത്ത ദിവസം തന്നെയാണ് വെങ്കയ്യയും സർവകക്ഷിയോഗം വിളിച്ചത്. ശനിയാഴ്ചത്തെ യോഗത്തിലും തൃണമൂൽ പങ്കെടുത്തില്ല. സമാജ് വാദി പാർട്ടിയും ശിവസേനയുമാണ് പങ്കെടുക്കാതിരുന്ന മറ്റ് കക്ഷികൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത യോഗത്തിൽ എല്ലാ കക്ഷികളും പങ്കെടുക്കുമെന്ന് ഉറപ്പ് നൽകിയിരുന്നതായി സുമിത്ര മഹാജൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP