Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓഫീസുകളിൽ ബയോമെട്രിക് ഹാജർ നിർബന്ധമാക്കി; പാർട്ടി പ്രവർത്തകർക്ക് ദിവസവും 18 മണിക്കൂർ ജോലി; മന്ത്രിമാർ പോലും പത്തുമണിക്കുമുമ്പ് ഓഫീസിൽ എത്തണം; ഒരാഴ്ചകൊണ്ട് ആദിത്യനാഥ് നടപ്പിലാക്കിയത് വ്യത്യസ്തമായ 50 തീരുമാനങ്ങൾ; യുപിയിൽ മോദിയെ വെല്ലുന്ന പരിഷ്‌കാരങ്ങൾ തുടരുന്നു

ഓഫീസുകളിൽ ബയോമെട്രിക് ഹാജർ നിർബന്ധമാക്കി; പാർട്ടി പ്രവർത്തകർക്ക് ദിവസവും 18 മണിക്കൂർ ജോലി; മന്ത്രിമാർ പോലും പത്തുമണിക്കുമുമ്പ് ഓഫീസിൽ എത്തണം; ഒരാഴ്ചകൊണ്ട് ആദിത്യനാഥ് നടപ്പിലാക്കിയത് വ്യത്യസ്തമായ 50 തീരുമാനങ്ങൾ; യുപിയിൽ മോദിയെ വെല്ലുന്ന പരിഷ്‌കാരങ്ങൾ തുടരുന്നു

ധികാരത്തിലെത്തി ഒരാഴ്ച പിന്നിടുന്നതിന് മുന്നെ യോഗി ആദിത്യനാഥ് ഉത്തർപ്രദേശിൽ നടപ്പിലാക്കിയത് വ്യത്യസ്തമായ 50 തീരുമാനങ്ങൾ. യുപിയിലെ ഭരണം കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരിനെപ്പോലും അതിശയിപ്പിക്കുന്നതാണെന്നാണ് റിപ്പോർട്ടുകൾ. പുതിയൊരു യുപി സൃഷ്ടിക്കുന്നതിനായി ദിവസം 18 മുതൽ 20 മണിക്കൂർവരെ ജോലി ചെയ്യാൻ തയ്യാറാകണമെന്നാണ് ഉദ്യോഗസ്ഥരോട് യോഗിയുടെ അടുത്ത ആവശ്യം.

അനധികൃത അറവുശാലകൾ പൂട്ടിക്കുകയും പൂവാലന്മാരെ മെരുക്കാൻ ആന്റി റോമിയോ നിയമം നടപ്പാക്കിയുമാണ് യോഗി ഭരണം തുടങ്ങിയത്. മന്ത്രിമാരുൾപ്പെടെ എല്ലാ ജീവനക്കാരും പത്തുമണിക്കുമുമ്പ് ഓഫീസിലെത്തണമെന്നാണ് യോഗിയുടെ കർശന നിർദ്ദേശം. ഹാജർ രേഖപ്പെടുത്താൻ സർക്കാർ ഓഫീസുകളിൽ ബയോമെട്രിക് സംവിധാനവും ഏർപ്പെടുത്തി. യുപിയിലെ ജനങ്ങൾ ബിജെപിയിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസം തിരിച്ചുകൊടുക്കാൻ ഓരോ പാർട്ടി അംഗവും ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.

വലിയ വെല്ലുവിളിയാണ് നമുക്ക് മുന്നിലുള്ളത്. ദിവസവും 18 മുതൽ 20 മണിക്കൂർവരെ ജോലിയെടുത്താൽ മാത്രമേ അത് നടപ്പിലാക്കാനാവൂ. അതിന് പാർട്ടി പ്രവർത്തകർ തയ്യാറാകണം. മറ്റുള്ളവർ എങ്ങനെ പെരുമാറുന്നുവെന്നത് ശ്രദ്ധിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എങ്ങനെയായിരിക്കണം ഒരു സർക്കാരെന്ന് രണ്ടുമാസം കൊണ്ട് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും യോഗി പറഞ്ഞു. 'സംസ്ഥാനത്തെ മുഖ്യമന്ത്രി ഞാൻ മാത്രമല്ല. ഓരോ ബിജെപിക്കാരനും മുഖ്യമന്ത്രിയാണ്'-യോഗി പറഞ്ഞു.

അഴിമതി രഹിതമായ, നിയമം വ്യവസ്ഥയെ അംഗീകരിക്കുന്ന ഉത്തർപ്രദേശാണ് സൃഷ്ടിക്കേണ്ടത്. യുപിക്ക് പുതിയൊരു മുഖം നൽകാൻ ഓരോ പാർട്ടിക്കാരനും അധ്വാനിക്കണമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. ജൂൺ 15-നുള്ളിൽ യുപിയിലെ റോഡുകളെല്ലാം നന്നാക്കണമെന്ന് പൊതുമരാമത്ത് വകുപ്പിന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. വൈദ്യുതി വിതരണം സുഗമമാക്കണമെന്ന് വൈദ്യുതി വകുപ്പിനും കർശന നിർദ്ദേശമുണ്ട്.

മുൻ സർക്കാരുകളുടെ കാലത്ത് യുപിയിൽ ഭരണം നടത്തിയിരുന്ന ഗുണ്ടകളോട് സംസ്ഥാനം വിട്ടുപോകാനാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. ഇല്ലെങ്കിൽ ജയിലിൽപ്പോകാൻ തയ്യാറായിക്കൊള്ളാനും അദ്ദേഹം പറഞ്ഞു. പണമില്ലാത്തിനാൽ യുപിയിലെ ഒരു പെൺകുട്ടിപോലും അവിവാഹിതയായി തുടരേണ്ട അവസ്ഥ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. എല്ലാ കർഷകരുടെയും വിളകൾ സർക്കാർ സംഭരിക്കുമെന്നും അവർക്ക് അതിന് ഉചിതമായ വില നൽകുമെന്നും യോഗി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP