1 usd = 67.74 inr 1 gbp = 90.00 inr 1 eur = 78.87 inr 1 aed = 18.44 inr 1 sar = 18.06 inr 1 kwd = 223.94 inr

Jun / 2018
22
Friday

സംഘിരാഷ്ട്രീയത്തിൽ ക്ലച്ചുപിടിക്കാത്ത വരുൺ ഗാന്ധി കളം മാറ്റിച്ചവിട്ടാനൊരുങ്ങുന്നതായി റിപ്പോർട്ട്; സോണിയാ ഗാന്ധിയുമായുള്ള കുടിക്കാഴ്ച കോൺഗ്രസിലേക്കു മടങ്ങുന്നതിന്റെ സൂചന; രക്തബന്ധവും അടുത്ത സൗഹൃദവുമുള്ള നെഹ്‌റുകുടുംബത്തോടു രാഷ്ട്രീയമായും വരുൺ അടുക്കുന്നതിനോട് വിയോജിച്ച് അമ്മ മനേക

June 08, 2017 | 12:41 PM IST | Permalinkസംഘിരാഷ്ട്രീയത്തിൽ ക്ലച്ചുപിടിക്കാത്ത വരുൺ ഗാന്ധി കളം മാറ്റിച്ചവിട്ടാനൊരുങ്ങുന്നതായി റിപ്പോർട്ട്; സോണിയാ ഗാന്ധിയുമായുള്ള കുടിക്കാഴ്ച കോൺഗ്രസിലേക്കു മടങ്ങുന്നതിന്റെ സൂചന; രക്തബന്ധവും അടുത്ത സൗഹൃദവുമുള്ള നെഹ്‌റുകുടുംബത്തോടു രാഷ്ട്രീയമായും വരുൺ അടുക്കുന്നതിനോട് വിയോജിച്ച് അമ്മ മനേക

സ്വന്തം ലേഖകൻ

ബിജെപിയുടെ അവഗണനയിൽ മനംമടുത്ത വരുൺ ഗാന്ധി കോൺഗ്രസ്സിൽ ചേരാനൊരുങ്ങുന്നതായി സൂചന.ഇതുസംബന്ധിച്ച് പ്രാഥമിക ചർച്ചകൾ നടന്നുകഴിഞ്ഞതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായാണ് വരുൺ കൂടിക്കാഴ്ച നടത്തിയത്.നിരവധി തവണ ഇതുസംബന്ധിച്ച് ചർച്ചകൾ നടന്നുകഴിഞ്ഞു.

മാർച്ച് 25 ന് കോൺഗ്രസ് അധ്യക്ഷയുടെ ഔദ്യോഗിക വസതിയായ ഡൽഹിയിലെ 10ാം നമ്പർ ജൻപഥിൽ വച്ചായിരുന്നു അവസാനമായി ചർച്ച നടന്നത്.പ്രിയങ്ക ഗാന്ധിയാണ് വരുണിന്റെ കോൺഗ്രസിലേക്കുള്ള വരവിന് ചുക്കാൻ പിടിക്കുന്നത്.സോണിയാ ഗാന്ധിയുമായി നടന്ന അവസാന കൂടിക്കാഴ്ചയിൽ വരുണിനോടൊപ്പം രാഹുൽ ഗാന്ധിയും പ്രിയങ്കയും പങ്കെടുത്തിരുന്നതായി സൂചനയുണ്ട്.എന്നാൽ ചർച്ചകളുടെ വിശദാംശങ്ങൾ പുറത്തു വന്നിട്ടില്ല.നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും യു പി തെരഞ്ഞെടുപ്പിന് ശേഷമുള്ള സംഭവ വികാസങ്ങളും ചർച്ച ചെയ്തതായാണ് വിവരം.

2009ൽ യു പിയിലെ പിലിഭിത്തിയിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച വരുൺ ഗാന്ധി രാഹുലിന് സമാന്തരമായി ഭാവിയിൽ ബിജെപിയുടെ നേതൃതലത്തിലേക്ക് ഉയർന്നുവരുമെന്ന് അക്കാലത്ത് രാഷ്ട്രീയവിദഗ്ദ്ധർ കരുതിയിരുന്നു.വർഗീയ വിഷം ചീറ്റുന്ന തീപ്പൊരി പ്രസംഗങ്ങളിലൂടെ വരുൺ ആ വിലയിരുത്തലുകൾ അരക്കിട്ടുറപ്പിക്കുകയും ചെയ്തു.എന്നാൽ 2014ൽ അമിത്ഷാ ബിജെപി ദേശീയ പ്രസിഡന്റായി എത്തിയതോടെയാണ് പാർട്ടിയിൽ വരുണിന്റെ പ്രഭയ്ക്ക് മങ്ങലേൽക്കുന്നത്.

വരുണിന്റെ വളർച്ചയ്ക്ക് തടയിടാനുള്ള നീക്കങ്ങൾ അമിത്ഷായുടെ ഭാഗത്തു നിന്നുണ്ടായതോടെ പാർട്ടി നേതൃത്വവും വരുണും തമ്മിൽ അകന്നു.2017ലെ യു പി തെരഞ്ഞെടുപ്പിൽ വരുൺ ഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കണമെന്ന് മനേക ഗാന്ധി ആവശ്യപ്പെട്ടത് വരുണിനെതിരായ പാർട്ടി നേതൃത്വത്തിന്റെ നീക്കങ്ങൾ മുന്നിൽക്കണ്ടുകൊണ്ടായിരുന്നു.എന്നാൽ ആവശ്യം ബിജെപി തള്ളിയതോടെ വരുണിന്റെ അവസാന പ്രതീക്ഷയും തകർന്നു.തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തു പോലും പ്രാധാന്യം കിട്ടാതെ വന്നതോടെ തന്റെ കാൽച്ചുവട്ടിലെ മണ്ണിടിയുന്നതായി വരുണിന് മനസ്സിലായി.അതോടെയാണ് അദ്ദേഹം കോൺഗ്രസ്സുമായി അടുക്കാനുള്ള നീക്കങ്ങൾ സജീവമാക്കിയത്.

2009-ലെ ലോക്‌സഭാതെരഞ്ഞെടുപ്പ് വേളയിലായിരുന്നു മുസ്ലിങ്ങളെ പാക്കിസ്ഥാനിലേക്കയയ്ക്കണ വിവാദപ്രസംഗവുമായി വരുൺ ബിജെപിയുടെ 'താര'മായത്. ഇതിന്റെ പേരിൽ വരുണിനെ സ്ഥാനാർത്ഥിയാക്കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും ബിജെപി അത്് അംഗീകരിച്ചില്ല.എന്നാൽ യു പി സർക്കാർ അന്ന് വരുണിനെതിരെ ദേശസുരക്ഷാ നിയമപ്രകാരം കേസെടുക്കുകയുണ്ടായി.എന്നാൽ ഈ കേസ് പിന്നീട് സുപ്രീംകോടതി റദ്ദാക്കുകയുണ്ടായി.അന്ന് വരുണിന്റെ പ്രസംഗത്തെ അപലപിച്ച് രംഗത്തു വന്നത് രാഹുലും പ്രിയങ്കയുമായിരുന്നു.വരുൺ നെഹ്‌റു കുടുംബത്തിന്റെ ചരിത്രം പഠിക്കണമെന്നു വരെ ഇരുവരും അന്ന് ഉപദേശിക്കുകയുണ്ടായി.

ഇടക്കാലത്ത് വിവാദങ്ങളിൽ നിന്നകന്നു നിന്ന വരുൺ പിന്നീട് വീണ്ടും വാർത്തകളിൽ നിറയുന്നത് കഴിഞ്ഞ വർഷം ഒക്ടോബറിൽ പുറത്തു വന്ന ഹണിട്രാപ്പ് ആരോപണത്തിലൂടെയായിരുന്നു. രാജ്യസുരക്ഷയുമായി ബന്ധമുള്ള അതീവരഹസ്യസ്വഭാവമുള്ള പ്രതിരോധ വിവരങ്ങൾ വരുൺ ഗാന്ധിയിൽ നിന്ന് സുന്ദരികളായ അഭിസാരികമാർ മുഖേന ചോർത്തപ്പെട്ടു എന്നായിരുന്നു ആരോപണം.വരുണിന്റേതെന്ന് കരുതുന്ന ചില ചിത്രങ്ങളും മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.ചില സ്ത്രീകളുമായുള്ള ലൈംഗികകേളികളായിരുന്നു അന്ന് ഒരു ദേശീയ ചാനൽ പുറത്തു വിട്ടത്.പാർലമെന്ററി പ്രതിരോധ കമ്മിറ്റി അംഗമായിരുന്നു അന്ന് വരുൺ ഗാന്ധി.വരുണിനെ രാഷ്ട്രീയഭാവി തകർക്കാൻ വേണ്ടി സ്വന്തം പാർട്ടിക്കാർ തന്നെ ആസൂത്രണം ചെയ്തതാണെന്നുൾപ്പെടെയുള്ള ആരോപണങ്ങൾ അക്കാലത്ത് ഉയർന്നു കേട്ടിരുന്നു.

എന്തായാലും വരുൺ ഗാന്ധിയുടെ കോൺഗ്രസ് പ്രവേശനം കോൺഗ്രസിലും കലാപമുണ്ടാക്കുമെന്നുറപ്പാണ്. വരുണിന് നൽകേണ്ട പദവി,അദ്ദേഹവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ തുടങ്ങിയ കാര്യങ്ങളിലെല്ലാം കോൺഗ്രസ്സിന് മറുപടി പറയേണ്ടി വരും.മാത്രമല്ല പരസ്പരം പോരടിച്ച നെഹ്‌റു കുടുംബങ്ങളിലെ ഇരു ധ്രുവങ്ങൾ ഒന്നാകുമ്പോൾ ഭാവിയിലുണ്ടാകാവുന്ന അവകാശത്തർക്കങ്ങളും കോൺഗ്രസിന് മുന്നിലുള്ള വെല്ലുവിളികളാണ്.മനേക ഗാന്ധി വരുണിന്റെ നീക്കങ്ങളോട് വിയോജിക്കുന്നതായുള്ള വാർത്തകളും പുറത്തു വരുന്നതിനാൽ വരുണിന്റെ കടന്നുവരവ് കോൺഗ്രസ്സിൽ അസ്വാരസ്യമുണ്ടാക്കുമെന്നുറപ്പാണ്.

സ്വന്തം ലേഖകൻ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട പ്രകടനത്തോടെ അർജന്റീന പുറത്തേക്കുള്ള വഴിതുറന്നു; നൈജീരിയയെ തോൽപിക്കുകയും ഐസ്‌ലൻഡ് അടുത്ത രണ്ടുകളികളിലും തോൽക്കുകയും ചെയ്യാതെ പ്രീക്വാർട്ടർ സ്വപ്‌നം ഫലിക്കില്ല; ക്രൊയേഷ്യയുടെ മൂന്നുഗോളുകളും നിശബ്ദമായി നോക്കിനിന്നു കണ്ട് സാക്ഷാൽ ലയണൽ മെസ്സി; മറ്റെന്തിനെക്കാൾ മെസ്സിപ്പടയെ ഇഷ്ടപ്പെട്ട മലബാറിലെ കളിഭ്രാന്തന്മാർക്ക് ചിന്തിക്കാൻപോലും ആകാത്ത നിരാശ; തോറ്റുമടങ്ങുന്നത് ലോകത്തേറ്റവും കൂടുതൽ ആരാധകരുള്ള ഫുട്‌ബോൾ രാജ്യം
ആശുപത്രിയിൽ ചികിൽസ തേടിയത് ഓട്ടോറിക്ഷ തട്ടിയെന്ന് പറഞ്ഞ്; പരാതി കൊടുത്തത് ഡ്രൈവർ പീഡിപ്പിച്ചെന്നും; ഡോക്ടറുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചതോടെ കുരുക്ക് മുറുകിയെന്ന് തിരിച്ചറിഞ്ഞ് എഡിജിപി; സുധേഷ് കുമാറിനെതിരെ വ്യാജ പരാതി ചമച്ചതിന് കേസെടുക്കേണ്ടി വരും; സിവിൽ സർവ്വീസിന് പഠിക്കുന്ന മകളും ഊരാക്കുടുക്കിൽ; സ്നിഗ്ദയുടെ അപമാനിക്കൽ പരാതി വ്യാജമെന്ന് തിരിച്ചറിഞ്ഞ് അന്വേഷണ സംഘം; അതിവേഗം രേഖ കോടതിയിൽ സമർപ്പിച്ചത് ഐപിഎസുകാരന് വിനയാകും
എല്ലാവരെയും നോക്കി ചിരിച്ച് സന്തോഷവാനായി അരുൺ; മുഖം കനപ്പിച്ച് ആരെയും നോക്കാതെ എത്തിയ സോഫിയ ശിക്ഷാവിധി കേട്ട് പൊട്ടിക്കരഞ്ഞു; സാമിന്റെ മാതാപിതാക്കൾ കൊച്ചുമകന്റെ സംരക്ഷണം ആവശ്യപ്പെട്ടതിൽ വ്യക്തമായ അഭിപ്രായം പറയാതെ കോടതി; സോഫിയയുടെ സഹോദരിക്കൊപ്പമുള്ള കൊച്ചുമകന്റെ ജീവിതം സുരക്ഷിതമല്ലെന്ന് സാമിന്റെ അച്ഛൻ സാമുവൽ; മെൽബണിലെ സാം എബ്രഹാം വധക്കേസിന്റെ ബാക്കിപത്രം ഇങ്ങനെ
ഒരു കിലോ മത്സ്യത്തിൽ 60 മില്ലിഗ്രാം ഫോർമാലിൻ; ഒറ്റപരിശോധനയിൽ കണ്ടെത്തിയത് മാരക മരുന്ന് തളിച്ച 12,000 കിലോ മത്സ്യം; കണ്ടെത്തിയത് മൃതദേഹങ്ങൾ പോലും അഴുകാതെ സൂക്ഷിക്കുന്ന മാരക രാസവസ്തു; അമരവിള ചെക് പോസ്റ്റിൽ ഇന്നലെ വ്യക്തമായത് എന്തുകൊണ്ടാണ് വൃക്കരോഗവും കാൻസർ രോഗങ്ങളും പെരുകുന്നത് എന്ന് ചോദിക്കുന്നവർക്കുള്ള ഉത്തരം; പിടികൂടിയത് ഇത്രയെങ്കിൽ മലയാളി കഴിച്ചു തീർത്തത് എത്രയാവും?
ഭാര്യയുടെ 'ബ്രാ' കഴുകാൻ വിസമ്മതിച്ചാൽ തന്തയ്ക്ക് വിളിക്കും; മകളെ നോക്കി ചിരിച്ചതിന്റെ പേരിൽ നല്ല നടപ്പിന് വിധിക്കും; എസ് എ പി ക്യാമ്പിൽ പൊലീസുകാർക്ക് വറക്കുന്ന മീൻ മകളുടെ പട്ടിക്ക് കൊണ്ടു കൊടുത്തില്ലെങ്കിലും നടപടി; അടുക്കളപ്പണിയും അടിമപ്പണിയും മടുത്ത് പൊലീസുകാർ; മകൾ മാത്രമല്ല എഡിജിപിയും പുള്ളിപ്പുലി തന്നെ; അസഭ്യവർഷം സഹിക്കാതെ കാർ നിർത്തിയപ്പോൾ എഡിജിപിയുടെ മകളുടെ മർദ്ദനം ഏറ്റ പൊലീസുകാരന്റെ പരിക്ക് ഗുരുതരം
കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ സോഫിയ 22 കൊല്ലം അഴിയെണ്ണണം; മകൻ കിടന്ന കട്ടിലിൽ വെച്ച് സാം എബ്രഹാമിനെ കൊന്നപ്പോൾ മകന്റെ കാര്യത്തെക്കുറിച്ച് ഓർത്തില്ലേയെന്ന് പ്രോസിക്യൂഷൻ വാദം കോടതിയുടേയും കണ്ണു നനയിപ്പിച്ചു; കാമുകിക്ക് വേണ്ടി കൊല നടത്തിയ അരുണിന് 27 വർഷം ജയിൽ ശിക്ഷ; സാമിനെ സയനൈഡ് നൽകി വകവരുത്തിയ ജാര കമിതാക്കൾക്ക് ശിക്ഷ വിധിച്ച് മെൽബൺ കോടതി; അർഹിക്കുന്ന ശിക്ഷയെന്ന് വിലയിരുത്തി ഓസ്ട്രേലിയൻ മലയാളികളും
തയ്യൽക്കടയുടെ ബോർഡ് വീടിന്റെ മുമ്പിൽ; ഒരു മണിക്കൂറുകൾക്കുള്ളിൽ വസ്ത്രം തയ്ച്ചു കൊടുക്കപ്പെടുമെന്നും പരസ്യവാചകം; ടെയിലറിങ് കടയിൽ എത്തിയവരെല്ലാം കാറിലെത്തി തിരിച്ചു പോകുന്ന കസ്റ്റമേഴ്‌സും; സീമയുടെ വാണിഭ ബുദ്ധി പൊളിച്ചത് നാട്ടുകാരുടെ സംശയം; പ്രധാന പ്രതി വഴുതിപോയ നിരാശയിൽ പൊലീസ്; പുഴയ്ക്കലിലെ മാഫിയയുടെ വേര് തേടി അന്വേഷണം
തൊടുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത വഞ്ചനാ കേസ് തടയാനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടു; പിണറായി സർക്കാരിന്റെ റിപ്പോർട്ടും എത്തിയതോടെ സുപ്രീംകോടതിയിൽ നൽകിയ ഹർജി തള്ളി; നികേഷ് കുമാറിന്റെ ജാമ്യം റദ്ദ് ചെയ്ത് അറസ്റ്റ് ചെയ്യാൻ സാധ്യത; ചാനൽ കൈമോശം സംഭവിക്കുമെന്നായപ്പോൾ കിട്ടുന്ന വിലയ്ക്ക് വിറ്റൊഴിയാൻ നീക്കം; റിപ്പോർട്ടർ ചാനൽ വാങ്ങാനുള്ള ചർച്ചകളുമായി വിവാദ വ്യവസായികളായ സുന്ദർമേനോനും സിസി തമ്പിയും
ഗൾഫിലെ 52 ജുവല്ലറികൾ വിറ്റാൽ വീട്ടാനുള്ള കടത്തിന്റെ ഒരംശം പോലുമാകില്ല; ഇന്ത്യയിലെ ഭൂസ്വത്തുക്കൾ വിൽക്കാൻ സാങ്കേതിക തടസങ്ങളേറെ; 12 ദിവസത്തിനകം 1000 കോടി എങ്ങനെ ഉണ്ടാക്കുമെന്ന് ബാങ്കുകളെ അറിയിച്ചില്ലെങ്കിൽ പണിയാകും; ഡിസംബറിന് മുമ്പ് കടമെല്ലാം വീട്ടിയില്ലെങ്കിൽ വീണ്ടും അഴിക്കുള്ളിലേക്ക്; ജയിലിൽ നിന്നും പുറത്തിറങ്ങിയെങ്കിലും അറ്റ്‌ലസ് രാമചന്ദ്രൻ ഇപ്പോഴും വീട്ടുതടങ്കലിന് സമാനമായ അവസ്ഥയിൽ തന്നെ
ആറടിയിലേറെ ഉയരവും വ്യായാമം ചെയ്ത് മിനുക്കിയ ശരീരത്തിൽ ഓളം വെട്ടുന്ന മസിലുകളും; കണ്ടാൽ ആരും നോക്കി നിന്നുപോകുന്ന പേഴ്‌സാണിലിറ്റി; ജോലിയിൽ മാത്രമല്ല കുതിരയോട്ടത്തിലും ക്രിക്കറ്റിലും കേമൻ; ഫേസ്‌ബുക്കിൽ പ്രത്യേക ഫാൻ ക്ലബ്; എല്ലാം കണ്ട് ആകൃഷ്ടയായ പഞ്ചാബി യുവതി കിലോമീറ്ററുകൾ താണ്ടിയെത്തി ഉജ്ജെയിനിലെ യുവ എസ്‌പിയെ കാണാൻ; കണ്ടേ മടങ്ങൂവെന്ന് 27 കാരി വാശി പിടിച്ച ചുള്ളൻ സച്ചിൻ അതുൽക്കറുടെ കഥ
എല്ലാവരെയും നോക്കി ചിരിച്ച് സന്തോഷവാനായി അരുൺ; മുഖം കനപ്പിച്ച് ആരെയും നോക്കാതെ എത്തിയ സോഫിയ ശിക്ഷാവിധി കേട്ട് പൊട്ടിക്കരഞ്ഞു; സാമിന്റെ മാതാപിതാക്കൾ കൊച്ചുമകന്റെ സംരക്ഷണം ആവശ്യപ്പെട്ടതിൽ വ്യക്തമായ അഭിപ്രായം പറയാതെ കോടതി; സോഫിയയുടെ സഹോദരിക്കൊപ്പമുള്ള കൊച്ചുമകന്റെ ജീവിതം സുരക്ഷിതമല്ലെന്ന് സാമിന്റെ അച്ഛൻ സാമുവൽ; മെൽബണിലെ സാം എബ്രഹാം വധക്കേസിന്റെ ബാക്കിപത്രം ഇങ്ങനെ
സുഖം അന്വേഷിക്കാൻ പോലും ആരും തിരിഞ്ഞു നോക്കാറില്ല; വീട്ടിലുള്ളവരോട് പോലും കടുത്ത ദേഷ്യം; പത്രക്കാരെ കണ്ടാൽ ആട്ടിയോടിക്കും; ആകെ നരച്ച മുടിയും എല്ലും തോലുമായ രൂപവും; അലട്ടാൻ രോഗങ്ങളുടെ കൂമ്പാരം; വീടിന് പുറത്തിറങ്ങിയിട്ട് വർഷം ഒന്നാകാറായി; മന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം തിരുവനന്തപുരം കണ്ടിട്ടില്ല; രണ്ട് കൊല്ലം മുൻപ് മന്ത്രി മന്ദിരത്തിൽ വസിച്ച് കൊടി വച്ച കാറിൽ പാഞ്ഞു നടന്നിരുന്ന കെ ബാബു ഇപ്പോൾ ആരോടും ഒന്നും മിണ്ടാതെ ഇവിടെയുണ്ട്
ഇസ്ലാമായ അയൽവാസിയെ എതിർപ്പുകളെ അവഗണിച്ച് വിവാഹം ചെയ്തപ്പോൾ കൂടെയുണ്ടായിരുന്നത് ദാരിദ്യം മാത്രം; കഷ്ടപാട് തീർക്കാൻ ഭാര്യയെ ഗൾഫിലേക്ക് അയച്ചത് വഴിത്തിരിവായി; വർഷങ്ങൾ പ്രവാസ ജീവതം നയിച്ച് സമ്പാദിച്ചത് കോടികൾ; വസ്ത്ര വ്യാപാരം പൊടിപൊടിച്ചപ്പോൾ വന്ന വഴി മറന്നു; രണ്ടരക്കൊല്ലം മുമ്പ് യുവാവിനെ വെട്ടിപരിക്കേൽപ്പിച്ചതും മകളുമായി അടുത്തതിന്റെ പേരിൽ; ദുരഭിമാനത്തിന്റെ പേരിൽ കെവിനെ വകവരുത്തിയ കുടുംബത്തിന്റെ കഥ
അറിയാത്ത പണി ചെയ്യുന്നത് ഇനിയും നിർത്താനായില്ലേ ലാലേട്ടാ..? ഓസ്‌ട്രേലിയയിലെ പെർത്തിലും മോഹൻലാലിന്റെ 'ലാലിസം'; റെക്കോർഡ് ചെയ്ത പാട്ടിനൊപ്പം ചുണ്ടനക്കിയപ്പോൾ വീണ്ടും വമ്പൻ പാളിച്ച; പ്രയാഗാ മാർട്ടിനൊപ്പം 'ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം' പാടിയപ്പോൾ പണി പാളി; മുമ്പേ പോയ പാട്ടിനെ പിടിക്കാൻ ഞെട്ടലോടെ മൈക്കെടുത്തു സൂപ്പർസ്റ്റാർ: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോ കാണാം
കാമുകൻ മതിയെന്ന് മകൾ വാശി പിടിച്ചപ്പോൾ അച്ഛൻ നാണംകെട്ടു; ഒളി സങ്കേതം കണ്ടെത്താനുള്ള ദൗത്യം ഏറ്റെടുത്ത് രഹന പൊലീസ് സ്റ്റേഷനിലെത്തി; അനീഷിന്റെ വീട്ടിലേക്കുള്ള വഴി എഎസ്ഐയിൽ നിന്ന് മനസ്സിലാക്കി കെവിനെ നേരിൽ കണ്ടുള്ള അനുനയം പൊളിഞ്ഞു; ഭീഷണി വിലപോകാതെ വന്നപ്പോൾ ഗൾഫിലുള്ള മകനെ വിളിച്ചു വരുത്തി; വിവാഹം സാധുവാകും മുമ്പ് നീനുവിനെ വിധവയാക്കിയത് അമ്മയുടെ പക; ഭർത്താവിനേയും അച്ഛനേയും ഒളിവിൽ താമസിപ്പിച്ചത് ഷാനുവിന്റെ ഭാര്യയോ? ദുരഭിമാനക്കൊലയിലെ വില്ലത്തികളെ കുടുക്കാനുറച്ച് പൊലീസ്
ഏഴേ മുക്കാലോടെ ആദ്യമെത്തിയത് ഇടവേള ബാബു; തൊട്ടുപിറകേ അച്ഛനും മകളും; മുത്തച്ഛന്റെ കാല് തൊട്ട് വന്ദിക്കാൻ അമ്മാവൻ നിർദ്ദേശിച്ചപ്പോൾ അനുസരിച്ച് മീനാക്ഷി; അമ്മയ്ക്ക് അടുത്ത് പോയി ആശ്വാസം ചൊരിഞ്ഞ ശേഷം അച്ഛനടുത്ത് ഇരിപ്പുറപ്പിച്ച് മകൾ; ചടങ്ങ് കഴിഞ്ഞ് തിരിച്ചെത്തും വരെ കാത്തിരിപ്പ്; മധുവാര്യരെ കൈപിടിച്ച് കുലുക്കി സമാധാനിപ്പിച്ച് മകളുമൊത്ത് മടക്കം; അപ്പുപ്പന്റെ മുഖം മകളെ അവസാനമായി കാണിക്കാൻ മഞ്ജു വാര്യരുടെ വീട്ടിൽ ദിലീപ് എത്തിയത് അതീവരഹസ്യമായി
സീൻ ഡാർക്കായത് അവനും അവന്റെ ചേട്ടത്തിയമ്മയ്ക്കും; ഡൽഹിയിൽ ശരീരം വിറ്റ് നടക്കുന്ന ഒരു സംഘി; ഏതോ ഒരുത്തൻ പട്ടിയുടെ കൂടെ ഇരിക്കുന്ന പടമെന്ന കമന്റും ഊള ലാൽ ഫാൻസും; സ്റ്റേജിൽ പുലയാട്ടു നടത്തുന്ന ഒരുത്തിയുടെ പേരാണ് റിമി ടോമി; കലാഭവൻ മണിയുടെ മരണത്തിലെ സംശയം ഉന്നയിച്ചവർക്കെല്ലാം തെറിവിളി; ലസിതാ പാലക്കലിനെ കിടപ്പറയിലേക്ക് ക്ഷണിച്ചപ്പോൾ പണി കിട്ടി; ഇനി ചാനലുകളിൽ അവതരണത്തിന് വിളിക്കില്ല; തരികിട സാബുവിനെ കണ്ടെത്താൻ പൊലീസ്
വെട്ടിയത് ഉമ്മൻ ചാണ്ടിയല്ല രാഹുൽ ഗാന്ധി തന്നെ; തീർന്നു കുര്യാ നിങ്ങൾ തീർന്നു; പിജെ കുര്യന്റെ രാജ്യസഭാ സ്ഥാനം തെറിച്ചത് ബിജെപി പിന്തുണയോടെ ഒരുവട്ടം കൂടി രാജ്യസഭാ വൈസ് ചെയർമാനാകാനുള്ള നീക്കം മണത്തറിഞ്ഞ്; തീരുമാനം എടുത്തത് മോദിയുടേയും അമിത് ഷായുടേയും അടുപ്പക്കാരനായി അവസരം നോക്കി കാലുമാറുമെന്ന് വ്യക്തമായപ്പോൾ  
നാഗമ്പടം ബസ് സ്റ്റാൻഡിൽ വച്ച് കണ്ട പരിചയം സൗഹൃദമായി; മകൾക്ക് വേണ്ടി ചെലവാകുന്ന പണത്തിന്റെ കണക്കെടുത്ത് സൂക്ഷിച്ച് ശകാരിച്ചു കൊണ്ടിരുന്ന പിതാവിനോടും തിരിഞ്ഞു നോക്കാതിരുന്ന അമ്മയോടുമുള്ള പിണക്കം കെവിനോടുള്ള പ്രണയമായി; ആ നീചർ അവനെ കൊല്ലാതെ വിട്ടിരുന്നുവെങ്കിൽ ഞങ്ങൾ എങ്ങോട്ടെങ്കിലും ഓടിപോകുമായിരുന്നു; പ്രിയതമൻ മടങ്ങി മൂന്ന് ദിവസമായിട്ടും ശാന്തമാകാത്ത മനസ്സുമായി നീനു