Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാഷ്ട്രപതി രാംനാദ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു; വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  

രാഷ്ട്രപതി രാംനാദ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു; വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു   

ന്യൂഡൽഹി: വെങ്കയ്യനായിഡു ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി രാം നഥ് കോവിന്ദ് സത്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിലാണ് ചടങ്ങ് നടന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി, കേന്ദ്രമന്ത്രിമാർ, മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, രാഷ്ട്രീയകക്ഷി നേതാക്കൾ ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. തുടർന്നു രാവിലെ പതിനൊന്നു മണിക്ക് വെങ്കയ്യ നായിഡു രാജ്യസഭയിലെത്തി അധ്യക്ഷ സ്ഥാനമേറ്റെടുക്കും.

ഇന്നു മുതൽ രാജ്യസഭാ നടപടികൾ വെങ്കയ്യയുടെ അധ്യക്ഷതയിലാകും. ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ ആറ് മൗലാന ആസാദ് റോഡിലേക്കു വെങ്കയ്യയുടെ താമസം മാറ്റം 18നു ശേഷമാകും. തൽക്കാലം 30, ഡോ. എ.പി.ജെ.അബ്ദുൽ കലാം റോഡിലെ വസതിയിൽ വെങ്കയ്യ തുടരും. വസതി മാറ്റത്തിനുള്ള ഒരുക്കങ്ങൾ നടക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP