Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

അപ്രതീക്ഷിതമായി വിജയ് രുപാനി ഗുജറാത്ത് മുഖ്യമന്ത്രിസ്ഥാനത്തേക്ക്; അവസാനം വരെ പ്രഥമ പരിഗണനയായിരുന്ന നിതിൻ പട്ടേൽ ഉപമുഖ്യമന്ത്രിയാകും

അപ്രതീക്ഷിതമായി വിജയ് രുപാനി ഗുജറാത്ത് മുഖ്യമന്ത്രിസ്ഥാനത്തേക്ക്; അവസാനം വരെ പ്രഥമ പരിഗണനയായിരുന്ന നിതിൻ പട്ടേൽ ഉപമുഖ്യമന്ത്രിയാകും

അഹദാബാദ്: ഗുജറാത്ത് നിയമസഭയിലെ മുതിർന്ന അംഗമായ വിജയ് രൂപാണി മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിച്ചിരുന്ന നിതിൻ പട്ടേലിനെ ഉപമുഖ്യമന്ത്രിയാക്കാനും തീരുമാനമായി.

കേന്ദ്ര മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ നിതിൻ ഗഡ്കരിയാണ് തീരുമാനം പ്രഖ്യാപിച്ചത്. അപ്രതീക്ഷിതമായാണ് വിജയ് രൂപാണി മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. 

ആനന്ദിബെൻ പട്ടേൽ രാജിവച്ചതിനെത്തുടർന്നാണു പുതിയ മുഖ്യമന്ത്രിയെ പാർട്ടിക്കു നിർദ്ദേശിക്കേണ്ടിവന്നത്. ഗുജറാത്തിൽ അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണു പുതിയ തീരുമാനം.

പാർട്ടിയെ വിജയത്തിലേക്ക് നയിക്കാൻ കഴിയുന്ന മുഖ്യമന്ത്രി ആരാണെന്ന് കണ്ടത്തൊൻ ബിജെപിയിൽ ചർച്ച നടന്നിരുന്നു. പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിലായിരുന്നു ചർച്ച. ഗുജറാത്തിൽ പാർട്ടിയുടെ ചുമതലയുള്ള ദിനേഷ് ശർമ, ട്രഷറർ സുരേന്ദ്ര പട്ടേൽ എന്നിവരും അമിത് ഷായുമായി പ്രത്യേകം ചർച്ച നടത്തിയിരുന്നു.

മന്ത്രിസഭയിലെ രണ്ടാമനായി കരുതുന്ന ആരോഗ്യമന്ത്രി നിതിൻ പട്ടേൽ, ഗുജറാത്ത് നിയമസഭയിലെ മുതിർന്ന അംഗമായ വിജയ് രൂപാണി, നിയമസഭാ സ്പീക്കറും ആദിവാസി നേതാവുമായ ഗണപത് വാസവ എന്നിവരെയാണ് പ്രധാനമായും പരിഗണിച്ചത്. നിതിൻ പട്ടേലിനാണ് സാധ്യത കൂടുതലുള്ളത് എന്നായിരുന്നു സൂചന. എന്നാൽ, വിജയ് രൂപാണിയെ മുഖ്യമന്ത്രിയാക്കാൻ പാർട്ടി നിർദ്ദേശിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP