Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്‌കൂളുകളിൽ നിർബന്ധിത ബംഗാളി പഠനം ഏർപ്പെടുത്തിയ മമതയുടെ തീരുമാനത്തിനെതിരെ തുടങ്ങിയ പ്രക്ഷോഭം ആളിപ്പടരുന്നു; പുതിയ സംസ്ഥാനം എന്ന ആവശ്യവുമായി ആയിരങ്ങൾ തെരുവിൽ; അനിശ്ചിതകാല ബന്ദിൽ നട്ടംതിരിഞ്ഞ് ഡാർജിലിങ്

സ്‌കൂളുകളിൽ നിർബന്ധിത ബംഗാളി പഠനം ഏർപ്പെടുത്തിയ മമതയുടെ തീരുമാനത്തിനെതിരെ തുടങ്ങിയ പ്രക്ഷോഭം ആളിപ്പടരുന്നു; പുതിയ സംസ്ഥാനം എന്ന ആവശ്യവുമായി ആയിരങ്ങൾ തെരുവിൽ; അനിശ്ചിതകാല ബന്ദിൽ നട്ടംതിരിഞ്ഞ് ഡാർജിലിങ്

ഡാർജിലിങ്: സ്‌കൂളുകളിൽ നിർബന്ധിത ബംഗാളി പഠനം ഏർപ്പെടുത്തിയ മമത ബാനർജിയുടെ തീരുമാനം ബംഗാളിന്റെ സമാധാനം കെടുത്തുന്നു. ഡാർജിലിങ് മേഖലയിൽ രൂക്ഷമായ പ്രക്ഷോഭം, ഗൂർഖാലാൻഡ് സംസ്ഥാനമെന്ന ആവശ്യവും വീണ്ടും ശക്തമാക്കിയിരിക്കുകയാണ്. ഗൂർഖാലാൻഡ് സംസ്ഥാം ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞദിവസം സമരം നടത്തിയ പ്രക്ഷോഭകർ പൊലീസുമായി പലേടത്തും ഏറ്റുമുട്ടി.

ഗൂർഖ ജനമുക്തി മോർച്ച (ജിജെഎം)യുടെ നേതൃത്വത്തിലാണ് ഡാർജിലിങ്ങിൽ ബംഗാൾ വിരുദ്ധ സമരം നടക്കുന്നത്. പ്രക്ഷോഭകർക്കുനേരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയതിലും കണ്ണീർവാകതം പ്രയോഗിച്ചതിലും പ്രതിഷേധിച്ച് മേഖലയിൽ അനിശ്ചിതകാല ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ജിജെഎം. ഡാർജിലിങ്ങിലെ പൊലീസ് ഔട്ട് പോസ്റ്റുകളിലൊന്നിന് പ്രവർത്തകർ തീയിട്ടു. തുടർന്ന് ജിജെഎം ഓഫീസിൽ പരിശോധന നടത്തിയ പൊലീസ്, അവിടെനിന്ന് അമ്പും വില്ലുകളും തോക്കുകളും പിടിച്ചെടുത്തു.

മൂന്നിടത്തായി പ്രവർത്തകർ സംഘടിക്കുന്നുവെന്ന വിവരത്തെത്തുടർന്നാണ് പൊലീസ് പരിശോധന നടത്തിയതെന്ന് ഡാർജിലിങ് എസ്‌പി. അഖിലേഷ് ചതുർവേദി പറഞ്ഞു. പടക്കങ്ങളും ബോംബുണ്ടാക്കുന്നതിനുള്ള സാമഗ്രികളും പിടിച്ചെടുത്തിട്ടുണ്ട്. പൊലീസിന് നേർക്ക് പ്രവർത്തകർ പെട്രോൾ ബോംബുകളും കല്ലും എറിഞ്ഞതായി ഡാർജിലിങ്ങിൽ ക്യാമ്പ് ചെയ്ത് പൊലീസ് നടപടികൾക്ക് നേതൃത്വം നൽകുന്ന എസ്.എൻ.ഗുപ്ത പറഞ്ഞു. മാധ്യമ പ്രവർത്തകർ സഞ്ചരിച്ച വാഹനവും ഇവർ തീയിട്ടു.

പൊലീസ് നടപടിക്കെതിരെ പ്രതികരിക്കാൻ ജിജെഎം തലവൻ ബിമൽ ഗുരുങ് പ്രദേശവാസികളോട് ആഹ്വാനം ചെയ്തു. ഗൂർഖാലാൻഡ് എന്ന ആവശ്യം സാധിക്കുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഡാർജിലിങ് മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജിയും വ്യക്തമാക്കി. നിയമലംഘകരോട് യാതൊരു ദാക്ഷിണ്യവും വേണ്ടെന്ന് നിർദ്ദേശിച്ചിട്ടുള്ളതായും മുഖ്യമന്ത്രി വ്യക്തമാക്കി.

ഡാർജിലിങ് മേഖലയിൽ കൂടുതൽ സേനയെ വിന്യസിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. നിലവിൽ ആയിരത്തോളം പൊലീസുകാർ അവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്. 400 അർധസൈനികരെക്കൂടി അവിടേക്ക് കേന്ദ്രം നിയോഗിച്ചിട്ടുണ്ട്. ചിരവൈരികളായിരുന്ന ഗൂർഖ നാഷണൽ ലിബറേഷൻ ഫ്രണ്ടുമായി ചേർന്നതോടെയാണ് ജിജെഎമ്മിന്റെ സമരം ശക്തിപ്രാപിച്ചത്. തൃണമൂൽ കോൺഗ്രസ്സുമായുള്ള സഖ്യം പിരിഞ്ഞാണ് ലിബറേഷൻ ഫ്രണ്ട് ജിജെഎമ്മുമായി ചേർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP