Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബലാബലത്തിനൊടുവിൽ കോൺഗ്രസിന് നേട്ടം; രണ്ട് വിമത കോൺഗ്രസ് എംഎൽഎമാരുടെ വോട്ട് അസാധു ആക്കണമെന്ന ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചതോടെ ബിജെപിക്ക് കനത്ത തിരിച്ചടി; ഒരു ബിജെപി എംഎൽഎ കൂറുമാറി കോൺഗ്രസിന് വോട്ടു ചെയ്തെന്ന് വെളിപ്പെടുത്തി രംഗത്ത്; അഹമ്മദ് പട്ടേലിന് വിജയപ്രതീക്ഷ; വോട്ടെണ്ണൽ തടസ്സപ്പെടുത്തി ബിജെപി അംഗങ്ങൾ

ബലാബലത്തിനൊടുവിൽ കോൺഗ്രസിന് നേട്ടം; രണ്ട് വിമത കോൺഗ്രസ് എംഎൽഎമാരുടെ വോട്ട് അസാധു ആക്കണമെന്ന ആവശ്യം  തെരഞ്ഞെടുപ്പ് കമ്മീഷൻ  അംഗീകരിച്ചതോടെ ബിജെപിക്ക് കനത്ത തിരിച്ചടി; ഒരു ബിജെപി എംഎൽഎ കൂറുമാറി കോൺഗ്രസിന് വോട്ടു ചെയ്തെന്ന് വെളിപ്പെടുത്തി രംഗത്ത്; അഹമ്മദ് പട്ടേലിന് വിജയപ്രതീക്ഷ; വോട്ടെണ്ണൽ തടസ്സപ്പെടുത്തി ബിജെപി അംഗങ്ങൾ

അഹമ്മദാബാദ്: സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറി അഹമ്മദ് പട്ടേലിന്റെ രാഷ്ട്രീയ ഭാവി നിർണയിക്കുന്ന ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനെ ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ കോൺഗ്രസിന് നേട്ടം. രണ്ട് വിമത എംഎൽഎമാരുടെ വോട്ട് റദ്ദാക്കണമെന്ന കോൺഗ്രസിന്റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചു. ഇരുവരുടെയും വോട്ട് അസാധുവാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. അംഗീകൃത ഏജന്റിനെ മാത്രമേ ബാലറ്റ് പേപ്പർ കാണിക്കാവൂ എന്നും മറിച്ച് അമിത് ഷായെ കാണിച്ചത് ചട്ടവിരുദ്ധമാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. ഈ തീരുമാനത്തോടെ അഹമ്മദ് പട്ടേൽ വിജയത്തിലേക്ക് അടുക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്സ്.

അതേസമയം ബിജെപി ക്യാമ്പിലുള്ള എംഎൽഎയെയും കോൺഗ്രസ് മറുകണ്ടം ചാടിച്ചു. നളിൻ കൊട്ടാഡിയ എംഎൽഎ താൻ വോട്ടു ചെയ്തത് കോൺഗ്രസിനാണെന്ന് വ്യക്തമാക്കി ഫേസ്‌ബുക്ക് പോസ്റ്റിട്ടു. ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് അദ്ദേഹം താൻ വോട്ട് ചെയ്തത് കോൺഗ്രസിനാണെന്ന് വ്യക്തമാക്കിയത്. ഇത് അമിത് ഷായെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയായി മാറി.

ഗുജാറാത്തിലെ രാഷ്ട്രീയ ചൂട് ഡൽഹിയിലെ നേതാക്കളും ഏറ്റെടുത്തതോടെ തെരഞ്ഞെടുപ്പ് കമ്മീഷനെ കോൺഗ്രസ്, ബിജെപി നേതാക്കൾ കണ്ടിരുന്നു. വോട്ടെണ്ണൽ ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെും നിയമ മന്ത്രി രവിശങ്കർ പ്രസാദിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത്.

രാവിലെ കോൺഗ്രസ് ഇത്തരമൊരു ആരോപണം ഉന്നയിച്ചിരുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി. റിട്ടേണിങ് ഓഫീസർക്കും രണ്ട് സ്വതന്ത്ര നിരീക്ഷകർക്കും വോട്ടിങ് പ്രക്രിയ സംബന്ധിച്ച് പരാതികളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ വോട്ടെണ്ണലിനു തൊട്ടുമുൻപ് കോൺഗ്രസ് പരാതിയുമായി വരികയായിരുന്നെന്നും ബിജെപി ആരോപിച്ചു.

രണ്ട് എംഎ‍ൽഎമാരുടെ വോട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതിനെത്തുടർന്നാണ് ഗുജറാത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അനിശ്ചിതമായി വൈകുന്നത്. ബിജെപിക്ക് വോട്ടുചെയ്തുവെന്ന ആരോപണം നേരിടുന്ന രണ്ട് എംഎ‍ൽഎമാരുടെ വോട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
രാഘവ്ജി പട്ടേൽ, ഭോല ഗോഹിൽ എന്നിവർ ബാലറ്റ് പേപ്പർ കോൺഗ്രസിന്റെയും ബിജെപിയുടെയും ഏജന്റുമാരെ കാണിച്ചുവെന്നാണ് ആരോപണം. ബിജെപി അധ്യക്ഷനും രാജ്യസഭാ സ്ഥാനാർത്ഥിയുമായ അമിത് ഷായെയും ബാലറ്റ് പേപ്പർ കാണിച്ചുവെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഉണ്ടെന്നും കോൺഗ്രസ് അവകാശപ്പെടുന്നു.

കോൺഗ്രസിന്റെ പരാതി തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കുന്നതിനിടെ നാടകീയ നീക്കങ്ങളാണ് രാജ്യതലസ്ഥാനത്ത് അരങ്ങേറിയത്. കേന്ദ്രമന്ത്രിമാരും മുതിർന്ന ബിജെപി നേതാക്കളും അടക്കമുള്ളവർ സമ്മർദ്ദ നീക്കങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തെത്തി. കോൺഗ്രസ് നേതാക്കളായ ആനന്ദ് ശർമ, രൺദീപ് സുർജേവാല എന്നിവർ തിരഞ്ഞെടുപ്പു് കമ്മീഷനെ കണ്ടു. ഇതിനു പിന്നാലെയാണ് കേന്ദ്ര മന്ത്രിമാരായ അരുൺ ജെയ്റ്റ്ലി, രവി ശങ്കർ പ്രസാദ്, നിർമല സീതാരാമൻ, മുക്താർ അബ്ബാസ് നഖ്വി, പീയുഷ് ഗോയൽ, ധർമേന്ദ്ര പ്രധാൻ എന്നിവരും തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തെത്തിയത്. വീണ്ടും കോൺഗ്രസ് സംഘം തിരഞ്ഞെടുപ്പ് കമ്മീഷനെ കാണുമെന്നാണ് റിപ്പോർട്ട്.

45 മിനിറ്റ് വൈകി പുനരാരംഭിച്ച വോട്ടെണ്ണലാണു കോൺഗ്രസിന്റെ പരാതിയെത്തുടർന്നു വൈകിയത്. രണ്ട് വിമത എംഎൽഎമാരുടെ വോട്ടുകൾ റദ്ദാക്കണമെന്ന കോൺഗ്രസിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയതോടെയാണ് വീണ്ടും വോട്ടെണ്ണൽ തുടങ്ങുന്നത്. കോൺഗ്രസിന്റെ പരാതി പരിശോധിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഡൽഹിയിൽ പ്രത്യേകയോഗം ചേർന്ന ശേഷമാണ് പരാതി തള്ളിയത്.

രണ്ട് കോൺഗ്രസ് വിമത എംഎൽമാർ വോട്ടു ചെയ്തശേഷം അമിത് ഷായെ ബാലറ്റ് പേപ്പർ കാണിച്ചെന്നാണു കോൺഗ്രസിന്റെ ആരോപണം. 182 അംഗ നിയമസഭയിൽ നിലവിലുള്ള 176 എംഎൽഎമാരും വോട്ടു രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് ഉച്ചകഴിഞ്ഞു രണ്ടരയോടെ അവസാനിച്ചു. അമിത് ഷായും സ്മൃതിയും വിജയമുറപ്പിച്ച തിരഞ്ഞെടുപ്പിൽ അഹമ്മദ് പട്ടേലിന്റെ ഫലത്തിലാണ് ആകാംക്ഷ നിലനിൽക്കുന്നത്. അഹമ്മദ് പട്ടേലിന് ജയിക്കാൻ 45 വോട്ടാണ് വേണ്ടത്.

182 അംഗ നിയമസഭയിൽ നിലവിലുള്ള 176 എംഎൽഎമാരും വോട്ടു രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് ഉച്ചകഴിഞ്ഞു രണ്ടരയോടെ അവസാനിച്ചു. അമിത് ഷായും സ്മൃതിയും വിജയമുറപ്പിച്ച തിരഞ്ഞെടുപ്പിൽ അഹമ്മദ് പട്ടേലിന്റെ ഫലത്തിലാണ് ആകാംക്ഷ നിലനിൽക്കുന്നത്. അഹമ്മദ് പട്ടേലിന് ജയിക്കാൻ 45 വോട്ടാണ് വേണ്ടത്.

എംഎൽഎമാർ കൂറുമാറിയതോടെ കോൺഗ്രസ് രാജ്യസഭാ സ്ഥാനാർത്ഥി അഹമ്മദ് പട്ടേലിന്റെ സാധ്യതകൾ മങ്ങിയിരുന്നു. 7 എംഎൽഎമാരാണ് കോൺഗ്രസിനെതിരെ വോട്ട് ചെയ്തത്. ഇതിനിടയിലാണ് ബാലറ്റ് പേപ്പർ ബിജെപി പ്രതിധിയെ ഉയർത്തികാട്ടിയ വിമത എംഎൽഎമാരുടെ വോട്ട് റദ്ദാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഗുജറാത്തിൽ ഒഴിവുള്ള മൂന്നു സീറ്റിൽ നാലു പേരാണു മത്സരിക്കുന്നത്. അമിത് ഷാ, സ്മൃതി ഇറാനി, രാജ്പുട്ട് എന്നിവരാണു ബിജെപിയുടെ സ്ഥാനാർത്ഥികൾ. മുതിർന്ന നേതാവ് അഹമ്മദ് പട്ടേലാണ് കോൺഗ്രസ് സ്ഥാനാർത്ഥി. ബിജെപിക്കായി മൽസരരംഗത്തുള്ള പാർട്ടി ദേശീയ അധ്യക്ഷൻ കൂടിയായ അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവർക്ക് വിജയം ഉറപ്പാണെങ്കിലും, കോൺഗ്രസിനായി രംഗത്തുള്ള മുതിർന്ന നേതാവ് അഹമ്മദ് പട്ടേലിന്റെ കാര്യമാണ് സംശയത്തിലുള്ളത്. പട്ടേലിനെ 'വെട്ടാൻ' ബിജെപി നിയോഗിച്ചിരിക്കുന്ന പഴയ കോൺഗ്രസുകാരൻ കൂടിയായ ബൽവന്ത്സിങ് രജ്പുട്ടിന്റെ സാന്നിധ്യമാണ് തിരഞ്ഞെടുപ്പു പോരാട്ടത്തിന് ചൂടേറ്റിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP