Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാവധാനം മരിക്കാനായി ജയലളിതയ്ക്കു വിഷം കൊടുത്തതു ശശികലയെന്ന ആരോപണം സജീവമാക്കിയുള്ള കസേരകയറ്റം; അവിഹിത ഇടപെടലിനെതിരേ മോദി മുന്നറിയിപ്പു നല്കിയപ്പോൾ സഹായിയായ നഴ്‌സിനെക്കൊണ്ട് വിഷം കുത്തിവയ്‌പ്പിച്ചെന്ന ആരോപണം ഇപ്പോഴും സജീവം; വീഡിയോക്കടക്കാരി ശശികലയുടെ വരവ് സർവരേയും ഭയപ്പെടുത്തിക്കൊണ്ട്

സാവധാനം മരിക്കാനായി ജയലളിതയ്ക്കു വിഷം കൊടുത്തതു ശശികലയെന്ന ആരോപണം സജീവമാക്കിയുള്ള കസേരകയറ്റം; അവിഹിത ഇടപെടലിനെതിരേ മോദി മുന്നറിയിപ്പു നല്കിയപ്പോൾ സഹായിയായ നഴ്‌സിനെക്കൊണ്ട് വിഷം കുത്തിവയ്‌പ്പിച്ചെന്ന ആരോപണം ഇപ്പോഴും സജീവം; വീഡിയോക്കടക്കാരി ശശികലയുടെ വരവ് സർവരേയും ഭയപ്പെടുത്തിക്കൊണ്ട്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ഒരു നൂറ്റാണ്ടു മുമ്പത്തെ സ്വേച്ഛാധിപതിമാരായ ഭരണാധികാരികളെ ഓർമിപ്പിക്കുന്ന രീതിയിലാണു ശശികലയുടെ കടന്നു വരവ്. വിഷം കൊടുത്തതു ജയലളിതയെ കിടിപ്പിലാക്കി സാവധാനം കൊലയ്ക്കു കൊടുത്തത് എന്നതടക്കമുള്ള ആരോപണങ്ങൾ സജീവമായി നിലനിൽക്കുമ്പോഴാണ് ജയലളിതയ്ക്കു പകരമായി ശശികല മുഖ്യമന്ത്രിയാകുന്നത് എന്നത് വിരോധാഭാസമാകുന്നു.

ചിന്നമ്മ ശശികല തമിഴ്‌നാടിന്റെ ഭരണസാരഥിയാകുമ്പോൾ തെഹൽക റിപ്പോർട്ട് വീണ്ടും ചർച്ചയാകുകയാണ്. സാവാധനം മരിക്കാനായി ശശികല ജയലളിതയ്ക്കു വിഷം കൊടുത്തുവെന്നായിരുന്നു ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ. ശശികലയുടെ അവിഹിത ഇടപെടലിനെക്കുറിച്ച് ജയലളിതയ്ക്കു നരേന്ദ്ര മോദി മുന്നറിയിപ്പു നല്കിയിരുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

ജയലളിത വിടവാങ്ങിയതിനു പിന്നാലെതന്നെ അണ്ണാ ഡിഎംകെയെ കൈപ്പടിയിൽ ഒതുക്കാനുള്ള തന്ത്രങ്ങൾ തോഴി ശശികല അണിയറയിൽ ഒരുക്കിയിരുന്നു. ജയലളിതയുടെ അനന്തരാവകാശി താൻ തന്നെയാണെന്ന് പ്രഖ്യാപിക്കും വിധമായിരുന്ന ശശികലയുടെ ഇടപെടലുകൾ. അണ്ണാ ഡിഎംകെയുടെ ജനറൽ സെക്രട്ടറിയായി ശശികല വരുമെന്നും താമസിയാതെ മുഖ്യമന്ത്രിയാകുമെന്നുമുള്ള വിലയിരുത്തലുകൾ നേരത്തേയുണ്ടായിരുന്നു.

അതേസമയം മുഖ്യമന്ത്രി പദത്തിലേറിയാലും ശശികലയെ കാത്തിരിക്കുന്നത് എളുപ്പമുള്ള ദിനങ്ങളായിരിക്കില്ല. ജയയുടെ മരമത്തിലെ വിഷത്തിന്റെ സാന്നിധ്യം ഇനിയിച്ചും ചർച്ചയാകുകയാണെങ്കിൽ ശശികലയുടെ നേർക്ക് വീണ്ടും ആരോപണം ഉയരാം. 1988 മുതൽ ജയലളിതയുടെ വലംകൈയായിരുന്നു ശശികല. എന്നാൽ 2011ൽ ഈ ബന്ധത്തിൽ വിള്ളൽ വന്നു. അവരെ ജയലളിത സ്വവസതിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. പിന്നീട് മാപ്പ് കൊടുത്ത് ഒപ്പം കൂട്ടുകയായിരുന്നു.

ഈ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട് തെഹൽകയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലായിരുന്നു ജയയേയും ശശികലയേയും തെറ്റിച്ചതെന്നും തെഹൽക്ക വെളിപ്പെടുത്തിയിരുന്നു. ഇതിനൊപ്പം ജയയുടെ മരണത്തിൽ വിഷത്തിന്റെ സാന്നിധ്യവും ചർച്ചയായി.

തഞ്ചാവൂർ മന്നാർഗുഡിയിലെ തേവർ കുടുംബാംഗമായ ശശികല-ജയലളിത സൗഹൃദം മൂന്ന് ദശാബ്ദക്കാലം നീണ്ടുനിന്നു. എം.ജി.ആറിന്റെ കാലത്ത് പാർട്ടിയുടെ പ്രചാരണവിഭാഗം സെക്രട്ടറിയായിരിക്കവെ അന്നത്തെ കടലൂർ ജില്ല കലക്ടറായിരുന്ന വി എസ്. ചന്ദ്രലേഖയാണ് ശശികലയെ ജയലളിതക്ക് പരിചയപ്പെടുത്തിയത്. വിഡിയോ കാസറ്റ് വിൽപന കേന്ദ്രം നടത്തിയിരുന്ന ശശികല വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകളും മറ്റും വിഡിയോ എടുത്തു നൽകുകയും ചെയ്തിരുന്നു. പിന്നീട് ജയലളിതയുടെ മുഴുവൻ പരിപാടികളുടെ വിഡിയോ ഷൂട്ടിങ് ചുമതല ശശികലക്കായിരുന്നു.

തുടർന്നാണ് ശശികല-ജയലളിത ബന്ധം ശക്തിപ്പെട്ടത്. തമിഴ്‌നാടിന്റെ അധികാരം ജയലളിതയുടെ കൈയിലെത്തിയതോടെ ശശികലയും കരുത്തയായി. കുപ്രസിന്ധമായ 'മന്നാർഗുഡി മാഫിയ' ഭരണത്തെ നിയന്ത്രിച്ചു. പനീർശെൽവമെന്ന മുഖ്യമന്ത്രി പോലും ഈ മാഫിയയുടെ സൃഷ്ടിയാണെന്ന് കരുതുന്നവരുണ്ട്. ഏതായാലും ഈ മാഫിയയെ ജയലളിതയുമായി അകറ്റിയത് മോദിയാണെന്നാണ് തെഹൽക്ക പറഞ്ഞത്. പിന്നീട് അടുത്തപ്പോഴും ശശികലയെ കൃത്യമായ അകലത്തിൽ ജയലളിത നിർത്തിയെന്നതാണ് വസ്തുത.

അനധികൃത സ്വത്ത് സമ്പാദനക്കേസ് പോലും ശശികലയും ബന്ധുക്കളും കാരണമുണ്ടായതായിരുന്നു. ജയയുടെ ഭരണത്തിന് കീഴിൽ അവർ നടത്തിയ ഇടപെടലുകളുടെ ബാക്കി പത്രം. 2011 ഡിസംബർ 19ന് ശശികല, ഭർത്താവ് നടരാജൻ, ദത്തുപുത്രൻ വി എൻ സുധാകരൻ ഉൾപ്പെടെ 13 പേരെ ജയലളിത പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് 2012 മാർച്ച് 31ന് ശശികലയ്ക്ക് പാർട്ടിയിലേക്ക് തിരിച്ചുവരാൻ തലൈവി അവസരമൊരുക്കി.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ബെംഗളൂരുവിലെ പ്രത്യേക കോടതി ജയലളിതയ്ക്കും ശശികലയ്ക്കും നാല് വർഷത്തെ തടവ് വിധിച്ചു. ജയലളിതയോട് 100 കോടി പിഴയടയക്കാനും ആവശ്യപ്പെട്ടു. എന്നാൽ ഹൈക്കോടതി ഇവരെ കുറ്റവിമുക്തരാക്കിയപ്പോഴായിരുന്നു ഇത്. അതിന് ശേഷം ജയയുടെ വീട്ടിലെത്തിയ ശശികല സമർത്ഥമായി കരുക്കൾ നീക്കി. ജയയ്ക്ക് ആർക്കും സംശയം തോന്നാത്ത തരത്തിൽ വിഷം നൽകിയെന്നാണ് ആരോപണം. അങ്ങനെ ആരോഗ്യവതിയായിരുന്ന ജയ മരണത്തിലേക്ക് വീണു.

ജയിൽ മോചനം വരെ ജയയ്ക്ക് ഇത്രയധികം അസുഖമുണ്ടെന്ന് ആർക്കും അറിയില്ലായിരുന്നു. എന്നാൽ ജയിൽ വാസത്തിന് ശേഷം തിരിച്ചെത്തിയ ജയ പതിയെ കിടപ്പിലായി. കുറ്റവിമുക്തയാക്കപ്പെട്ട് മുഖ്യമന്ത്രിയായപ്പോഴും ജയ മിക്കപ്പോഴും ഓഫീസിൽ എത്താറില്ലായിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് പൂർണ്ണമായും ആരോഗ്യം നഷ്ടമായി. എവിടെ വേണമെങ്കിലും എത്തിച്ച് ജയയെ ചികിൽസിപ്പിക്കാമായിരുന്നു. അതിനും ശ്രമിച്ചില്ല. അവയവങ്ങളെ ഓരോന്നോരാന്നായി തളർത്തുന്ന വിഷം ജയയുടെ ശരീരത്തിൽ ചെന്നിരിക്കാമെന്നാണയിരുന്നു ആരോപണം. 2012ലെ തെഹൽക്കാ റിപ്പോർട്ട് കൂടിയാകുമ്പോൾ ഇതിന് സാധ്യത ഏറെയാണെന്നും വിലയിരുത്തുന്നു.

2011ൽ ജയലളിതയെ വകവരുത്തി മുഖ്യമന്ത്രിയാകാനുള്ള ശശികലയുടെ ശ്രമം തടഞ്ഞത് തെഹൽക്ക വിശദമായി റിപ്പോർട്ട് ചെയ്തിരുന്നു. മലയാള മാദ്ധ്യമ പ്രവർത്തകനായ ജീമോൻ ജേക്കബായിരുന്നു ഈ വാർത്ത എഴുതിയത്. ഇത് മനസ്സിലാക്കിയാണ് ശശികലയെ ജയ പുറത്താക്കിയത്. അതിന് കാരണക്കാരൻ മോദിയും. എന്നാൽ ജയയുടെ സംസ്‌കാര ചടങ്ങിനെത്തിയ മോദി ശശികലയെ തലയിൽ കൈവച്ച് ആശ്വസിപ്പിക്കുകയാണ് ഉണ്ടായത്.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP