Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്തുകൊണ്ടാണ് മുന്നണി വിടുമെന്ന് ഉറപ്പായിട്ടും നായിഡുവിന്റെ ആവശ്യം മോദി നിരസിച്ചത്? എന്താണ് ഈ സ്‌പെഷ്യൽ സ്റ്റാറ്റസ്? മോദി നിരസിച്ചത് രാഹുൽ നൽകുമോ?

എന്തുകൊണ്ടാണ് മുന്നണി വിടുമെന്ന് ഉറപ്പായിട്ടും നായിഡുവിന്റെ ആവശ്യം മോദി നിരസിച്ചത്? എന്താണ് ഈ സ്‌പെഷ്യൽ സ്റ്റാറ്റസ്? മോദി നിരസിച്ചത് രാഹുൽ നൽകുമോ?

ഹൈദരാബാദ്: ഒടുവിൽ ബിജെപി സഖ്യത്തിൽ നിന്നും ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടി (ടിഡിപി) വിട്ടു. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നൽകണമെന്ന ആവശ്യം പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചാണ് നായിഡവും കൂട്ടാളികളും എൻഡിയെയിൽ നിന്നും പടിയിറങ്ങിയത്. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നൽകണമെന്ന ആവശ്യം മോദി നിരസിച്ചതാണ് ടിഡിപി അംഗങ്ങളെ ചൊടിപ്പിച്ചത്.

ആന്ധ്രാപ്രദേശിന് പ്രത്യേക പദവി വേണമെന്ന ആവശ്യം ബിജെപി.യും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അംഗീകരിക്കാതിരുന്നതിനെത്തുടർന്നാണ് ടിഡിപി എൻഡിഎ സഖ്യം വിട്ടത്. ആന്ധാപ്രദേശ് പുനഃസംഘടനാ നിയമം അനുസരിച്ച പ്രത്യേക പദവി നൽകാമെന്ന് വാഗ്ദാനമുണ്ടെന്നും കേന്ദ്ര സർക്കാർ അതംഗീകരിക്കണമെന്നും മാത്രമാണ് ആവശ്യപ്പെട്ടതെന്ന് ടി.ഡി.പി. അധ്യക്ഷൻ ചന്ദ്രബാബു നായിഡു പറയുന്നു.

എന്നാൽ, അത്തരമൊരു കരാർ ഇല്ലെന്നതാണ് യാഥാർഥ്യം. ആന്ധ്രപ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിച്ചപ്പോൾ 2014-ൽ ഉണ്ടാക്കിയതാണ് പുനഃസംഘടനാ നിയമം. ഇതിൽ ആന്ധ്രയ്ക്ക് പ്രത്യേക പദവി നൽകാമെന്ന വാഗ്ദാനമില്ല. മറിച്ച, തെലങ്കാന സംസ്ഥാനം രൂപീകരിക്കുമ്‌ബോൾ വിഭവങ്ങളിലുണ്ടാകുന്ന കുറവ് പരിഹരിക്കാൻ കേന്ദ്രസഹായം ലഭ്യമാക്കുമെന്നാണ് ഉണ്ടായിരുന്നത്. ഇതിനെയാണ് പ്രത്യേകപദവിയെന്ന് ടി.ഡി.പി. വ്യാഖ്യാനിക്കുന്നത്.

സംസ്ഥാനത്തിന്റെ പിന്നോക്ക മേഖലകൾക്ക് കേന്ദ്രം പ്രത്യേക സഹായം നൽകുമെന്നും നികുതി പങ്കുവെക്കുന്നതിലുൾപ്പെടെ ആന്ധ്രയ്ക്ക് അഞ്ചുവർഷത്തേ്ക്ക് പ്രത്യേക പരിഗണന നൽകുമെന്നും നിയമത്തിൽ പറഞ്ഞിരുന്നു. എന്നാൽ, പുനഃസംഘടനാ നിയമം രാജ്യസഭയിൽ ചർച്ച ചെയ്യുന്നതിനിടെ, 2014 ഫെബ്രുവരി 20-ന് അന്നത്തെ പ്രധാനമന്ത്രി മന്മോഹൻ സിങ് പറഞ്ഞ വാക്കുകളിൽ പിടിച്ച് സമ്മർദമുന്നയിക്കുകയാണ് ടി.ഡി.പി ചെയ്തത്

തെലങ്കാന വിഭജിച്ചശേഷമുള്ള ആന്ധ്രപ്രദേശ് സംസ്ഥാനത്തിന് അഞ്ചുവർഷത്തേക്ക് സ്‌പെഷ്യൽ കാറ്റഗറി സ്റ്റാറ്റസ് നീട്ടിനൽകും എന്നായിരുന്നു മന്മോഹന്റെ പ്രസ്താവന. എന്നാൽ, 14-ാം ധനകാര്യകമ്മീഷൻ ആന്ധ്രപ്രദേശിന് അത്തരമൊരു പദവി നൽകുന്ന കാര്യം പരാമർശിച്ചിട്ടില്ലെന്ന് തുടർന്ന് അധികാരത്തിൽവന്ന ബിജെപി. സർക്കാർ വ്യക്തമാക്കുന്നു. വൈ.വി റെഡ്ഡി അദ്ധ്യക്ഷനായ പതിനാലാം ധനകാര്യ കമ്മിഷൻ സ്‌പെഷ്യൽ കാറ്റഗറി പദവി നൽകിയിട്ടുള്ളത് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും മറ്റു മൂന്ന് സംസ്ഥാനങ്ങൾക്കുമാണ്.

സ്‌പെഷ്യൽ കാറ്റഗറി പദവിയിൽ വരുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നികുതി വിഹിതം 32 ശതമാനത്തിൽനിന്ന് 42 ശതനമാനമായി വർധിപ്പിക്കണമെന്ന് കമ്മീഷൻ നിർദേശിക്കുന്നു. കേന്ദ്രം കൂടുതൽ സാമ്ബത്തിക സഹായം ഈ സംസ്ഥാനങ്ങൾക്ക് നൽകണമെന്നും നിർദേശമുണ്ട്. ആന്ധ്രപ്രദേശിന് കേന്ദ്ര സഹായം വർധിപ്പിക്കണമെന്ന് കമ്മിഷൻ നിർദേശിക്കുന്നുണ്ടെങ്കിലും അതിനെ പ്രത്യേക പദവിയിൽ ഉൾപ്പെടുത്തിയിട്ടില്ല.

പ്രത്യേക പദവി നൽകിയാൽ, കേന്ദ്ര പദ്ധതികളിൽ 90 ശതമാനം ഫണ്ടും കേന്ദ്രസർക്കാർ നൽകേണ്ടിവരും. നിലവിൽ 60 ശതമാനം ഫണ്ട് കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് ഇത്തരം പദ്ധതികളിൽ വഹിക്കുന്നത്. സ്‌പെഷ്യൽ കാറ്റഗറിയിലുള്ള സംസ്ഥാനങ്ങൾക്ക് നൽകുന്ന രീതിയിൽ ആന്ധ്രപ്രദേശിന് ഫണ്ട് നൽകാൻ തയ്യാറാണെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പ്രത്യേക പദവി നൽകാനാവില്ലെന്ന് സർക്കാർ നിലപാടെടുത്തതോടെയാണ് ടി.ഡി.പി. എൻഡിയെ മുന്നണി വിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP