Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മമതയേയും പാർട്ടിയേയും ബംഗാളിൽ നിന്ന് പിഴുതെറിയും;'കടുവ'കളുടെ മടയിൽ പോയി വെല്ലുവിളിച്ച് അമിത്ഷാ; 'ബിജെപി ബംഗാൾ വിരോധികളല്ല, മമതാ വിരോധികളാണ്'ബിജെപി അധ്യക്ഷൻ

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മമതയേയും പാർട്ടിയേയും ബംഗാളിൽ നിന്ന് പിഴുതെറിയും;'കടുവ'കളുടെ മടയിൽ പോയി വെല്ലുവിളിച്ച് അമിത്ഷാ; 'ബിജെപി ബംഗാൾ വിരോധികളല്ല, മമതാ വിരോധികളാണ്'ബിജെപി അധ്യക്ഷൻ

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: വരാനിരിക്കുന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മമതാ ബാനർജിയേയും തൃണമൂൽ കോൺഗ്രസിനേയും പശ്ചിമബംഗാളിൽ നിന്ന് പിഴുതെറിയുമെന്ന് ആഹ്വാനവുമായി ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സന്ദർശനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കൊൽക്കത്തയിൽ യുവ സ്വാഭിമാൻ സമാവേശ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അമിത് ഷാ.

പാർട്ടി സ്ഥാപകനായ ശ്യാമപ്രസാദ് മുഖർജിയുടെ ജന്മസ്ഥലമായ ബംഗാളിൽ മാറ്റം കൊണ്ടുവരാൻ സാധിച്ചില്ലെങ്കിൽ മറ്റു 19 സംസ്ഥാനങ്ങളിൽ ബിജെപി അധികാരം കയ്യാളുന്നതിൽ അർഥമില്ല. ബിജെപി ബംഗാൾ വിരോധികളല്ല, മമതാ വിരോധികളാണെന്നും അദ്ദേഹം പറഞ്ഞു.

ദേശസുരക്ഷ മുൻനിർത്തി ബംഗ്ലാദേശിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്ന് അസം എൻ.ആർ.സി വിഷയത്തെ പരാമർശിച്ച് ഷാ പറഞ്ഞു. 'ബംഗ്ലാദേശിൽനിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്നത് എന്തിനാണെന്നാണ് ഞങ്ങൾക്ക് മമതാ ബാനർജിയോട് ചോദിക്കാനുള്ളത്'. രാഹുൽ ഗാന്ധിയും വിഷയത്തിൽ നിലപാടു വ്യക്തമാക്കുന്നില്ല. ഇതിനു പിന്നിൽ കോൺഗ്രസിന്റെ വോട്ടു ബാങ്ക് രാഷ്ട്രീയമാണ്- അമിത് ഷാ ആരോപിച്ചു.

എൻ ആർ സി വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനമായിരുന്നു മമത നടത്തിയിരുന്നത്. അതേസമയം അമിത് ഷായുടെ റാലിക്കു ബദലായി തൃണമൂൽ കോൺഗ്രസ് കൊൽക്കത്തയിൽ ധിക്കാർ ദിവസ് ആചരിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP