Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗാന്ധി മരിച്ചപ്പോൾ മധുരപലഹാരം നല്കി ആഘോഷം നടത്തിയ് ആരാണ്? ആശയങ്ങളെ നേരിടാൻ കഴിയാത്ത ആർഎസ്എസ് ആക്രമണത്തിനു മുതിരുന്നു; കേന്ദ്രമന്ത്രി കിരൺ റിജ്ജുവിന് ശക്തമായ മറുപടി നല്കി സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി

ഗാന്ധി മരിച്ചപ്പോൾ മധുരപലഹാരം നല്കി ആഘോഷം നടത്തിയ് ആരാണ്? ആശയങ്ങളെ നേരിടാൻ കഴിയാത്ത ആർഎസ്എസ് ആക്രമണത്തിനു മുതിരുന്നു; കേന്ദ്രമന്ത്രി കിരൺ റിജ്ജുവിന് ശക്തമായ മറുപടി നല്കി സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി

ന്യൂഡൽഹി: സൈനികർ മരിക്കുമ്പോൾ ഇടതുപക്ഷം ആഘോഷിക്കുകയാണെന്ന വിവാദ പരാമർശമുന്നയിച്ച കേന്ദ്ര മന്ത്രി കിരൺ റിജ്ജുവിനു ശക്തമായ മറുപടിയുമായി സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാഷ്ട്രപിതാവ് ഗാന്ധിജി കൊല്ലപ്പെട്ടപ്പോൾ ആഘോഷിച്ചത് ആരാണെന്ന ചോദ്യമാണ് റിജ്ജുവിനോട് യെച്ചൂരി ചോദിച്ചത്.

ഇന്ത്യാ ചൈന യുദ്ധത്തിൽ ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടപ്പോൾ ഇടതുപക്ഷം ആഘോഷിച്ചുവെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമർശം. ഇതിന് ട്വിറ്ററിലൂടെയാണ് യെച്ചൂരി മറുപടി നല്കിയത്.

ഗാന്ധി കൊല്ലപ്പെട്ടപ്പോൾ ആർഎസ്എസുകാർ മധുരപലഹാരം നൽകി ആഘോഷിച്ചതിന്റെ കാര്യം ആഭ്യന്തരമന്ത്രിയായിരുന്ന സർദാർ വല്ലഭായി പട്ടേൽ ആർഎസ്എസ് തലവനായിരുന്ന ഗോൾവൾക്കറിനോട് ചോദിച്ചിരുന്നുവെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി.

ഡൽഹി രാംജാസ് കോളേജിലെ എബിവിപി പ്രവർത്തകരുടെ ആക്രമണവും അതിനെ പ്രതിഷേധിച്ച് വിദ്യാർത്ഥി സമൂഹം രംഗത്ത് വന്നതും അടക്കം കാര്യങ്ങളുടെ പശ്ചാത്തലത്തിലാണ് സീതാറാം യെച്ചൂരിയുടെ മറുപടി ഉണ്ടായിരിക്കുന്നത്.

എബിവിപിക്കെതിരെ പ്രതിഷേധം ഉയർത്തിയ കാർഗിൽ രക്തസാക്ഷിയായ ജവാന്റെ മകൾ ഗുർമെഹറിനെതിരെയുള്ള കേന്ദ്രമന്ത്രിയുടെ പരാമർശത്തിനേയും യെച്ചൂരി കടുത്ത ഭാഷയിൽ വിമർശിച്ചു. നിയമം നടപ്പിലാക്കുമെന്ന് ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയവർ ഗുൽമെഹറിനെ ആക്രമിക്കുന്നവർക്ക് ഒപ്പമാണെന്നും യെച്ചൂരി വിമർശിക്കുന്നു.

ആർഎസ്എസ് പിന്തിരിപ്പൻ ചിന്താഗതി എല്ലാവരിലും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു. സംഘപരിവാറിന് തങ്ങളുടെ വാദം ന്യായീകരിക്കാനുള്ള കരുത്തില്ലാത്തതിനാൽ ആക്രമണങ്ങളാണ് എതിർ ആശയങ്ങളോടുള്ള ആയുധങ്ങളെന്നും യെച്ചൂരി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP