Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒരു ദിവസം മുഖ്യമന്ത്രി കസേരയിൽ ഇരുന്ന യദ്യൂരപ്പ ഒപ്പിച്ചത് ചില്ലറ പണിയല്ല; കുമാര സ്വാമി കർഷകരുടെ കടം എഴുതി തള്ളാൻ 56,000 കോടി ഉണ്ടാക്കാനുള്ള നെട്ടോട്ടത്തിൽ; ഉടൻ നടപ്പിലാക്കിയില്ലെങ്കിൽ പ്രക്ഷോഭമെന്ന് യദ്യൂരപ്പയുടെ ഭീഷണി; മന്ത്രിമാരെ പോലും നിശ്ചയിക്കും മുമ്പ് തലവേദന മാറാതെ കർണാടക

ഒരു ദിവസം മുഖ്യമന്ത്രി കസേരയിൽ ഇരുന്ന യദ്യൂരപ്പ ഒപ്പിച്ചത് ചില്ലറ പണിയല്ല; കുമാര സ്വാമി കർഷകരുടെ കടം എഴുതി തള്ളാൻ 56,000 കോടി ഉണ്ടാക്കാനുള്ള നെട്ടോട്ടത്തിൽ; ഉടൻ നടപ്പിലാക്കിയില്ലെങ്കിൽ പ്രക്ഷോഭമെന്ന് യദ്യൂരപ്പയുടെ ഭീഷണി; മന്ത്രിമാരെ പോലും നിശ്ചയിക്കും മുമ്പ് തലവേദന മാറാതെ കർണാടക

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: കർണ്ണാടക രാഷ്ട്രീയം കുരിതക്കച്ചവടത്തിന് വഴിമാറിയപ്പോൾ ഒരു ദിവസത്തേക്ക് മുഖ്യമന്ത്രി കസേരയിൽ ഇരുന്ന ആളാണ് യദ്യൂരപ്പ. മണിക്കൂറുകൾക്കകം അധികാരക്കസേരയിൽ നിന്നു നിഷ്‌കാസിതനായെങ്കിലും പോരാട്ടത്തിൽ നിന്നു പിന്മാറാനില്ലെന്നു വ്യക്തമാക്കിയിരിക്കുകയാണ് യെദ്യൂരപ്പ. ഒറ്റ ദിവസം മുഖ്യമന്ത്രി കസേരയിൽ ഇരുന്നു കൊണ്ട് യെദ്യൂരപ്പ ഒപ്പിച്ചു വെച്ച പണിയും ചില്ലറയല്ല. 53,000 കോടി രൂപയുടെ കാർഷിക കടം എഴുതി തള്ളുമെന്നാണ് യെദ്യൂരപ്പ പ്രഖ്യാപിച്ചത്.

ഇപ്പോൾ ഈ ആയുധം തന്നെ കൈക്കരുത്താക്കി കോൺഗ്രസ് ജെഡിഎസ് സഖ്യത്തിനെതിരെ പോരാട്ടത്തിന് ഒരുങ്ങിയിരിക്കുകയാണ് യെദ്യൂരപ്പ. സംസ്ഥാനത്തെ കർഷകരുടെ കടം ഒരാഴ്ചയ്ക്കകം എഴുതിത്ത്തള്ളിയില്ലെങ്കിൽ ജെഡിഎസ്‌കോൺഗ്രസ് സഖ്യ സർക്കാരിനെതിരെ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്നാണ് യെദ്യൂരപ്പയും സംഘവും അറിയിച്ചിരിക്കുന്നത്. ഇതോടെ മന്ത്രിമാരെ പോലും നിശ്ചയിക്കും മുമ്പ് വെട്ടിലായിരിക്കുകയാണ് കുമാരസ്വാമി.

ബിജെപി പ്രക്ഷോഭം ശക്തമാക്കുമെന്ന് പറഞ്ഞതോടെ കർഷകരുടെ കടം എഴുതി തള്ളാൻ 53,000 കോടി ഉണ്ടാക്കാനുള്ള നെട്ടോട്ടത്തിലുമാണ്. '53,000 കോടി രൂപ വരുന്ന കാർഷിക കടം എഴുതിത്ത്തള്ളിയില്ലെങ്കിൽ രാജി വയ്ക്കുമെന്നാണ് കുമാരസ്വാമി മാധ്യമങ്ങളോടു പറഞ്ഞത്. ഒരാഴ്ചയാണ് അദ്ദേഹം ഇതിനു സമയം ആവശ്യപ്പെട്ടിരിക്കുന്നത്. അതുവരെ ഞങ്ങൾ കാത്തിരിക്കും. അതിനു ശേഷം പ്രക്ഷോഭവുമായി ബിജെപി രംഗത്തിറങ്ങും' യെദ്യൂരപ്പ പറഞ്ഞു.

കർഷികകടം എഴുതിത്ത്തള്ളണമെന്നാവശ്യപ്പെട്ട് ബിജെപി കർണാടകയിൽ ബന്ദ് നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കടം ഒരാഴ്ചയ്ക്കകം എഴുതിത്ത്തള്ളുമെന്ന് കുമാരസ്വാമി പറഞ്ഞത്. ഇല്ലെങ്കിൽ രാഷ്ട്രീയത്തിൽ നിന്നു വിരമിക്കുമെന്നാണു പ്രഖ്യാപനം. അതിനിടെ കുമാരസ്വാമി സർക്കാർ അധികം വൈകാതെ വീഴുമെന്ന് ബിജെപി ജനറൽ സെക്രട്ടറി മുരളിധർ റാവു പറഞ്ഞു. ഒന്നുകിൽ ബിജെപി വീണ്ടും അധികാരത്തിലെത്തും അല്ലെങ്കിൽ സംസ്ഥാനത്ത് വീണ്ടും തിരഞ്ഞെടുപ്പ് വരുംഎന്നായിരുന്നു തെലങ്കാനയിലെ ബിജെപി നിർവാഹകസമിതി യോഗത്തിൽ റാവു പറഞ്ഞത്. കർണാടകയിലെ തിരഞ്ഞെടുപ്പു ചുമതല റാവുവിനായിരുന്നു.

അതേസമയം കുമാരസ്വാമി മന്ത്രിസഭയിൽ ഇതുവരെ മന്ത്രിമാർ ആരും തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ടില്ല. കോൺഗ്രസും ജെഡിഎസും തമ്മിൽ മന്ത്രിക്കസേരയ്ക്ക വേണ്ടി വടം വലിയാണെന്നാണ് ആരോപണം. വകുപ്പുവിഭജനം സംബന്ധിച്ച് 'ഡൽഹി നാടക'മാണ് ഇപ്പോൾ നടക്കുന്നതെന്നും യദ്യൂരപ്പ ആരോപിച്ചു. ദേവെഗൗഡയുടെയും കുമാരസ്വാമിയുടെയും അഴിമതിക്കഥകൾ വരുംനാളുകളിൽ ഘട്ടംഘട്ടമായി പുറത്തുവിടുമെന്നും ബിജെപി അധ്യക്ഷൻ ഭീഷണിപ്പെടുത്തി.

അതേസമയം മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് ഡൽഹിയിൽ ചർച്ച തുടരുകയാണ്. ദേശീയ നേതാക്കളുമായി കുമാരസ്വാമിയുടെ ചർച്ചയ്‌ക്കൊടുവിൽ തീരുമാനമെന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്. എന്നാൽ ചർച്ചകൾ തീരുമാനമാകാതെ പിരിയുന്ന സാഹചര്യത്തിൽ ഒന്നോ രണ്ടോ ദിവസത്തിനകം തീരുമാനമാകുമെന്നാണു പ്രതീക്ഷയെന്ന് കുമാരസ്വാമി പറഞ്ഞു. ഇരുവിഭാഗവും തമ്മിൽ വകുപ്പുകളുടെ പേരിൽ അവകാശവാദങ്ങളുന്നയിക്കലും വിലപേശലും തുടരുകയാണെന്നാണു റിപ്പോർട്ടുകൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP