Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെഎഫ്‌സിയും ഇറച്ചിക്കടകളും പൂട്ടിച്ച് ശിവസേനക്കാർ തെരുവിൽ; ആണും പെണ്ണും ഒരുമിച്ച് നടന്നാൽ പിടിച്ചുകൊണ്ടുപോകാൻ സദാചാര പൊലീസുകാരും; മാറ്റങ്ങളുടെ കൊടുങ്കാറ്റഴിച്ചുവിട്ട് യുപി വൃത്തിയാക്കാൻ ഇറങ്ങിയ യോഗി ആദിത്യനാഥിന് തുടക്കത്തിലേ തിരിച്ചടി നൽകുന്നത് വിവാദമായ രണ്ട് ആദ്യ തീരുമാനങ്ങൾ

കെഎഫ്‌സിയും ഇറച്ചിക്കടകളും പൂട്ടിച്ച് ശിവസേനക്കാർ തെരുവിൽ; ആണും പെണ്ണും ഒരുമിച്ച് നടന്നാൽ പിടിച്ചുകൊണ്ടുപോകാൻ സദാചാര പൊലീസുകാരും; മാറ്റങ്ങളുടെ കൊടുങ്കാറ്റഴിച്ചുവിട്ട് യുപി വൃത്തിയാക്കാൻ ഇറങ്ങിയ യോഗി ആദിത്യനാഥിന് തുടക്കത്തിലേ തിരിച്ചടി നൽകുന്നത് വിവാദമായ രണ്ട് ആദ്യ തീരുമാനങ്ങൾ

ത്തർപ്രദേശിൽ അധികാരത്തിലേറിയ യോഗി ആദിത്യനാഥിന് അദ്ദേഹത്തിന്റെതന്നെ തീരുമാനങ്ങൾ തിരിച്ചടിയായി മാറുകയാണോ? അനധികൃത അറവുശാലകൾ പൂട്ടാനും സ്ത്രീസുരക്ഷയ്ക്കായി പൂവാലന്മാരെ നിയന്ത്രിക്കുവാനുമാണ് യോഗി ആദ്യം തീരുമാനിച്ചത്. എന്നാൽ, ഈ രണ്ടുതീരുമാനങ്ങളും വൻതോതിൽ ദുരുപയോഗം ചെയ്യപ്പെടുന്നതാണ് യുപിയിൽനിന്നുള്ള കാഴ്ച.

ഗുരുഗ്രാമിലെ മുന്നുറോളം ഇറച്ചിക്കടകളാണ് ശിവസേനക്കാർ പൂട്ടിച്ചത്. വിശ്രുത ഭക്ഷ്യ ശൃംഖലയായ കെ.എഫ്.സിയും അവർ പൂട്ടിച്ചു. മേഖലയിലെ എല്ലാ ഇറച്ചിക്കടകളും പൂട്ടാൻ അവർ അന്ത്യശാസനവും നൽകിയിട്ടുണ്ട്. ഹിന്ദുക്കൾ മാംസാഹാരം വർജിക്കുന്ന വേളയാണെന്നും അതിന്റെ ഭാഗമായാണ് ഇറച്ചിക്കടകൾ പൂട്ടിക്കുന്നതെന്നും ശിവസേനക്കാർ പറയുന്നു. എന്നാൽ, ഇതിന്റെ മറവിൽ സമ്പൂർണ മാംസാഹാര നിരോധനമാണ് അവർ ലക്ഷ്യമിടുന്നതെന്ന സൂചനയുമുണ്ട്.

എന്നാൽ, സംഭവങ്ങളുമായി ശിവസേനയ്ക്ക് ബന്ധമില്ലെന്ന നിലപാടിലാണ് ദേശീയ നേതൃത്വം. റിതു രാജ് എന്ന പേരിൽ ഒരു വക്താവ് ശിവസേനയ്ക്കില്ലെന്നും ഗുരുഗ്രാമിലെ സംഭവങ്ങളുമായി ശിവസേനയ്ക്ക് ബന്ധമില്ലെന്നും പാർട്ടി ദേശീയാധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ മാധ്യമ ഉപദേഷ്ടാവ് ഹർഷൽ പ്രധാൻ പറഞ്ഞു. ഗുരുഗ്രാമിന്റെ സമീപ പ്രദേശങ്ങളായ ഡിഎൽഎഫ്, സുശാന്ത് ലോക്, സോഹ്ന റോജ്, ബാദ്ഷാപ്പുർ മേഖലകളിലും ശിവസേനക്കാർ ഇറച്ചിക്കടക്കൾ പൂട്ടിച്ചതായി പരാതി ഉയർന്നിട്ടുണ്ട്.

പൂവാലന്മാർക്കെതിരെ പാസ്സാക്കിയ ആന്റി റോമിയോ നിയമവും യോഗി ആദിത്യനാഥിന് തലവേദനയായിട്ടുണ്ട്. ആണും പെണ്ണും ഒരുമിച്ച് നടന്നാൽ സദാചാര പൊലീസുകാർ ഇടപെടുന്നത് യുപിയിൽ പതിവായിരിക്കുകയാണ്. പൊലീസുകാരും ഇക്കാര്യത്തിൽ മോശമല്ല. ഏടുത്തിടെ രാംപുരിൽ മരുന്നുവാങ്ങാനെത്തിയ യുവാവിനെയും യുവതിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. തന്റെ അമ്മാവന്റെ മകളാണ് യുവതിയെന്ന് പറഞ്ഞിട്ടും വിട്ടില്ലെന്ന് യുവാവ് പറയുന്നു. ബന്ധുക്കളെത്തി ഇരുവരുടെയും ബന്ധം തെളിയിച്ചിട്ടും പൊലീസുകാർ വഴങ്ങിയില്ല.

പൊലീസ് സ്‌റ്റേഷനിലെത്തിച്ച യുവാവിനോടും യുവതിയോടും വിട്ടയക്കുന്നതിന് പൊലീസുകാർ 5000 രൂപ കൈക്കൂലി ചോദിച്ചതായും പരാതിയുണ്ട്. കൈക്കൂലി കൊടുത്ത ബന്ധുക്കൾ ഇത് രഹസ്യമായി ചിത്രീകരിക്കുകയും ഉന്നതർക്ക് പരാതിയ്‌ക്കൊപ്പം നൽകുകയും ചെയ്തു.

പരാതി അന്വേഷിച്ച ഉന്നതോദ്യോഗസ്ഥർ അതിൽ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും എസ്.ഐ. സഞ്ജീവ് ഗിരിയെയും കോൺസ്റ്റബിൾ വിമലിനെയും സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. ആന്റി റോമിയോ നിയമം പലേടത്തും ദുരുപയോഗം ചെയ്യുന്നതായി പരാതി ഉയർന്നതിനെത്തുടർന്ന് പൊലീസുകാരോട് നിയമം മറ്റുള്ളവർക്ക് ഉപദ്രവമാകാതെ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP