Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശതകോടികൾ മുടക്കി ആയോധ്യയിൽ 320 അടി ഉയരമുള്ള ശ്രീരാമ പ്രതിമ സ്ഥാപിക്കും; തർക്ക ഭൂമിക്കുചുറ്റും ദീപം തെളിച്ച് ആഘോഷം തുടങ്ങി; തെരഞ്ഞെടുപ്പ് അടുത്തതോടെ അയോധ്യ വിഷയം വീണ്ടും സജീവമാക്കി ബിജെപി വൃത്തങ്ങൾ

ശതകോടികൾ മുടക്കി ആയോധ്യയിൽ 320 അടി ഉയരമുള്ള ശ്രീരാമ പ്രതിമ സ്ഥാപിക്കും; തർക്ക ഭൂമിക്കുചുറ്റും ദീപം തെളിച്ച് ആഘോഷം തുടങ്ങി; തെരഞ്ഞെടുപ്പ് അടുത്തതോടെ അയോധ്യ വിഷയം വീണ്ടും സജീവമാക്കി ബിജെപി വൃത്തങ്ങൾ

ലോക്‌സഭാ തിരഞ്ഞെടിപ്പിന് ഒന്നവർഷം മാത്രം ശേഷിക്കെ, ബിജെപി വീണ്ടും അയോധ്യ വിഷയം സജീവമാക്കുകയാണ്. അയോധ്യയിൽ സരയൂ നദിക്കരികിൽ ശ്രീരാമന്റെ പടുകൂറ്റൻ പ്രതിമ സ്ഥാപിക്കുമെന്ന ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സർക്കാരിന്റെ പ്രഖ്യാപനം അതിന് തുടക്കമായാണ് വിലയിരുത്തപ്പെടുന്നത്. സംസ്ഥാന ടൂറിസം മന്ത്രാലയമാണ് വിനോദ സഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതികൾക്കൊപ്പം രാമ പ്രതിമാ നിർമ്മാണവും മുന്നോട്ടുവെക്കുന്നത്. വിശദമായ പദ്ധതി രേഖ ടൂറിസം മന്ത്രാലയം ഗവർണർ രാം നായ്ക്കിന് സമർപ്പിച്ചു.

320 അടി ഉയരമുള്ള പ്രതിമയാണ് സർക്കാർ പദ്ധതിയിടുന്നത്. അയോധ്യയും ശ്രീരാമനുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനാണ് ഈ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. എന്നാൽ, ഇത് ശുപാർശമാത്രമാണെന്നും അന്തിമ തീരുമാനമായിട്ടില്ലെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ടൂറിസം മന്ത്രാലയം പ്രിൻസിപ്പൽ സെക്രട്ടറി അവനീഷ് കുമാർ അവാസ്തിയാണ് ഗവർണറെക്കണ്ട് പ്രതിമയടക്കമുള്ള പദ്ധതിരളുടെ ശുപാർശ സമർപ്പിച്ചത്. ദേശീയ ഹരിത ട്രിബ്യൂണലിൽനിന്നുള്ള അനുമതി കിട്ടിയാൽ സരയൂഘട്ടിൽ പ്രതിമ നിർമ്മിക്കാനാണ് തീരുമാനം.

അയോധ്യയിൽ ഒക്ടോബർ 18-ന് നടത്തുന്ന ആഘോഷങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടും ഗവർണർക്ക് സമർപ്പിച്ചിട്ടുണ്ട്. ദീപാവലിയുടെ ഭാഗമായി നടക്കുന്ന ആഘോഷങ്ങളിൽ ഗവർണർക്ക് പുറമെ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, സാംസ്‌കാരിക വകുപ്പ് മന്ത്രി മഹേഷ് ശർമ എന്നിവരും ചടങ്ങിൽ സംബന്ധിക്കുന്നുണ്ട്. അയോധ്യയിലെ തർക്കഭൂമിയിൽനിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള രാം കി പൈഡിയിൽ 1.71 ദീപങ്ങൾ തെളിയിച്ച് ദീപോത്സവ് ആചരിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ശോഭാ യാത്രയും നടത്തും.

സരയൂഘട്ടിൽ പ്രതിമയ്ക്ക് പുറമെ, രാമകഥാ ഗാലറി സ്ഥാപിക്കാനും ഉദ്ദേശിക്കുന്നുണ്ട്. ഇതിന് പുറമെ, പൊതുപരിപാടികൾക്കായി ദിഗംബർ അഖാഡയിൽ ഓഡിറ്റോറിയം നിർമ്മിക്കാനും പദ്ധതിയുണ്ട്. അയോധ്യയുടെ നവീകരണത്തിനായി 195.89 കോടി രൂപയുടെ പദ്ധതിരേഖയാണ് സർക്കാർ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുള്ളത്. ഇതിൽ 133.70 കോടി രൂപ ഇതിനകം അനുവദിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP