1 aed = 17.58 inr 1 eur = 70.41 inr 1 gbp = 82.56 inr 1 kwd = 211.28 inr 1 sar = 17.22 inr 1 usd = 64.32 inr
Apr / 2017
29
Saturday

വർഗീയ ലഹള ഉണ്ടായാൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി; സർക്കാർ ചെലവിൽ ജീവിക്കുന്ന ഉപദേശകർ മുഴുവൻ പുറത്ത്; സ്ത്രീസുരക്ഷയ്ക്കും ശുചീകരണത്തിനും പ്രത്യേക പദ്ധതി; എല്ലാ പ്രവചനങ്ങളെയും തെറ്റിച്ചുകൊണ്ട് യോഗിയുടെ ഗംഭീര തുടക്കം

March 21, 2017 | 08:48 AM | Permalinkസ്വന്തം ലേഖകൻ

ടുത്ത ഹിന്ദുത്വ വാദിയായ യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായപ്പോൾ നെറ്റി ചുളിച്ചവരേറെയാണ്. എന്നാൽ, തികവുറ്റൊരു ഭരണാധികാരിയാണ് താനെന്ന് ഭരണമേറ്റെടുത്തയുടൻ തെളിയിക്കാൻ അദ്ദേഹത്തിനായി. അധികാരമേറ്റ് ആദ്യദിനം തന്നെ ഉദ്യോഗസ്ഥർക്ക് കടിഞ്ഞാണിടുന്ന പല ഉത്തരവുകളും പുറപ്പെടുവിച്ചുകൊണ്ട് യോഗിയുടെ ഭരണം ആരംഭിച്ചു.

പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് അഭിയാൻ സംസ്ഥാനത്തുടനീളം നടപ്പാക്കുമെന്ന പ്രതിജ്ഞയെടുപ്പിച്ചുകൊണ്ടാണ് ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ച യോഗി ആരംഭിച്ചത്. സമാജ്‌വാദി പാർട്ടി സർക്കാരിന്റെ കാലത്ത് സർക്കാരിനെ ഉപദേശിക്കാനായി വിവിധ വകുപ്പുകളിലും കോർപറേഷനുകളിലും നിയമിക്കപ്പെട്ട ഉപദേശകരെയും ചെയർമാന്മാരെയും വൈസ് ചെയർമാന്മാരെയും ഒന്നടങ്കം ഒഴിവാക്കുന്ന ഉത്തരവിലാണ് അദ്ദേഹം ആദ്യം ഒപ്പുവെച്ചതും.

മുൻ സർക്കാരിന്റെ കാലത്ത് ബന്ധുക്കളെയും രാഷ്ട്രീയ നേതാക്കളെയും കുത്തിനിറച്ചുകൊണ്ടാണ് ഇത്തരം ഉപദേശക സമിതികൾ സൃഷ്ടിക്കപ്പെട്ടത്. അവയാണ് യോഗി പിരിച്ചുവിട്ടത്. ലോക് ഭവനിൽ ഉന്നതോദ്യോഗസ്ഥരുമായുള്ള ആദ്യയോഗത്തിൽത്തന്നെ എല്ലാ പ്രധാന ഉദ്യോഗസ്ഥരോടും അവരുടെ സ്വത്തുവിവരങ്ങൾ 15 ദിവസത്തിനകം വെളിപ്പെടുത്താനും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രിമാരോടും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.

വർഗീയ ലഹള, സ്ത്രീകൾക്കെതിരായ അതിക്രമം, ഗോവധം എന്നിവ നിയന്ത്രിക്കുന്നതിൽ പരാജയപ്പെടുന് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും യോഗി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ സർക്കാർ വാഹനങ്ങളിൽനിന്നും ബീക്കൺ ലൈറ്റുകൾ ഒഴിവാക്കാൻ യോഗി നിർദ്ദേശിച്ചതായി പ്രചാരണമുണ്ടായിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച് ഔദ്യോഗിക ഉത്തരവുകളൊന്നും ഇറങ്ങിയിട്ടില്ല.

ഉത്തർപ്രദേശിലെ സമാധാനാന്തരീക്ഷം നിലനിർത്തുന്നതിനാവശ്യമായ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി ദേബശീഷ് പാണ്ഡെയെയും പൊലീസ് മേധാവി ജാവേദ് അഹമ്മദിനെയും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി. വർഗീയ ലഹളകളുണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെപ്പറ്റി റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടു.

ചീഫ് സെക്രട്ടറി രാഹുൽ ഭട്‌നഗർ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ, തനിക്കൊപ്പം സ്വച്ഛ് ഭാരത് പ്രതിജ്ഞയെടുക്കാൻ എല്ലാവരോടും നിർദ്ദേശിച്ചുകൊണ്ടാണ് യോഗി ഭരണം തുടങ്ങിയത്. ശുചിത്വമുള്ള ഭാരതം മഹാത്മാ ഗാന്ധിയുടെ സ്വപ്‌നമായിരുന്നുവെന്നും അതിനായി പ്രവർത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നുവെന്നുമുള്ള യോഗിയുടെ വാക്കുകൾ ഉദ്യോഗസ്ഥ പ്രമുഖർ ഏറ്റുചൊല്ലി. ആദ്യമായാണ് ജോലി ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്യേണ്ടിവരുന്നതെന്നാണ് ഇതേക്കുറിച്ച് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരിലൊരാൾ പ്രതികരിച്ചത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
മുടക്കോഴി മലയിൽ കൊടി സുനിയെയും കൂട്ടരെയും കീഴടക്കിയത് മല്ലയുദ്ധത്തിൽ; ടിപിക്കേസിൽ പി മോഹനനെ വിലങ്ങണിയിച്ച സമർത്ഥൻ; സിപിഎമ്മിന്റെ ശത്രുത തിരിച്ചറിഞ്ഞ് എൻഐഎയിലേക്ക് ചേക്കേറി; ഇൻസ്റ്റാഗ്രാമിൽ നുഴഞ്ഞു കയറി കനകമല ഓപ്പറേഷൻ പൊളിച്ചു; ഐസിസിന്റെ കേരള വേരുകൾ അറുത്തെടുത്ത ഷൗക്കത്തലി പാരീസിൽ വിമാനം ഇറങ്ങുമ്പോൾ
ബൈസൺ വാലിയിലെ 20 ഏക്കറിൽ സിമ്മിങ് പൂൾ അടങ്ങുന്ന ബംഗ്ലാവ്; ബെൻസും ലാൻസറും ഉൾപ്പടെ കൈയിലുള്ള ആഡംബര കാറുകൾ ആറെണ്ണം; ചിന്നക്കനാലിൽ 90 സെന്റ് പട്ടയത്തിന്റെ മറവിൽ കൈയേറിയത് 11 ഏക്കർ; ചൊക്രമുടിയിൽ കൈയേറിയ 50 ഏക്കറിൽ യൂക്കാലി കൃഷി; പട്ടിണി മൂലം ഒട്ടിയ വയറുമായി ഹൈറേഞ്ച് കയറിയ എം എം മണിയുടെ സഹോദരൻ ലംബോധരൻ വിലസുന്നത് മൂന്നാറിലെ രാജാവായി
ജനറൽ കമ്പാർട്ട്‌മെന്റിൽ പെൺകുട്ടി ഒറ്റയ്ക്കാണെന്നു കണ്ടപ്പോൾ അവനു വികാരം ഉണർന്നു; ലിംഗം പുറത്തെടുത്തു പരസ്യമായി സ്വയംഭോഗം ചെയത ഞെരമ്പുരോഗിക്ക് പെൺകുട്ടി കൊടുത്ത് എട്ടിന്റെ പണി; മൊബൈലിൽ റിക്കാർഡ് ചെയ്തു വാട്‌സാപ്പിൽ ഇട്ട വീഡിയോ വൈറൽ; ആപത്ഘട്ടത്തിൽ ബുദ്ധിയും ധൈര്യവും കൈവിടാത്ത പെൺകുട്ടിക്ക് സോഷ്യൽ മീഡിയയിൽ കൈയടി
അപ്രതീക്ഷിതമായി വീട്ടിലെത്തിയ യുവാവ് കണ്ടത് സ്വന്തം കിടപ്പുമുറിയിൽ മറ്റൊരാൾക്കൊപ്പം അടിച്ചുപൂസായി കിടന്നുറങ്ങുന്ന കാമുകിയെ; കാലുമടക്കി തൊഴിക്കാൻ തോന്നിയെങ്കിലും ചെയ്യാതെ ഇരുവരുടെയും ചിത്രങ്ങൾ പകർത്തി സോഷ്യൽ മീഡിയയിലിട്ടു; വഞ്ചന നേരിട്ടു ബോധ്യപ്പെട്ടിട്ടും സമചിത്തതയോടെ പെറുമാറിയ ഡസ്റ്റന് സോഷ്യൽ മീഡിയയുടെ കയ്യടി
മനുഷ്യരെ കണ്ടാൽ വാലാട്ടും! മറ്റ് മൃഗങ്ങളെ കണ്ടാൽ സ്‌നേഹം കാട്ടും; നിറം മങ്ങാനുള്ള കാരണം ഷാംപു കൊണ്ടുള്ള കുളിയും; സ്വന്തമായി ഇര തേടാനും അറിയില്ല; നാടിനെ വിറപ്പിച്ച പുലിയിൽ പുലിവാലു പിടിച്ചത് വനം വകുപ്പും; കണ്ണൂരിൽ നിന്ന് നെയ്യാർഡാമിലെത്തിച്ച പുലി നാട്ടിൽ വളർത്തിയത്; പുലിയെ വളർത്തിയ മലബാറിലെ ഉന്നതനെ തേടി പൊലീസ്
ശബരിമലയിൽ യുവതികളെ തന്ത്രപരമായി ദർശനത്തിന് എത്തിച്ച് ആചാരലംഘനം; ദർശന ദല്ലാളായ സുനിൽസ്വാമി സന്നിധാനത്ത് ഏർപ്പാടുകൾ ചെയ്തു കൊടുത്തപ്പോൾ ഒത്താശചെയ്ത് ദേവസ്വം ബോർഡും പൊലീസും; ദർശനത്തിന് എത്തിയത് പാലക്കാട്ടുനിന്നുള്ള യുവതികളെന്ന് സൂചനകൾ; യുവതീ ദർശനം പുറത്തായതോടെ എതിർപ്പുമായി ആർഎസ്എസ് നേതാവ് ടിജി മോഹൻദാസിന്റെ ട്വീറ്റ്
മാതൃഭൂമി ന്യൂസിലെ വേണുവിന്റെ തൊഴിൽ ഊത്തെന്ന് നടൻ ദിലീപ്! ഇദ്ദേഹത്തിന് പല കുടുംബങ്ങൾ നോക്കേണ്ടതുണ്ട്; വേണുവിനെകുറിച്ച് ഒരു സിനിമയെടുക്കാനുള്ള വിവരങ്ങൾ കൈയിലുണ്ട്; ലിബർട്ടി ബഷീർ ഒരേ സമയം മൂന്നു ഭാര്യമാരെ കൈവശം വെച്ചിരിക്കുന്നയാൾ; പല്ലിശ്ശേരി കോമാളിയും പണം വാങ്ങി എഴുതുന്നവനും; വിമർശകർക്കെതിരെ ആഞ്ഞടിച്ച് ദിലീപ് രംഗത്ത്
ബൈസൺ വാലിയിലെ 20 ഏക്കറിൽ സിമ്മിങ് പൂൾ അടങ്ങുന്ന ബംഗ്ലാവ്; ബെൻസും ലാൻസറും ഉൾപ്പടെ കൈയിലുള്ള ആഡംബര കാറുകൾ ആറെണ്ണം; ചിന്നക്കനാലിൽ 90 സെന്റ് പട്ടയത്തിന്റെ മറവിൽ കൈയേറിയത് 11 ഏക്കർ; ചൊക്രമുടിയിൽ കൈയേറിയ 50 ഏക്കറിൽ യൂക്കാലി കൃഷി; പട്ടിണി മൂലം ഒട്ടിയ വയറുമായി ഹൈറേഞ്ച് കയറിയ എം എം മണിയുടെ സഹോദരൻ ലംബോധരൻ വിലസുന്നത് മൂന്നാറിലെ രാജാവായി
ഇയാൾ ആര്...? സത്യജിത് റായിയോ അമിതാഭ് ബച്ചനോ അല്ലെങ്കിൽ മമ്മൂട്ടിയോ, മോഹൻലാലോ? മഞ്ജു വാര്യരെ ഇപ്പോഴും പീഡിപ്പിക്കുന്നു; നടിയെ ആക്രമിച്ച കേസിൽ പെട്ട ബ്യൂട്ടീഷ്യനും കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ചും അറിയാം; ആയിരം കുറുക്കന്മാരുടെ കൗശലവുമായി ചിരിച്ചു കൊണ്ട് കഴുത്തറക്കുന്ന സൈലന്റ് പ്രതികാരി; ദിലീപിനെതിരെ ഇനി നിയമനടപടി; ആരോപണങ്ങളിൽ പല്ലിശേരി മറുനാടനോട് മനസ്സ് തുറക്കുന്നു
മന്ത്രി മന്ദിരത്തിൽ എത്തിയപ്പോൾ കണ്ടത് കസേരയിൽ ഇരുന്ന് കാലുകൾ ടിപോയിൽ കയറ്റി വച്ചിരിക്കുന്ന മന്ത്രിയെ; സുന്ദരിക്കുട്ടിക്ക് സർക്കാർ ഉദ്യോഗം നൽകാമെന്ന് പറഞ്ഞ് ചോദിച്ചത് ഒന്ന് കെട്ടിപിടിച്ചോട്ടേയെന്നും; മുണ്ടഴിച്ചപ്പോൾ മുറിയിൽ നിന്ന് ഇറങ്ങിയോടി; ശശീന്ദ്രനെതിരെ മംഗളം റിപ്പോർട്ടർ കോടതിയിൽ നൽകിയ പരാതി ഇങ്ങനെ
തിരുവനന്തപുരത്ത് ഉപതെരഞ്ഞെടുപ്പിന് തയ്യാറെടുക്കാൻ കുമ്മനത്തിന് അമിത് ഷായുടെ നിർദ്ദേശം; കുമ്മനവും സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും വി മുരളീധരനും വിവി രാജേഷും ബിജെപിയുടെ സാധ്യതാ സ്ഥാനാർത്ഥി പട്ടികയിൽ; തരൂരിനെ ഉപരാഷ്ട്രപതിയാക്കാനുള്ള തന്ത്രം തിരിച്ചറിഞ്ഞ് നീക്കങ്ങളുമായി കോൺഗ്രസും; മത്സരിക്കാൻ സുധീരൻ എത്തുമോ?