1 aed = 18.14 inr 1 eur = 70.38 inr 1 gbp = 83.03 inr 1 kwd = 218.43 inr 1 sar = 17.84 inr 1 usd = 66.64 inr
Feb / 2017
25
Saturday

അഞ്ചു ലക്ഷത്തിൽ കൂടുതൽ മുടക്കി വിവാഹം നടത്തുന്നവരിൽനിന്നും പത്തു ശതമാനം പണം പിടിച്ചു പാവപ്പെട്ട പെൺകുട്ടികളെ കെട്ടിച്ചയയ്ക്കുന്ന നിയമം ഇന്ത്യയിൽ വരുമോ? കോൺഗ്രസ് എംപിയുടെ ഈ സ്വകാര്യ ബില്ലിനെ പിന്തുണയ്ക്കാൻ എത്ര എംപിമാർ തയാറാകും

February 16, 2017

ന്യൂഡൽഹി: നൂറും അഞ്ഞൂറും കോടി പൊടിച്ചു നടത്തുന്ന ആഡംബര വിവാഹങ്ങൾ സമൂഹത്തിന്റെ നിശിച വിമർശനത്തിന് ഇരയാകുന്നതിനിടെ ഇത്തരം ധൂർത്തുകൾ നിയന്ത്രിക്കുന്നതിന് കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തുന്ന ബിൽ ലോക്സഭയിൽ. കോൺഗ്രസ് എംപി രഞ്ജീത് രഞ്ജൻ ആണ് സ്വകാര്യ ബിൽ അവതരിപ്പ...

മഴക്കോട്ട് ധരിച്ചു കുളിക്കുന്ന കല മന്മോഹൻ സിംഗിനു മാത്രമേ അറിയാവൂ; അതുകൊണ്ട് അദ്ദേഹത്തിനുമേൽ അഴിമതിക്കറ പുരണ്ടില്ല; രാജ്യസഭയിൽ മുൻ പ്രധാനമന്ത്രിയെ രൂക്ഷമായി പരിഹസിച്ച് മോദി; മറുപടി പറയേണ്ടതില്ലെന്നു മന്മോഹനും

February 08, 2017

ന്യൂഡൽഹി: 'മഴക്കോട്ട് ധരിച്ച് കുളിക്കേണ്ടതെങ്ങനെ എന്ന് പഠിപ്പിക്കാൻ മന്മോഹൻ സിങ്ങിന് മാത്രമേ അറിയു'വെന്നാണ് രാജ്യസഭയിൽ പ്രധാനമന്ത്രി മോദിയുടെ പരാമർശം. മന്മോഹന്റെ ഭരണത്തിൽ ഒട്ടേറെ അഴിമതി ആരോപണങ്ങൾ ഉയർന്നിട്ടും അദ്ദേഹത്തിനുമേൽ കറയേൽക്കാതെ ഇരുന്നത് ഇതുമ...

വൻ ശക്തികൾക്കെതിരായ പോരാട്ടവും അഴിമതിവിരുദ്ധ നിലപാടുകളും ജീവനുതന്നെ ഭീഷണി ഉയർത്തുന്നു; ഒരേഒരു പാർട്ടി മാത്രം സ്വാതന്ത്ര്യം നേടിത്തന്നുവെന്ന് കോൺഗ്രസിന്റെ വിചാരം; ജനശക്തി മൂലമാണ് ദരിദ്രകുടുംബത്തിൽ ജനിച്ചയൊരാൾ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലെത്തിയത്; വിമർശനങ്ങളെ പ്രതിരോധിച്ചും രാഹുൽ ഗാന്ധിയെ പരിഹസിച്ചും മോദി പാർലമെന്റിൽ

February 07, 2017

ന്യൂഡൽഹി: അഴിമതിവിരുദ്ധ നിലപാടുകൾ തന്റെ ജീവനുതന്നെ ഭീഷണി ഉയർത്തുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വൻ ശക്തികൾക്കെതിരേയാണു തന്റെ പോരാട്ടം. എന്നാൽ ഭീഷണിയുടെ പേരിൽ അഴിമതിവിരുദ്ധ നിലപാടുകളിൽനിന്നു പിന്നോട്ടില്ലെന്നും എന്തും നേരിടാൻ തയാറാണെന്നും പ്രധാനമ...

ഭിന്നശേഷിക്കാരുടെ സംവരണം മൂന്നിൽ നിന്നും നാലാക്കി ഉയർത്തി കേന്ദ്രം; ആസിഡ് ആക്രമണത്തിൽ ഇരയായവർക്ക് ജോലി ഉറപ്പ് നൽകി മനേകാ ഗാന്ധി

February 05, 2017

ഭിന്നശേഷിക്കാർക്ക് ആശ്വാസമേകുന്ന നടപടിയുമായിട്ടാണ് കേന്ദ്രഗവൺമെന്റിന്റെ വരവ്.ഇതനുസരിച്ച് ഇത്തരക്കാരുടെ സംവരണം മൂന്ന് ശതമാനത്തിൽ നിന്നും നാല് ശതമാനമാക്കി ഉയർത്താൻ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. ആസിഡ് ആക്രമണത്തിന് വിധേയരായവരെ 2016ലെ ഡിസ്എബിലിറ്റി നിയമപ...

അസാധുനോട്ടുകൾ കൈവശം വയ്ക്കുന്നതു ക്രിമിനൽ കുറ്റമാകും; പഴയ നോട്ടുകളുണ്ടെങ്കിൽ വലിയ പിഴ നൽകേണ്ടി വരും; ഓർഡിനൻസിനെ നിയമമാക്കാൻ കേന്ദ്രസർക്കാർ

February 04, 2017

ന്യൂഡൽഹി: അസാധു നോട്ടുകൾ കൈവശം വയ്ക്കുന്നത് 10,000 രൂപവരെ പിഴ ചുമത്താവുന്ന കുറ്റമാക്കുന്ന ബിൽ സർക്കാർ ലോക്‌സഭയിൽ അവതരിപ്പിച്ചു. പഴയ 500, 1000 രൂപാ നോട്ടുകളുടെ ക്രയവിക്രയം തടയാൻ ഉദ്ദേശിച്ചുള്ളതാണു ബിൽ. നേരത്തെ, അസാധുവാക്കൽ പ്രക്രിയയുമായി ബന്ധപ്പെട്ടു ...

എയിംസിനായി കേരളത്തിന് ഇനിയും കാത്തിരിക്കണം; ഇത്തവണത്ത ബജറ്റിലും കേരളത്തിന്റെ ആവശ്യം നിരാകരിച്ചു; എയിംസ് മാതൃകയിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികൾ ഇത്തവണ ജയ്റ്റ്‌ലി അനുവദിച്ചത് ഝാർഖണ്ഡിനും ഗുജറാത്തിനും

February 01, 2017

ന്യൂഡൽഹി: കേരളത്തിന്റെ എയിംസ് എന്ന ആവശ്യത്തിന് വീണ്ടും കേന്ദ്ര സർക്കാരിന്റെ അവഗണന. അടുത്ത സാമ്പത്തിക വർഷത്തെ ബജറ്റിലും കേരളത്തിന് എയിംസ് അനുവദിച്ചില്ല. ഗുജറാത്തിലും ഝാർഖണ്ഡിനുമാണ് ഇത്തവണ ധനമന്ത്രി ജയ്റ്റ്‌ലി എയിംസ് അനുവദിച്ചിരുന്നത്. കേരളത്തിന്റെ ആവർ...

അഞ്ച് ലക്ഷം വരെ വരുമാനമുള്ളവർക്ക് ആദായ നികുതിയിൽ ഇളവ്; പണം ഇടപാടുകൾക്ക് കൂടുതൽ നിയന്ത്രണം; മൂന്ന് ലക്ഷത്തിന് മുകളിലുള്ള കറൻസി കൈമാറ്റം പാടില്ല; രാഷ്ട്രീയ പാർട്ടികളുടെ ഫണ്ട് ശേഖരണത്തിനും കടിഞ്ഞാൺ; പണമായി സംഭാവന സ്വീകരിക്കാവുന്നത് 2000 രൂപ മാത്രം; കാർഷിക മേഖലയ്ക്കും സാമ്പത്തിക നവീകരണ പദ്ധതികൾക്കും ഊന്നൽ നൽകി അരുൺ ജെയ്റ്റ്‌ലിയുടെ ബജറ്റ്

February 01, 2017

ന്യൂഡൽഹി: നോട്ട് നിരോധനത്തെ തുടർന്നുണ്ടായ പ്രതിസന്ധികളെ മറികടക്കാൻ വേണ്ടിയും സാമ്പത്തിക പരിഷ്‌ക്കരണ നടപടികൾ തുടർന്നു പോകുമെന്ന് പ്രഖ്യാപനവുമായി ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പാർലമെന്റിൻ 2017-2018 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് പ്രഖ്യാപിച്ചു. പണം ഇടപാട...

ബജറ്റ് അവതരിപ്പിക്കാൻ ധനമന്ത്രിക്ക് സ്പീക്കർ അനുമതി നൽകി; മുമ്പ് സഹമന്ത്രിമാർ മരിച്ചപ്പോഴും ബജറ്റ് അവതരിപ്പിച്ച കീഴ്‌വഴക്കം ചൂണ്ടിക്കാട്ടി; ബഹിഷ്‌ക്കരിക്കുമെന്ന് പ്രതിപക്ഷം; അഹമ്മദിന്റെ ഡൽഹിയിലെ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി മോദി

February 01, 2017

ന്യൂഡൽഹി: മുസ്ലിംലീഗ് ദേശീയ അധ്യക്ഷനും മുൻകേന്ദ്രമന്ത്രിയും നിലവിൽ എംപിയുമായ ഇ അഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് ബജറ്റ് അവതരണം മാറ്റിവെക്കില്ല. അഹമ്മദിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയ ശേഷം ബജറ്റ് അവതരണവുമായി മുന്നോട്ടു പോകാനാണ് കേന്ദ്രത്തിന്റ...

അഹമ്മദിന് ആദരവർപ്പിക്കാൻ കേന്ദ്ര ബജറ്റ് ഇന്ന് അവതരിപ്പിക്കില്ലെന്ന് സൂചന; കീഴ് വഴക്കം പാലിക്കണമെന്ന് ലോക്‌സഭാ സെക്രട്ടറിയേറ്റ്; ബജറ്റ് മാറ്റിവച്ചില്ലെങ്കിൽ ബഹിഷ്‌കരണമെന്ന് പ്രതിപക്ഷം

February 01, 2017

ന്യൂഡൽഹി: മുസ്ലിം ലീഗ് പാർലമെന്റംഗം ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് കേന്ദ്ര ബജറ്റ് ഇന്ന് അവതരിപ്പിക്കുന്ന കാര്യം അനിശ്ചിതത്വത്തിൽ. ബജറ്റ് അവതരണം മാറ്റിവെക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ടെന്നാണ് ഡൽഹിയിൽ നിന്നുള്ള റിപ്പോർട്ടുകൾ...

കള്ളപ്പണത്തിനെതിരായ പോരാട്ടങ്ങളെയും കറൻസി നിരോധനത്തെയും പുകഴ്‌ത്തി രാഷ്ട്രപതി ; സർക്കാർ നയങ്ങൾ പാവപ്പെട്ടവർക്കും ദളിതർക്കും പീഡിതർക്കും വേണ്ടി; ഭീകരതയ്‌ക്കെതിരായി മറ്റു രാജ്യങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കും; സ്ത്രീകളെയും യുവാക്കളെയും കയ്യിലെടുക്കുന്ന കേന്ദ്രനയങ്ങൾ വ്യക്തമാക്കി പ്രണബ് മുഖർജിയുടെ നയപ്രഖ്യാപനം

January 31, 2017

ന്യൂഡൽഹി: കറൻസിയിതര ഇടപാടുകൾ പ്രോത്സാഹിപ്പിക്കുമെന്നും കള്ളപ്പണത്തിനെതിരായ പോരാട്ടത്തിന്റെ പാതയിലാണ് രാജ്യമെന്നും വ്യക്തമാക്കി രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നയപ്രഖ്യാപനം. കേന്ദ്രസർക്കാരിന്റെ നയങ്ങൾ പാവപ്പെട്ടവരുടേയും സ്ത്രീകളുടേയും യുവതയുടെയും മുന്നേ...

ഇനി മുല്ലപ്പെരിയാറിന്റേയും ആളിയാറിന്റേയും കാവേരിയുടേയും കാര്യം പറഞ്ഞ് ആരു ചെല്ലരുത്; വെള്ളത്തിന്റെ പൂർണ്ണ അവകാശം കേന്ദ്രം ഏറ്റെടുക്കുന്നു; വെള്ളം ഇല്ലാത്ത സംസ്ഥാനങ്ങൾക്ക് ഉള്ളവരിൽ നിന്നും അനുമതി ഇല്ലാതെ കൊണ്ടു പോകാം; ഭാവി തലമുറക്ക് വെള്ളം അവകാശമാക്കാൻ ഭരണഘടനയുടെ പൊതു പട്ടികയിലേക്ക് മാറ്റാൻ ഒരുങ്ങി കേന്ദ്രം

January 29, 2017

ന്യൂഡൽഹി: മുല്ലപ്പെരിയാറിനെ ചൊല്ലി കേരളവും തമിഴ്‌നാടും കാവേരിയെ ചൊല്ലി തമിഴ്‌നാടും കർണ്ണാടകയും തർക്കത്തിലാണ്. അന്തർ സംസ്ഥാന ന നദീജല തർക്കത്തിൽ കേന്ദ്ര സർക്കാരിന് ഒന്നും ചെയ്യാനും കഴിയുന്നില്ല. അതുകൊണ്ട് തന്നെ ശാശ്വത പരിഹാരത്തിന് കേന്ദ്രം ഒരുങ്ങുകയാണ്...

സുരേഷ് ഗോപി ഫണ്ട് വിനിയോഗത്തിൽ ഇടത് എംപിമാരെയെല്ലാം കടത്തിവെട്ടിയോ? മറ്റുള്ളവരേക്കാൾ മൂന്നിരട്ടി തുക ചിലവഴിച്ചെന്ന പ്രചരണവുമായി സംഘപരിവാറുകാർ; കല്ലുവച്ച നുണയെന്ന് പറഞ്ഞ് സുരേഷ് ഗോപിയുടെ ഫണ്ട് വിനിയോഗത്തിന്റെ വിവരം പുറത്തുവിട്ട് എം ബി രാജേഷ് എംപി

January 15, 2017

തിരുവനന്തപുരം: ആറ്റുനോറ്റുന്ന് ബിജെപിക്ക് ഒരു എംഎൽഎയെ ലഭിച്ചത് ഇപ്രാവശ്യമാണ്. നേമത്തു നിന്നും ഒ രാജഗോപാൽ വിജയിച്ചു കയറിയതോടെ ബിജെപി പ്രവർത്തകർ ആവേശത്തിലായിരുന്നു. ഇത് കൂടാതെ ബിജെപിക്ക് സന്തോഷിക്കാൻ വക നൽകിയത് രാജ്യസഭാ എംപിയായി സുരേഷ് ഗോപിയെ പ്രധാനമന്...

നാണക്കേട്.. മാനക്കേട്... അയ്യയ്യോ... അമ്പമ്പോ.... മതിയാക്കൂ.. ലോക്‌സഭയിലെ വിവിധ ഭാഷക്കാരായ പ്രതിപക്ഷ എംപിമാർ ഒരേ പോലെ മലയാളത്തിൽ മുദ്രാവാക്യം വിളിച്ചു; ആറ്റിങ്ങൽ എംപി സമ്പത്ത് വീണ്ടും താരമായത് ഇങ്ങനെ

December 10, 2016

ന്യൂഡൽഹി: ബിജെപി വലിയ ഭൂരിപക്ഷത്തോടെ കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയതോടെ ലോക്‌സഭയിലെ ചുരുങ്ങിയ പ്രതിപക്ഷത്തിൽ തിളങ്ങുന്ന താരങ്ങൾ കേരളത്തിൽ നിന്നുള്ള എംപിമാരാണ്. പലപ്പോഴും സുപ്രധാനമായ വിഷയങ്ങളിൽ ഇടപെട്ട് സംസാരിക്കുന്നത് കേരള എംപിമാരായിരിക്കും. എം ബി ര...

എംപിമാരെ തെരഞ്ഞെടുത്തിരിക്കുന്നത് പാർലമെന്റിൽ ജോലി ചെയ്യാൻ; ദൈവത്തെ ഓർത്ത് അത് ചെയ്യാൻ തയാറാകണം; പാർലമെന്റ് സ്തംഭനത്തിൽ അതൃപ്തി വെളിപ്പെടുത്തി ഒടുവിൽ രാഷ്ട്രപതിയും

December 08, 2016

ന്യൂഡൽഹി: നോട്ട് നിരോധനത്തിന്റെ പേരിൽ തുടർച്ചയായി പാർലമെന്റ് സ്തംഭിക്കുന്നതിൽ അതൃപ്തി വെളിപ്പെടുത്തി രാഷ്ട്രപതി പ്രണാബ് മുഖർജിയും. എംപിമാരെ തെരഞ്ഞെടുത്തിരിക്കുന്നത് പാർലമെന്റിൽ ജോലി ചെയ്യാനാണെന്നും ദൈവത്തെ ഓർത്ത് അത് ചെയ്യാൻ തയാറാകണമെന്നും രാഷ്ട്രപതി...

തുടർച്ചയായ പാർലമെന്റ് സ്തംഭനം: സുമിത്രയ്ക്കും അനന്ത് കുമാറിനുമെതിരെ അദ്വാനിയുടെ ക്ഷോഭ പ്രകടനം; അനിശ്ചിതകാലത്തേക്കു സഭ പിരിഞ്ഞൂകൂടേയെന്നും മുതിർന്ന ബിജെപി നേതാവ്

December 07, 2016

ന്യൂഡൽഹി: വോട്ടു നിരോധനവിഷയത്തിൽ തുടർച്ചയായി പാർലമെന്റ് സ്തംഭിക്കുന്നതിൽ സർക്കാരിനെതിരേ ക്ഷോഭിച്ച് മുതിർന്ന ബിജെപി നേതാവ് എൽ.കെ. അഡ്വാനി. ലോക്‌സഭാ സ്പീക്കർ സുമിത്ര മഹാജൻ, പാർലമെന്ററികാര്യമന്ത്രി അനന്ത് കുമാർ എന്നിവരാണ് അദ്വാനിയുടെ രോഷപ്രകടനത്തിന് ഇരയ...

MNM Recommends