Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആദായ നികുതിയിൽ ഇളവുണ്ടാകുമോ? ഇന്ധന വിലയെ പിടിച്ചു നിർത്താനുള്ള മാജിക് ഉണ്ടാകുമോ? കാർഷിക-വ്യവസായ മേഖലയ്ക്ക് താങ്ങാവാനും വേണം പ്രഖ്യാപനങ്ങൾ; മോദി സർക്കാരിന്റെ സമ്പൂർണ്ണ ബജറ്റ് ഇന്ന്; ലോക്സഭയിൽ ധനമന്ത്രി പ്രസംഗം തുടങ്ങുക രാവിലെ 11 മണിക്ക്

ആദായ നികുതിയിൽ ഇളവുണ്ടാകുമോ? ഇന്ധന വിലയെ പിടിച്ചു നിർത്താനുള്ള മാജിക് ഉണ്ടാകുമോ? കാർഷിക-വ്യവസായ മേഖലയ്ക്ക് താങ്ങാവാനും വേണം പ്രഖ്യാപനങ്ങൾ; മോദി സർക്കാരിന്റെ സമ്പൂർണ്ണ ബജറ്റ് ഇന്ന്; ലോക്സഭയിൽ ധനമന്ത്രി പ്രസംഗം തുടങ്ങുക രാവിലെ 11 മണിക്ക്

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റ് ധനമന്ത്രി അരുൺ ജെയ്റ്റ്ലി ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. രാവിലെ പതിനൊന്നിനാണ് ബജറ്റുപ്രസംഗം. റെയിൽവേ ബജറ്റും പൊതുബജറ്റിന്റെ ഭാഗമായി അവതരിപ്പിക്കും. ആദായ നികുതി പരിധിയിൽ മാറ്റം ഉൾപ്പെടെയാണ് രാജ്യം പ്രതീക്ഷിക്കുന്നത്. പെട്രോളിന്റേയും ഡീസലിന്റെ വില ഉയർച്ചയെ പിടിച്ചു നിർത്താൻ ധനമന്ത്രി എന്തു ചെയ്യുമെന്നതും നിർണ്ണായകമാണ്. അടുത്ത വർഷമാണ് പൊതു തെരഞ്ഞെടുപ്പ്. അതുകൊണ്ട് തന്നെ ജനപ്രിയ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്.

ജി.എസ്.ടി. നടപ്പായതിനുശേഷമുള്ള ആദ്യത്തെ ബജറ്റാണിത്. കാർഷിക, വ്യാവസായിക മേഖലകളിൽ വളർച്ച കുറവാണെന്ന് സാമ്പത്തിക സർവേ വെളിപ്പെടുത്തിയിരുന്നു. ഈ രണ്ടു മേഖലകൾക്കും ഗ്രാമീണമേഖലയ്ക്കും ഊന്നൽ നൽകുന്നതായിരിക്കും ബജറ്റ്. പരോക്ഷ നികുതിയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളുന്നത് ജി.എസ്.ടി. കൗൺസിലാണ്. അതുകൊണ്ടുതന്നെ അതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ബജറ്റിൽ പ്രഖ്യാപിക്കില്ല. പൊതുതിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന ബജറ്റായതിനാൽ ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പൊതുപ്രതീക്ഷ.

ആദായനികുതിയിൽ ഇളവ്, നികുതി സ്ലാബിൽ ചില മാറ്റങ്ങൾ, പുതിയ പ്രത്യക്ഷ നികുതി നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എന്നിവയ്ക്ക് സാധ്യത കൂടുതലാണ്. കോർപ്പറേറ്റ് നികുതിയിൽ വലിയ മാറ്റങ്ങൾക്ക് സാധ്യതയില്ല. ഇത് നാലുകൊല്ലംകൊണ്ട് 30-ൽനിന്ന് 25 ശതമാനമാക്കുമെന്ന് 2015-'16-ലെ ബജറ്റിൽ മന്ത്രി ജെയ്റ്റ്ലി വ്യക്തമാക്കിയിരുന്നു. ജി.എസ്.ടി. നിരക്കുകളിൽ മാറ്റംവേണമെന്ന ആവശ്യം വ്യാപാര മേഖലയിൽനിന്നുണ്ട്. പെട്രോൾ, ഡീസൽ എന്നിവ ജി.എസ്.ടി.യിൽ ഉൾപ്പെടുത്തണമെന്ന നിർദ്ദേശവും സജീവമാണ്. ഇത്തരം വിഷയങ്ങളിൽ സർക്കാർ സമീപനത്തെക്കുറിച്ച് ബജറ്റിൽ സൂചനയുണ്ടാവും.

വടക്കു-കിഴക്കൻ മേഖലയുടെ വികസനത്തിന് പ്രത്യേക പദ്ധതികളോ കൂടുതൽ നീക്കിയിരിപ്പോ ഉണ്ടാകും. വനിതാക്ഷേമപദ്ധതികൾക്കും അവർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കുന്നതിനുമുള്ള നിർദ്ദേശങ്ങൾ ബജറ്റിലുണ്ടാവുമെന്നാണ് കരുതുന്നത്. സ്ത്രീത്തൊഴിലാളികൾ പി.എഫിൽ അടയ്ക്കുന്ന വിഹിതം കുറയ്ക്കാനുള്ള നിർദ്ദേശം ഉണ്ടാകുമെന്ന് സൂചനയുണ്ട്. സ്ത്രീ ശാക്തീകരണത്തിന് കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.

ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ അതിനു കടിഞ്ഞാണിടാനുള്ള സർക്കാറിന്റെ നടപടി, കാർഷിക മേഖലയുടെ തകർച്ച മാറ്റാനുള്ള ഉത്തേജന പ്രഖ്യാപനങ്ങൾ, തൊഴിലവസരങ്ങൾ എന്നിവക്ക് സാധാരണക്കാർ കാത്തിരിക്കുന്നു. കയറ്റുമതിക്ക് ഉണർവു നൽകുന്ന ഉത്തേജന പദ്ധതികളിലേക്കും നികുതി ഇളവുകളിലേക്കുമാണ് കോർപറേറ്റ് ലോകത്തിന്റെ കണ്ണ്. പൊതുതെരഞ്ഞെടുപ്പു മാത്രമല്ല, എട്ടു സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളിലേക്കും മോദിസർക്കാറിന് കണ്ണയക്കേണ്ടതുണ്ട്. പരിഷ്‌കരണത്തിന് വേഗംകൂട്ടുന്ന പ്രഖ്യാപനങ്ങളാണ് പ്രതീക്ഷിക്കാവുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP