Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുപിയും ഉത്തരാഖണ്ഡും കൈപ്പിടിയിലായതോടെ ആവേശത്തോടെ ജിഎസ്ടി നടപ്പാക്കാൻ നീക്കം നടത്തി മോദി സർക്കാർ; പ്രതിപക്ഷ ഭേദഗതികൾ വോട്ടിനിട്ട് തള്ളി ഒറ്റയടിക്ക് നാല് ബില്ലുകൾ പാസാക്കി; രാജ്യത്ത് നികുതി ഭീകരതയെ തൂത്തെറിയുമെന്ന് പ്രഖ്യാപിച്ച് ജെയ്റ്റ്‌ലി

യുപിയും ഉത്തരാഖണ്ഡും കൈപ്പിടിയിലായതോടെ ആവേശത്തോടെ ജിഎസ്ടി നടപ്പാക്കാൻ നീക്കം നടത്തി മോദി സർക്കാർ; പ്രതിപക്ഷ ഭേദഗതികൾ വോട്ടിനിട്ട് തള്ളി ഒറ്റയടിക്ക് നാല് ബില്ലുകൾ പാസാക്കി; രാജ്യത്ത് നികുതി ഭീകരതയെ തൂത്തെറിയുമെന്ന് പ്രഖ്യാപിച്ച് ജെയ്റ്റ്‌ലി

ന്യൂഡൽഹി: ഏകീകൃത നികുതിയെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ അവതരിപ്പിക്കപ്പെട്ട ഉൽപന്ന സേവന നികുതി (ജിഎസ്ടി) ബിൽ യാഥാർഥ്യത്തിലേക്ക്. യുപിയിലേയും ഉത്തരാഖണ്ഡിലേയും ഉജ്വല വിജയത്തിന് ശേഷം ജിഎസ്ടി ബിൽ എന്ന ബിജെപി എക്കാലത്തും ആവേശത്തോടെ ചിന്തിച്ചിരുന്ന ഏകീകൃത നികുതി സമ്പ്രദായം ആവേശത്തോടെ നടപ്പാക്കാനുള്ള നിശ്ചയദാർഢ്യവുമായി കേന്ദ്രസർക്കാർ മുന്നോട്ടു പോകുന്നതായാണ് സൂചനകൾ. ഇതിന്റെ ഭാഗമായി ജിഎസ്ടിയുമായി ബന്ധപ്പെട്ട നാല് അനുബന്ധ ബില്ലുകൾ ലോക്‌സഭ പാസാക്കി.

ജിഎസ്ടി കൗൺസിൽ അംഗീകരിച്ച നാലു ബില്ലുകളാണ് നീണ്ട ചർച്ചകൾക്കും സംവാദങ്ങൾക്കും ശേഷം ലോക്‌സഭ പാസാക്കിയത്. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അവതരിപ്പിച്ച ഭേദഗതികൾ വോട്ടിനിട്ടു തള്ളി. ജിഎസ്ടി ബിൽ ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ കൊണ്ടുവരാനുള്ള ജിഎസ്ടി കൗൺസിലിന്റെ നീക്കത്തിനു ബലം പകരുന്നതാണ് ഈ നീക്കം.

പ്രതിപക്ഷ കക്ഷികളുടെ സമവായത്തിന് ഇതുവരെ ചെവികൊടുത്തിരുന്നെങ്കിലും ഇക്കുറി അതുണ്ടായില്ലെന്നത് അവർ ആശങ്കയോടെയാണ് കാണുന്നത്. യുപിയിലും മറ്റും അധികാരം കിട്ടിയതോടെ ബിജെപി പ്രതിപക്ഷാഭിപ്രായം പരിഗണിക്കുന്നില്ലെന്നും വിമർശനം ഉയരുന്നുണ്ട്.

കേന്ദ്ര ഉൽപന്ന സേവന നികുതി (സിജിഎസ്ടി) ബിൽ, സമഗ്ര ഉൽപന്ന സേവന നികുതി (ഐജിഎസ്ടി) ബിൽ, കേന്ദ്രഭരണ പ്രദേശ ഉൽപന്ന സേവന നികുതി (യുടിജിഎസ്ടി) ബിൽ, ഉൽപന്ന സേവന നികുതി (സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാരം) ബിൽ എന്നിവയാണു ലോക്‌സഭ പാസാക്കിയത്.

ജിഎസ്ടി നടപ്പാക്കുന്നതിലൂടെ നികുതി ഭീകരത ഇല്ലാതാകുമെന്ന് ബില്ലുകൾ അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലി പറഞ്ഞു. നികുതിയിലെ സങ്കീർണത ഒഴിവാകുന്നതോടെ ഉൽപന്നങ്ങളുടെ വിലകുറയും. മദ്യത്തെയും പെട്രോളിയം ഉൽപന്നങ്ങളെയും ജിഎസ്ടിയിൽ ഉൾപ്പെടുത്തണമോയെന്ന് ജിഎസ്ടി കൗൺസിൽ തീരുമാനിക്കുമെന്നും അരുൺ ജയ്റ്റ്‌ലി പറഞ്ഞു.

ബിജെപിയുടെ എതിർപ്പിനെത്തുടർന്ന് ജിഎസ്ടി നടപ്പാക്കാൻ വൈകിയതിനാൽ രാജ്യത്തിന് നഷ്ടമായത് 12 ലക്ഷം കോടി രൂപയാണെന്ന് കോൺഗ്രസ് ആരോപിച്ചു. രാജ്യസഭയിൽ പാസാക്കേണ്ടാത്ത പണബില്ലായാണ് ജിഎസ്ടി ബില്ലുകൾ അവതരിപ്പിച്ചത്.

സിജിഎസ്ടി ബില്ലിൽ സംസ്ഥാനങ്ങൾക്കകത്തുള്ള ഉൽപന്ന സേവന നികുതിയും ഐജിഎസ്ടി ബില്ലിൽ സംസ്ഥാനാന്തര ഉൽപന്ന സേവന നികുതിയും പിരിക്കാൻ കേന്ദ്ര സർക്കാരിനെ അധികാരപ്പെടുത്തുന്ന വ്യവസ്ഥകളാണ്.

കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഉൽപന്ന സേവന നികുതി പിരിവിനു കേന്ദ്ര സർക്കാരിന് അധികാരം നൽകുന്നതാണ് യുടിജിഎസ്ടി ബിൽ. ജിഎസ്ടി ബിൽ നടപ്പാക്കുമ്പോൾ സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നഷ്ടം അഞ്ചു വർഷം പരിഹരിക്കാൻ കേന്ദ്ര സർക്കാരിനു ബാധ്യത നൽകുന്നതാണ് നഷ്ടപരിഹാര ബിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP