Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കള്ളപ്പണത്തിനെതിരായ പോരാട്ടങ്ങളെയും കറൻസി നിരോധനത്തെയും പുകഴ്‌ത്തി രാഷ്ട്രപതി ; സർക്കാർ നയങ്ങൾ പാവപ്പെട്ടവർക്കും ദളിതർക്കും പീഡിതർക്കും വേണ്ടി; ഭീകരതയ്‌ക്കെതിരായി മറ്റു രാജ്യങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കും; സ്ത്രീകളെയും യുവാക്കളെയും കയ്യിലെടുക്കുന്ന കേന്ദ്രനയങ്ങൾ വ്യക്തമാക്കി പ്രണബ് മുഖർജിയുടെ നയപ്രഖ്യാപനം

കള്ളപ്പണത്തിനെതിരായ പോരാട്ടങ്ങളെയും കറൻസി നിരോധനത്തെയും പുകഴ്‌ത്തി രാഷ്ട്രപതി ; സർക്കാർ നയങ്ങൾ പാവപ്പെട്ടവർക്കും ദളിതർക്കും പീഡിതർക്കും വേണ്ടി; ഭീകരതയ്‌ക്കെതിരായി മറ്റു രാജ്യങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കും; സ്ത്രീകളെയും യുവാക്കളെയും കയ്യിലെടുക്കുന്ന കേന്ദ്രനയങ്ങൾ വ്യക്തമാക്കി പ്രണബ് മുഖർജിയുടെ നയപ്രഖ്യാപനം

ന്യൂഡൽഹി: കറൻസിയിതര ഇടപാടുകൾ പ്രോത്സാഹിപ്പിക്കുമെന്നും കള്ളപ്പണത്തിനെതിരായ പോരാട്ടത്തിന്റെ പാതയിലാണ് രാജ്യമെന്നും വ്യക്തമാക്കി രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നയപ്രഖ്യാപനം. കേന്ദ്രസർക്കാരിന്റെ നയങ്ങൾ പാവപ്പെട്ടവരുടേയും സ്ത്രീകളുടേയും യുവതയുടെയും മുന്നേറ്റത്തിന് ഉള്ളതാണെന്ന് വ്യക്തമാക്കുന്ന രാഷ്ട്രപതിയുടെ പ്രസംഗത്തോടെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിച്ചു.

പ്രതീക്ഷാ നിർഭരമാണ് കേന്ദ്രസർക്കാരിന്റെ നയങ്ങളെന്ന് വ്യക്തമാക്കുന്ന പ്രസംഗത്തിൽ കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ കേന്ദ്രസർക്കാരിന്റെ നീക്കങ്ങളെ പ്രശംസിച്ച രാഷ്ട്രപതി രാജ്യം കാഷ്‌ലെസ് ഇക്കോണമിയാണ് ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കി. നോട്ട് അസാധുവാക്കൽ ചരിത്രപരമായ തീരുമാനമാണെന്നും രാഷ്ട്രപതി പറഞ്ഞു. അതേസമയം, ബജറ്റ് സമ്മേളനം ഫലവത്താകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതീക്ഷ പ്രകടിപ്പിച്ചു. പ്രതിപക്ഷം ഉന്നയിക്കുന്ന ഏതുവിഷയവും പാർലമെന്റിൽ ചർച്ച ചെയ്യാം. ജനതാൽപര്യം മുൻനിർത്തയുള്ളതാകും സമ്മേളനമെന്നും അദ്ദേഹം പറഞ്ഞു.

2.1 കോടി ജനങ്ങൾ സ്വമേധയാ എൽപിജി സബ്‌സിഡി ഉപേക്ഷിച്ചതോടെ കൂടുതൽ പാവപ്പെട്ട വീടുകളിൽ പാചകവാതകം എത്തിക്കാനായി. ഇതുൾപ്പെടെ പാവപ്പെട്ടവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ പുതിയ കാര്യങ്ങൾ ചെയ്തു. പാവപ്പെട്ടവർക്കും ദലിതർക്കും പീഡിതർക്കും വേണ്ടിയാണ് സർക്കാരിന്റെ നയങ്ങൾ. 20 കോടിയിലധികം റുപെ കാർഡുകൾ വിതരണം ചെയ്തു. 2.6 കോടി ജൻധൻ അക്കൗണ്ടുകൾ ആരംഭിച്ചു. പ്രസവാവധി മൂന്നിൽനിന്ന് ആറുമാസമാക്കി ഉയർത്തുമെന്നും രാഷ്ട്രപതി പ്രഖ്യാപിച്ചു.

അതേസമയം രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകുന്നത് തടയാനും നടപടികളുണ്ടായി. ധാന്യങ്ങളുടെ വിലക്കയറ്റമാണ് കഴിഞ്ഞതവണ ആശങ്കയ്ക്കിടയാക്കിയത്. ഇത്തവണ അതു നേരിടാൻ സർക്കാർ നടപടികളെടുത്തു. വിലക്കയറ്റം നിയന്ത്രണവിധേയമാക്കി. സർക്കാരിന്റെ വികസന യാത്രയിൽ സ്ത്രീകളുടെ ഉന്നമനത്തിന് പ്രാധാന്യം നൽകിയിരുന്നു. പി.വി. സിന്ധു, സാക്ഷി മാലിക്, ദീപ കർമാകർ തുടങ്ങിയവർ ഇന്ത്യൻ സ്ത്രീകളുടെ കരുത്താണ് കാണിക്കുന്നത്. ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതി പ്രോൽസാഹജനകമായ ഫലം തരുന്നു.

പ്രധാന്മന്ത്രി മുദ്ര യോജനയുടെ കീഴിൽ രണ്ടു ലക്ഷം കോടി രൂപ ലോൺ അനുവദിച്ചു. യുവാക്കളുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്താൻ പദ്ധതികൾ കൊണ്ടുവരും. വനിതകൾക്ക് ഒരു കോടി തൊഴിലവസരം ഉറപ്പാക്കാനായി. ഏഴാമത് പേ കമ്മിഷൻ നടപ്പാക്കിയത് 50 ലക്ഷം തൊഴിലാളികൾക്കും 35 ലക്ഷം പെൻഷൻകാർക്കും പ്രയോജനപ്പെട്ടു. അവഗണിക്കപ്പെട്ടു കിടക്കുന്ന വിഭാഗങ്ങൾക്ക് സാമൂഹിക, സാമ്പത്തിക തുല്യത ഉറപ്പുവരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കർഷകരുടേയും ഉപഭോക്താക്കളുടേയും താൽപര്യങ്ങൾ ഒരുപോലെ സംരക്ഷിക്കുന്ന നയങ്ങളാണ് കേന്ദ്രസർക്കാരിന് ഉ്ള്ളത് -രാഷ്ട്രപതി വ്യക്തമാക്കി.

എല്ലാവർക്കും വീട്, ആരോഗ്യം എന്നിവ ഉറപ്പാക്കും. ഭീകരത വർധിച്ചുവരുന്നതാണ് രാജ്യം നേരിടുന്ന മറ്റൊരു വെല്ലുവിളി. ഭീകരത ഇല്ലാതാക്കാൻ മറ്റു രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കും. രാജ്യത്ത് നുഴഞ്ഞുകയറുന്നവർക്ക് ശക്തമായ തിരിച്ചടി നൽകാനായെന്ന് സർജിക്കൽ സ്‌ട്രൈക്കിനെ പരാമർശിച്ചുകൊണ്ട് രാഷ്ട്രപതി വ്യക്തമാക്കി. റെയിൽ ബജറ്റും കേന്ദ്രബജറ്റും ഒരുമിച്ചാക്കുന്ന ഈ ബജറ്റ് സമ്മേളനം ചരിത്രപരമാണ്. ഇതുപോലെ നിയമസഭാ തിരഞ്ഞെടുപ്പുകളും ലോക്‌സഭാ തിരഞ്ഞെടുപ്പും ഒരുമിച്ചാക്കുന്നതിനുള്ള നീക്കവും പ്രശംസനീയമാണെന്ന് രാഷ്ട്രപതി പറഞ്ഞു. നാളെയാണ് കേന്ദ്രസർക്കാർ ബജറ്റ് അവതരിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP