Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പരവൂർ വെടിക്കെട്ട് അപകടത്തിൽ കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി; ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്നു കേന്ദ്രസർക്കാർ

പരവൂർ വെടിക്കെട്ട് അപകടത്തിൽ കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി; ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്നു കേന്ദ്രസർക്കാർ

ന്യൂഡൽഹി: കൊല്ലം പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെ വെടിക്കെട്ടപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ സാധിക്കില്ലെന്ന് കേന്ദ്രസർക്കാർ. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ധനസഹായം ലഭ്യമാക്കുന്ന കാര്യത്തിൽ പരിഗണന നൽകുമെന്നും എൻ കെ പ്രേമചന്ദ്രൻ എംപിയുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി കിരൺ റിജിജു അറിയിച്ചു.

പരവൂർ അപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. റവന്യൂ സെക്രട്ടറി വിശ്വാസ് മേത്തയാണ് നിവേദനം നൽകിയിരുന്നത്. അപകടത്തെത്തുടർന്ന് 117.35 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണു വിലയിരുത്തൽ.

മാനദണ്ഡങ്ങൾ അനുസരിച്ച് പുറ്റിങ്ങൽ ദുരന്തത്തെ ദേശീയ ദുരന്തങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുത്താനാകില്ലെന്ന് കിരൺ റിജ്ജു പറഞ്ഞു. എന്നാൽ ദുരന്തത്തിന്റെ ഗൗരവം പരിഗണിച്ച് കേന്ദ്രസർക്കാർ സംസ്ഥാനത്തിന് 138.78 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിൽ ഉത്സവത്തിനിടെയുണ്ടായ വെടിക്കെട്ടപകടത്തിൽ നൂറിലേറെ പേർ മരിക്കുകയും 300ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അപകടത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന സർക്കാരും പ്രതിപക്ഷവും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്രത്തിൽ നിന്നും കൂടുതൽ ധനസഹായം ലഭിക്കാനാണ് ഈ ആവശ്യം ഉന്നയിച്ചിരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP