Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിവർത്തിയുണ്ടെങ്കിൽ ഇനി കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരായ പുരുഷന്മാർ സ്ത്രീകളുടെ ഏഴയലത്തേക്ക് പോകാതിരിക്കുക; ലൈംഗിക അതിക്രമം ഉണ്ടായതായി പരാതിപ്പെട്ടാൽ 90 ദിവസം ശമ്പളത്തോടെ അവധി നൽകാൻ കേന്ദ്രം നിയമം പാസ്സാക്കി; അന്വേഷണം തുടങ്ങുംമുമ്പ് അവധി ലഭിക്കും; സ്ത്രീകൾ ദുരുപയോഗിക്കുമെന്ന ആശങ്ക ശക്തം

നിവർത്തിയുണ്ടെങ്കിൽ ഇനി കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരായ പുരുഷന്മാർ സ്ത്രീകളുടെ ഏഴയലത്തേക്ക് പോകാതിരിക്കുക; ലൈംഗിക അതിക്രമം ഉണ്ടായതായി പരാതിപ്പെട്ടാൽ 90 ദിവസം ശമ്പളത്തോടെ അവധി നൽകാൻ കേന്ദ്രം നിയമം പാസ്സാക്കി; അന്വേഷണം തുടങ്ങുംമുമ്പ് അവധി ലഭിക്കും; സ്ത്രീകൾ ദുരുപയോഗിക്കുമെന്ന ആശങ്ക ശക്തം

കേന്ദ്രസർക്കാർ ജീവനക്കാരായ സ്ത്രീകൾക്കുനേരെ ലൈംഗികാതിക്രമം ഉണ്ടായാൽ അവർക്ക് അതിൽനിന്ന് മുക്താരാവാൻ ശമ്പളത്തോടെ 90 ദിവസത്തെ അവധി നൽകാൻ കേന്ദ്രം തീരുമാനിച്ചു. തൊഴിലിടത്ത് അധിക്ഷേപിക്കപ്പെടുന്ന ജീവനക്കാരികൾക്കാണ് ഇത്തരം അവധി ലഭിക്കുക. അന്വേഷണം തുടങ്ങുംമുമ്പെ അവധി ലഭിക്കുകയും ചെയ്യും. അവധിക്കായി സ്ത്രീകൾ ഈ നിയമം ദുരുപയോഗം ചെയ്യുമോ എന്ന ആശങ്കയിലാണ് പുരുഷന്മാരായ സഹപ്രവർത്തകരിൽ പലരും.

തൊഴിലിടത്ത് ലൈംഗികാതിക്രമം ഉണ്ടായതായി പരാതിപ്പെടുന്നവർക്കാണ് അവധി നൽകുക. അന്വേഷണം നടക്കുന്ന കാലയളവിൽ അതിനോട് സഹകരിക്കുന്നതിനാണ് അവധി. 2013-ലെ സെക്ഷ്വൽ ഹരാസ്‌മെന്റ് ഓഫ് വുമൺ അറ്റ് വർക്ക്‌പ്ലേസ് നിയമത്തിൽ ഭേദഗതി വരുത്തിയാണ് കേന്ദ്രം പുതിയ വ്യവസ്ഥ തതയ്യാറാക്കിയത്. പരാതിക്കാരായ സ്ത്രീകളെ അന്വേഷണം നടക്കുന്ന കാലയളവിൽ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും പരാതിയിലുൾപ്പെട്ട പ്രതികൾ ശ്രമിക്കുന്നുവെന്ന് കണ്ടാണ് ഇത്തരമൊരു ഭേദഗതി കൊണ്ടുവന്നത്.

ഓരോ ഓഫീസിലും രൂപം കൊടുത്തിട്ടുള്ള ഇന്റേണൽ കമ്മറ്റിയുടെ ശുപാർശയനുസരിച്ച് അവധി അനുവദിക്കും. ഇത്തരം അവധികൾ അവർക്കുള്ള സാധാരണ അവധികൾക്ക് പുറത്തായിരിക്കുമെന്നും കേന്ദ്രത്തിന്റെ നിർദ്ദേശത്തിൽ പറയുന്നു. ഇതിനായി കേന്ദ്ര സിവിൽ സർവീസ് നിയമങ്ങളിലും ഭേദഗതി വരുത്തിയിട്ടുണ്ട്. സ്ത്രീകൾക്കെതിരായ തൊഴിലിടത്തെ അതിക്രമങ്ങൾ നേരിടുന്നതിന് ഡിസംബറിലാണ് കേന്ദ്ര പേഴ്‌സണൽ ഡിപ്പാർട്ട്‌മെന്റ് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.

ഇത്തരം പരാതികളിൽ കഴിയുന്നതും 30 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും 90 ദിവസത്തിനപ്പുറം പോകാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്. പരാതിപ്പെടുന്നവരെ ഒരുതരത്തിലും ഉപദ്രവിക്കുന്ന തരത്തിലുള്ള സമീപനം മറ്റുള്ളവരിൽനിന്നുണ്ടാകാതെ നോക്കാൻ മേലധികാരികളെ ബാധ്യസ്ഥരാക്കിയിട്ടുണ്ട്. ഓരോ മന്ത്രാലയത്തിനുകീഴിലും ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ എല്ലാമാസവും വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന് നൽകണമെന്നും വ്യവസ്ഥയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP