Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എംപിമാരെ തെരഞ്ഞെടുത്തിരിക്കുന്നത് പാർലമെന്റിൽ ജോലി ചെയ്യാൻ; ദൈവത്തെ ഓർത്ത് അത് ചെയ്യാൻ തയാറാകണം; പാർലമെന്റ് സ്തംഭനത്തിൽ അതൃപ്തി വെളിപ്പെടുത്തി ഒടുവിൽ രാഷ്ട്രപതിയും

എംപിമാരെ തെരഞ്ഞെടുത്തിരിക്കുന്നത് പാർലമെന്റിൽ ജോലി ചെയ്യാൻ; ദൈവത്തെ ഓർത്ത് അത് ചെയ്യാൻ തയാറാകണം; പാർലമെന്റ് സ്തംഭനത്തിൽ അതൃപ്തി വെളിപ്പെടുത്തി ഒടുവിൽ രാഷ്ട്രപതിയും

ന്യൂഡൽഹി: നോട്ട് നിരോധനത്തിന്റെ പേരിൽ തുടർച്ചയായി പാർലമെന്റ് സ്തംഭിക്കുന്നതിൽ അതൃപ്തി വെളിപ്പെടുത്തി രാഷ്ട്രപതി പ്രണാബ് മുഖർജിയും. എംപിമാരെ തെരഞ്ഞെടുത്തിരിക്കുന്നത് പാർലമെന്റിൽ ജോലി ചെയ്യാനാണെന്നും ദൈവത്തെ ഓർത്ത് അത് ചെയ്യാൻ തയാറാകണമെന്നും രാഷ്ട്രപതി പറഞ്ഞു.

പാർലമെന്റിന്റെ ശൈത്യകാലസമ്മേളനത്തിലെ 14 ദിവസമാണു നോട്ടുനിരോധന വിഷയവുമായി ബന്ധപ്പെട്ടുള്ള ബഹളത്തിൽ നഷ്ടമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കണമെന്നാവശ്യപ്പെട്ട് എല്ലാ ദിവസവും പ്രതിപക്ഷ കക്ഷികൾ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വയ്ക്കുകയാണ്. രാജ്യത്ത് ഉടലെടുത്തിരിക്കുന്ന പ്രതിസന്ധിയെക്കുറിച്ച് പ്രധാനമന്ത്രി നേരിട്ട് വിശദീകരിക്കണം നല്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. പ്രധാനമന്ത്രി നേരത്തേ രാജ്യസഭയിൽ ഹാജരായിരുന്നെങ്കിലും പ്രതിഷേധം അവസാനിപ്പിക്കാൻ പ്രതിപക്ഷം തയാറായിട്ടില്ല. ശൈത്യകാല സമ്മേളനത്തിൽ കാര്യമായ ഏതെങ്കിലും നിയമനിർമ്മാണമോ ചർച്ചയോ ഇതുവരെ ഉണ്ടായിട്ടില്ല.

സഭാ നടപടികൾ പൂർണമായും സ്തംഭിപ്പിക്കുന്ന ഇത്തരം നീക്കങ്ങൾ ഒരു തരത്തിലും സ്വീകാര്യമല്ലെന്ന് രാഷ്ട്രപതി വ്യക്തമാക്കി. ദൈവത്തെയോർത്ത് നിങ്ങളുടെ ജോലി ചെയ്യൂ. നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത് പാർലമെന്റിൽ ജോലി ചെയ്യാനാണ്. ചർച്ച, സംവാദം, തീരുമാനം എന്നിവയാണ് പാർലമെന്റിൽ ഉണ്ടാകേണ്ടതെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഡിഫൻസ് എസ്റ്റേറ്റ്‌സ് ഓർഗനൈസേഷന്റെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഭാ നടപടികൾ തടസപ്പെടുത്തുകയും സഭയിൽ സംസാരിക്കുന്ന എംപിമാരെ തടയുകയും ചെയ്യുന്നത് പ്രതിപക്ഷാംഗങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് ലോകസഭാ സ്പീക്കർ സുമിത്ര മഹാജൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP