Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബിജു ജനതാദൾ കൈവിട്ടെങ്കിൽ ജയം എൻഡിഎ സ്ഥാനാർത്ഥിക്ക് തന്നെ; പ്രതിപക്ഷ ഐക്യത്തിന് ഫലം കിട്ടുമെന്ന് കരുതി കോൺഗ്രസും; രാജ്യസഭ ഉപാധ്യക്ഷനെ തെരഞ്ഞെടുക്കാൻ ഇന്ന് വോട്ടെടുക്കുമ്പോൾ ആര് ജയിക്കും ?

ബിജു ജനതാദൾ കൈവിട്ടെങ്കിൽ ജയം എൻഡിഎ സ്ഥാനാർത്ഥിക്ക് തന്നെ; പ്രതിപക്ഷ ഐക്യത്തിന് ഫലം കിട്ടുമെന്ന് കരുതി കോൺഗ്രസും; രാജ്യസഭ ഉപാധ്യക്ഷനെ തെരഞ്ഞെടുക്കാൻ ഇന്ന് വോട്ടെടുക്കുമ്പോൾ ആര് ജയിക്കും ?

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യ സഭാ ഉപാധ്യക്ഷനെ ഇന്ന് തെരഞ്ഞെടുക്കാനിരിക്കെ വിജയ പ്രതീക്ഷയിൽ തന്നെ ഉറച്ച് നിൽക്കുകയാണ് എൻഡിഎയും കോൺഗ്രസും. തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം തങ്ങൾക്ക് തന്നെയെന്ന് ഉറപ്പിച്ച് പറയുകയാണ് എൻഡിഎ. എന്നാൽ ബിജു ജനതാ ദളിന്റെ(ബിജെഡി) ഇപ്പോഴത്തെ നിലപാടിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ് കോൺഗ്രസ്. ഇന്ന് രാവിലെ 11ന് വോട്ടെടുപ്പ് ആരംഭിക്കും. ജെഡിയു നേതാവ് ഹരിവംശ് നാരായൺ സിങ് എൻഡിഎ സ്ഥാനാർത്ഥിയും കോൺഗ്രസിലെ ബി.കെ ഹരിപ്രസാദ് സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥിയുമാണ്. 1952 മുതൽ 2012 വരെ ആകെ മൊത്തം 19 തവണ രാജ്യ സഭാ ഉപാധ്യക്ഷനെ തിരഞ്ഞെടുത്തിരുന്നു. ഇതിൽ മൂന്ന് തവണയൊഴിച്ച് ഉപാധ്യക്ഷ സ്ഥാനം നേടിയത് കോൺഗ്രസാണ്. 14 തവണയും മത്സരമില്ലാതെയാണ് ഉപാധ്യക്ഷനെ തിരഞ്ഞെടുത്തത്. 1992ൽ കോൺഗ്രസ് നേതാവ് നജ്മ ഹപ്തുള്ള മത്സരിച്ച് വിജയിച്ചിരുന്നു. ഉപാധ്യക്ഷ സ്ഥാനം ഭരണഘടനാ പദവിയാണെന്ന് മാത്രമല്ല ഈ സ്ഥാനത്തേക്ക് മറ്റൊരാളുടെ പേര് നിർദ്ദേശിച്ചുള്ള പ്രമേയം സഭയിലെ അംഗങ്ങളിലാർക്കും സമർപ്പിക്കാം.

ഈ പ്രമേയം ഓരോന്നായി വോട്ടിനിടും. ഭൂരിപക്ഷത്തിന്റെ വോട്ട് നേടുന്ന സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്യും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ പാർട്ടികളും ശുഭപ്രതീക്ഷയിലാണ്. ഹരിവംശ് ജയിക്കുമെന്നും ഉപാധ്യക്ഷനെ ഏകകണ്ഠമായി തിരഞ്ഞെടുക്കുകയാണ് ഉചിതമെന്നും 244 അംഗങ്ങളുള്ള സഭയിൽ നിന്നും 126 മുതൽ 129 വരെ വോട്ടുകൾ പ്രതീക്ഷിക്കുന്നുവെന്നും ബിജെപി പറയുന്നു. രാഹുൽ ഗാന്ധി അരവിന്ദ് കേജ്രിവാളിനെ വിളിക്കണമെന്നും കോൺഗ്രസ് ഞങ്ങളോട് വോട്ട് ചോദിക്കണമെന്നുമാണ് ആം ആദ്മി പാർട്ടി പറയുന്നത്. എൻഡിഎ സ്ഥാനാർത്ഥിക്ക് തന്നെയാണ് തങ്ങളുടെ വോട്ടെന്ന് ശിവസേനയും ശിരോമണി അകാലി ദളും പറയുന്നു. ഇന്ത്യൻ നാഷണൽ ലോക് ദൾ വിഷയത്തിൽ തീരുമാനമെടുത്തിട്ടില്ല. കോൺഗ്രസ് പ്രധാന പ്രതിപക്ഷമായി നൽക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും ഇതിനാൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യില്ലെന്നും ബിജെഡി പറയുന്നു. എൻഡിഎയ്ക്കാണ് വോട്ട് ചെയ്യാൻ സാധ്യതയെന്നും എന്നാൽ ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും ടിആർഎസ് പറയുന്നു.


ഇപ്പോഴത്തെ കക്ഷിനില

എൻഡിഎ ബിജെപി - 73 അണ്ണാഡിഎംകെ - 13 സ്വതന്ത്രർ - 4 ജെഡിയു - 6 നോമിനേറ്റഡ് - 3 അകാലി ദൾ - 3 ശിവസേന - 3 ബിപിഎഫ് - 1 എസ്ഡിഎഫ് - 1 ആർപിഐ-1 എൻപിഎഫ്-1 ----- ആകെ - 109

പ്രതിപക്ഷം കോൺഗ്രസ് - 50 തൃണമൂൽ - 13 സമാജ്‌വാദി പാർട്ടി - 13 സ്വതന്ത്രർ - 2 ടിഡിപി - 6 ആർജെഡി-5 സിപിഎം - 5 ഡിഎംകെ - 4 ബിഎസ്‌പി - 4 എൻസിപി - 4 നോമിനേറ്റഡ് - 1 ആംആദ്മി പാർട്ടി - 3 സിപിഐ - 2 വൈഎസ്ആർസിപി - 2 ജെഡിഎസ് - 1 കേരള കോൺഗ്രസ് (എം) - 1 മുസ്ലിം ലീഗ് - 1 ----- ആകെ -117

നിലപാട് വ്യക്തമാക്കാത്തവർ ബിജെഡി - 9s എഎൻഎൽഡി - 1 ടിആർഎസ് - 6

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP