Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിലെ ഘർവാപ്പസി വിഷയത്തിൽ ലോക്‌സഭയിൽ പ്രതിപക്ഷ ബഹളം; അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി കേരള എംപിമാർ; അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു; സംസ്ഥാന സർക്കാർ നടപടിയെടുക്കാത്തതെന്തെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു

കേരളത്തിലെ ഘർവാപ്പസി വിഷയത്തിൽ ലോക്‌സഭയിൽ പ്രതിപക്ഷ ബഹളം; അടിയന്തര പ്രമേയത്തിന്  നോട്ടീസ് നൽകി കേരള എംപിമാർ; അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു; സംസ്ഥാന സർക്കാർ നടപടിയെടുക്കാത്തതെന്തെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു

ന്യൂഡൽഹി: കേരളത്തിലുൾപ്പെടെ നടന്ന മതപരിവർത്തന വിഷയത്തിൽ പാർലമെന്റിന്റെ ഇരുസഭകളിലും ഇന്ന് പ്രതിപക്ഷ പ്രതിഷേധം. രാജ്യസഭയിലും ലോക്‌സഭയിലും അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇന്നലെ ആലപ്പുഴയിലും കൊല്ലത്തും നടന്ന മതപരിവർത്തനം സംബന്ധിച്ച് അടിയന്തരപ്രമേയത്തിന് കെ സി വേണുഗോപാലും എൻ കെ പ്രേമചന്ദ്രനും ലോക്‌സഭയിൽ നോട്ടീസ് നല്കി.

അതേ സമയം, ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ചോദിച്ചു. പ്രതിഷേധവുമായി പ്രതിപക്ഷം മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തിൽ പ്രസ്താവന നടത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യം ബിജെപി സ്ഥിരീകരിക്കുന്നില്ല. ചൊവ്വാഴ്ചയാണ് പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം അവസാനിക്കുന്നത്. അതിനാൽ പ്രസ്താവന വേണ്ടെന്ന തീരുമാനത്തിലാണ് നേതൃത്വം. എന്നാൽ പ്രധാനമന്ത്രിയുടെ പ്രസ്താവന എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്.

ചൊവ്വാഴ്ച പാർലമെന്റ് സമ്മേളനം അവസാനിക്കുന്നതോടെ സർക്കാരിനെതിരായ പ്രക്ഷോഭം പുറത്തേയ്ക്ക് വ്യാപിപ്പിക്കാനാണ് പ്രതിപക്ഷ കക്ഷികളുടെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ കൂടിയാലോചനകൾ നടക്കുമെന്നാണ് റിപ്പോർട്ട്. 

നേരത്തെ കെപിസിസി പ്രസിഡന്റ് വി എം സുധീരനും സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയനും മതപരിവർത്തനത്തിനെതിരെ രംഗത്തെത്തിയിരുന്നു. മതപരിവർത്തനം ജനാധിപത്യത്തിന് വെല്ലുവിളിയെന്നാണ് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ പറഞ്ഞത്. ജനങ്ങളെ വർഗീയ അടിസ്ഥാനത്തിൽ ധ്രൂവീകരിക്കാൻ ലക്ഷ്യമിട്ടാണ് സംഘപരിവാർ മതപരിവർത്തനം നടത്തുന്നതെന്നും ജനാധിപത്യ മതേതര വിശ്വാസികൾ ഇത് ഒറ്റക്കെട്ടായി നേരിടണമെന്നും സുധീരൻ പറഞ്ഞു.

നിർബന്ധിത മതപരിവർത്തനം അംഗീകരിക്കാനാവില്ലെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പ്രതികരിച്ചു. ആർഎസ്എസിന്റെ അജൻഡയാണ് ബിജെപി സർക്കാർ നടപ്പാക്കുന്നതെന്നും മതനിരപേക്ഷ കക്ഷികൾ ഇതിനെതിരെ ഒന്നിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

ഞായറാഴ്ചയാണ് കേരളത്തിൽ വിവിധ ജില്ലകളിലായി അമ്പതോളം പേർ മതപരിവർത്തനത്തിനു വിധേയമായത്. ആലപ്പുഴയിൽ ഒരു ഗ്രാമത്തിൽനിന്നു മാത്രമായി മുപ്പതുപേരാണ് ഹൈന്ദവരായത്. ക്രിസ്മസ് ദിനത്തിൽ ഇരുനൂറോളം പേരെ മടക്കിക്കൊണ്ടുവരുമെന്നാണ് വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകർ പ്രഖ്യാപിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP