Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോൺഗ്രസ് എംപിമാരുടെ സസ്‌പെൻഷൻ പിൻവലിച്ചേക്കുമെന്നു സൂചന

ന്യൂഡൽഹി: ലോക്‌സഭയിൽ നിന്നും അഞ്ചു ദിവസത്തേക്കു പുറത്താക്കിയ കോൺഗ്രസ് എംപിമാരുടെ സസ്‌പെൻഷൻ സ്പീക്കർ സുമിത്ര മഹാജൻ പിൻവലിച്ചേക്കുമെന്ന് സൂചന. ജനതാദൾ, സമാജ്‌വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ് നേതാക്കൾ സുമിത്ര മഹാജനുമായി ചർച്ച നടത്തിയതിനെത്തുടർന്നാണു തീരുമാനം. നാളെ ഇക്കാര്യത്തിൽ അന്തിമ നടപടി വരുമെന്നാണു സൂചന.

വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ രാജിയാവശ്യപ്പെട്ടു പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിക്കുന്നതിനും നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കുന്നതിനുമെതിരെ പലതവണ മുന്നറിയിപ്പു നൽകിയ ശേഷമാണു സ്പീക്കർ സുമിത്ര മഹാജൻ 25 കോൺഗ്രസ് എംപിമാരെ സസ്‌പെൻഡ് ചെയ്തത്. തുടർച്ചയായി പ്രതിപക്ഷം നടപടികൾ തടസ്സപ്പെടുത്തുമ്പോൾ തനിക്കു മറ്റു മാർഗമില്ലെന്നു സ്വയം ന്യായീകരിച്ചാണു സ്പീക്കർ നടപടി സ്വീകരിച്ചത്. കേരളത്തിൽ നിന്നുള്ള മുല്ലപ്പള്ളി രാമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, കെ സി വേണുഗോപാൽ, എം.കെ. രാഘവൻ എന്നിവരും സസ്‌പെൻഡ് ചെയ്തവരിൽ ഉൾപ്പെട്ടിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP